സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപ്പാടും അന്തരീക്ഷവും മാലിന്യവിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. അതുകൊണ്ട് വ്യക്തി ശുചിത്വത്തോടൊപ്പം മനുഷ്യവിസർജ്യങ്ങളുടെയും സുരക്ഷിതമായ പരിപാലനവും ശുചിത്വം എന്നതിൽ ഉൾപ്പെടുന്നു. വ്യക്തി ശുചിത്വം, ഗൃഹ ശുചിത്വം, പരിസര ശുചിത്വം, സ്ഥാപന ശുചിത്വം, സാമൂഹിക ശുചിത്വം എന്നിങ്ങനെയെല്ലാം ശുചിത്വത്തെ വേർതിരിച്ച് പറയുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ ഇവയെല്ലാംകൂടിചേർന്ന ആകെത്തുകയാണ് ശുചിത്വം.
ശുചിത്വമില്ലായ്മ കാണാൻ കഴിയുന്നത് വീടുകൾ, ഹോട്ടലുകൾ, ആശുപത്രികൾ, വ്യവസായശാലകൾ, പൊതുസ്ഥലങ്ങളും തുടങ്ങി മനുഷ്യൻ എവിടെയെല്ലാം പോകുന്നുവോ അവിടെയെല്ലാം ശുചിത്വമില്ലായ്മയുണ്ട്. ശുചിത്വമുള്ള ചുറ്റുപാട് ജീവിക്കാനുള്ള അവകാശം എല്ലാവരുടെയും അവകാശമാണ്. ജീവിക്കാനുള്ള അവകാശമെന്നാൽ ശുചിത്വമുള്ള അന്തരീക്ഷത്തിലും ജീവിക്കുന്നത് അന്തസ്സാണ്, അഭിമാനമാണ്. ശുചിത്വമുള്ള ചുറ്റുപാട് ജീവിക്കുന്നവരുടെ ആരോഗ്യം മാത്രമല്ല , ജീവിത ഗുണനിലവാരവും ഉയർത്തപ്പെടും.
പ്രകാശ മാലിന്യങ്ങൾ അനവസരത്തിൽ പ്രസരിക്കപ്പെടുന്ന പ്രകാശം സസ്യജന്തു ജാലങ്ങളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. മലിനീകരണം എന്നാൽ ശുചിത്വമില്ലായ്മക്ക് കാരണമാകുന്ന അവസ്ഥയാണ്. മണ്ണിനെയും, വെള്ളത്തെയും, അന്തരീക്ഷത്തെയും മലിനമാകാതെ നമ്മൾ സംരക്ഷിക്കണം.

എയ്ഞ്ചൽ റോസ്
4 B സെൻ്റ് ജോസഫ്സ് ആൻഡ് സെൻ്റ് സിറിൽ സ് എച്ച് എസ് എസ് വെസ്റ്റ് മങ്ങാട്
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം