സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്/അക്ഷരവൃക്ഷം/നമ്മുടെ ഗ്രാമം മുന്നോട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ ഗ്രാമം മുന്നോട്ട്

ഈ കഥ തുടങ്ങുന്നത് കുറച്ച് കാലങ്ങൾക്ക് മുൻപ് ഒരു നഗരത്തിൽ വെച്ചാണ്. ആ നഗരത്തിൽ പൊതുപ്രവർത്തകനായ ഒരാൾ ഉണ്ടായിരുന്നു. അയാൾ വ്യക്തിശുചിത്വം പാലിക്കുകയും കുടുംബത്തിലെ എല്ലാ വ്യക്തികളുടെ ശുചിത്വം പാലിക്കണമെന്ന് അയാൾക്ക് നിർബന്ധം ആയിരുന്നു. അയാളുടെ അയൽപക്കത്തുള്ളവർ പരിസര ശുചിത്വത്തിനും വ്യക്തി ശുചിത്വത്തിനും കുറച്ച് പിന്നാക്കം ഉള്ള ആളുകളുമായിരുന്നു. അത് അയാളെ എപ്പോഴും കോപിതനാക്കും. ഒരു ദിവസം രാവിലെ എഴുന്നേറ്റ് പുറത്തേക്ക് നോക്കുമ്പോൾ ഒരു അയൽവാസി മത്സ്യ മാംസാദികളുടെ അവശിഷ്ടങ്ങൾ പുറത്തേക്ക് വലിച്ചെറിയുന്നത് അയാളുടെ ശ്രദ്ധയിൽ പ്പെട്ടു. ഇത് നിരന്തരം തുടർന്നപ്പോൾ അയാൾ പരാതിയുമായി പഞ്ചായത്ത് ഓഫീസിനെ സമീപിച്ചു. ഇതിനെ തുടർന്ന് അവിടെയുള്ള എല്ലാ വഴിയോരങ്ങളിൽ വേസ്റ്റ് നിക്ഷേപിക്കാനുള്ള സംവിധാനം ഒരുക്കി. അങ്ങനെ അയാൾ ആ ഗ്രാമത്തെ വ്യക്തിശുചിത്വവും, പരിസര ശുചിത്വവും എന്താണ് എന്ന് ആളുകളെ മനസ്സിലാക്കി കൊടുത്തു. ഇങ്ങനെ ആ നാടിന്റെ അഭിമാനമായി അയാൾ മാറി.
"ഇത് നമ്മൾ ഓരോരുത്തരും മാതൃകയാക്കേണ്ടതാണ് .വ്യക്തിശുചിത്വവും,പരിസര ശുചിത്വവും നമ്മൾ പാലിക്കുകയാണെങ്കിൽ പരമാവധി അസുഖങ്ങളിൽ നിന്ന് മുക്തി നേടാം...

അഭിജിത്ത് എൻ എ
8 A സെൻ്റ് ജോസഫ്സ് ആൻഡ് സെൻ്റ് സിറിൽ സ് എച്ച് എസ് എസ് വെസ്റ്റ് മങ്ങാട്
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം