സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തുകയാണ്. ആളുകളെ കാർന്നുതിന്നുന്ന പുതിയൊരു വൈറസ്. ആളുകളിൽ നിന്ന് ആളുകളിലേക്ക് പടരുകയാണ്. ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്ന് പിടിക്കുകയാണ്. ഇതിനകം തന്നെ നിരവധി പേരാണ് ഈ വൈറസിന് ഇരയായിരിക്കുന്നത്. 193 രാജ്യത്താണ് ഇതുവരെ കൊറോണ വൈറസ് സ്ഥിതീകരിച്ചിട്ടുള്ളത്. മരണം എണ്ണിയാൽ തീരാത്ത അത്ര... ഇന്ത്യയിൽ 28 സംസ്ഥാനത്താണ് രോഗം സ്ഥിതീകരിച്ചിട്ടുള്ളത്. ഇതിൽ രോഗമുക്തി നേടുന്നവരുമുണ്ട്. വേദനിപ്പിക്കുന്ന കാഴ്ചകൾ പതുക്കെ മറികടന്ന് പുത്തൻ പ്രതീക്ഷയിലേക്ക് ചുവടു വെയ്ക്കുകയാണ് കേരളം. ഇതു വരെ മരണം 2 മാത്രം. ഇത്രയായി ചുരുങ്ങാൻ കാരണം, നമ്മുടെ സർക്കാരാെണ്. അമിതമായി വരാതിരിക്കാൻ കേരള സർക്കാരാണ് നിയമങ്ങൾ വരുത്തിയത്.
നമുക്ക് അഭിമാനിക്കാവുന്നതാണ്. പല രാജ്യങ്ങൾക്കും മാതൃകയാവുകയാണ് ഈ കൊച്ചു കേരളം. അതിനാൽ നാം നിയമങ്ങൾ പാലിക്കുക സർക്കാർ നമ്മുടെ കൂടെയുണ്ട്. ശക്തമായി പോരാടുക, കൊറോണയെ ചെറുക്കുക

ജാസ്മിൻ പി എ
8 C സെൻ്റ് ജോസഫ്സ് ആൻഡ് സെൻ്റ് സിറിൽ സ് എച്ച് എസ് എസ് വെസ്റ്റ് മങ്ങാട്
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം