സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്/അക്ഷരവൃക്ഷം/പരിസ്ഥിതി

പരിസ്ഥിതി

പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ്. ഇന്ന് ലോകത്തെമ്പാടുമുള്ള മാധ്യമങ്ങളിലും പരിസ്ഥിതിയെ പരാമർശിക്കാത്ത ഒരു വാർത്ത പോലും ഉണ്ടാകാത്ത ദിനങ്ങളില്ല.എന്നാൽ ഇന്ന് പരിസ്ഥിതി എന്നത് അതിൻ്റെ വിശാലമായ കാഴ്ചപ്പാടിൽ നിന്നു മാറി വളരെ ചെറിയ തലത്തിൽ ഒതുങ്ങി തീർന്ന ഒരു വിഷയം മാത്രമായാണ് ലോകം വീക്ഷിക്കുന്നത്.ഇതിൻ്റെ കാണാപ്പുറങ്ങളിലൂടെ നമുക്കു ഒന്നു സഞ്ചരിച്ചു നോക്കാം.
പരിസ്ഥിതി നശീകരണം എന്നാൽ പാടം, ചതുപ്പുകൾ, മുതലായവ നികത്തൽ, കാടുകൾ, മരങ്ങൾ മുതലായവ വെട്ടിനശിപ്പിക്കുക, കുന്നുകൾ, പാറകൾ ഇവ ഇടിച്ച് നിരപ്പാക്കുക, കുഴൽക്കിണറുകളുടെ അമിത ഉപയോഗം, ഫാക്ടറികളിൽ നിന്നുള്ള വിഷലിപ്തമായ പുകമൂലമുള്ള അന്തരീക്ഷ മലിനീകരണം, ഫാക്ടറികളിൽ നിന്ന് ജലാശയങ്ങളിലേക്ക് ഒഴുക്കിവിടുന്ന വിഷമയമായ മലിനജലം, നശീകരണ യന്ത്രമായി പ്രവർത്തിക്കുന്ന ഇലക്ട്രോണിക് വസ്തുക്കളിൽ നിന്നുള്ള വേസ്റ്റുകൾ, വാഹനങ്ങളിൽ നിന്നുള്ള അന്തരീക്ഷ മലിനീകരണം, പ്ലാസ്റ്റിക് വസ്തുക്കളുടെ വേസ്റ്റുകൾ, കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന രാസ കീടനാശിനികൾ, കാട്ടുമരങ്ങളെ മുറിച്ച് മരുഭൂമിക്ക് വഴിയൊരുക്കുന്നു. മറ്റു ജീവജാലങ്ങളെ കൊന്ന് ഒടുക്കൽ ഇവയൊക്കെയാണ് മാധ്യമങ്ങളും, പരിസ്ഥിതി സംരക്ഷകരും നിരന്തരം ചർച്ച ചെയ്യുന്ന പരിസ്ഥിതിദോഷം എന്ന വിഷയം.
ജലത്തിനും, ഭക്ഷണത്തിനും, തൊഴിലിനും, പ്രകൃതിയെ നേരിട്ട് ആശ്രയിക്കുന്നവർക്കാണ് പരിസ്ഥിതി നാശം സ്വന്തം പ്രത്യക്ഷാനുഭവമായി മാറുക. പ്രകൃതിസംരക്ഷണം നാം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്.

ദേവിക കെ എ
9 A സെൻ്റ് ജോസഫ്സ് ആൻഡ് സെൻ്റ് സിറിൽ സ് എച്ച് എസ് എസ് വെസ്റ്റ് മങ്ങാട്
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം