സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്/അക്ഷരവൃക്ഷം/കൊറോണയും കേരളവും
കൊറോണയും കേരളവും
ശുചിത്വമുള്ള ശരീരത്തിൽ അണുക്കൾ അത്രപെട്ടന്ന് കയറില്ല. കൊറോണ അണുക്കളോട് നേതാവ് പറഞ്ഞു, പോയി മനുഷ്യൻമാരെ പിടിക്ക് . ചില അണുക്കൾ സന്തോഷത്തോടെ തിരിച്ച് വന്നു. അവർക്ക് കുറേ മനുഷ്യൻമാരെ കിട്ടി. ചില അണുക്കൾ മനുഷ്യൻമാരെ ചുറ്റിപ്പറ്റി നിന്നു , അവർക്ക് അത്ര ശുചിത്വമില്ല. ചില അണുക്കൾ മനുഷ്യൻമാരുടെ വീട്ടിൽ കയറി. ചില അണുക്കൾ ചില ആളുകളുടെ കയ്യിൽ കയറി. അങ്ങനെ കൊറോണ അണുക്കൾ മനുഷ്യൻമാരെ പിടിക്കൽ തുടർന്നു. കുറേ കഴിഞ്ഞപ്പോൾ കുറച്ച് കൊറോണ അണുക്കൾ തിരിച്ചു വന്ന് നേതാവിനോട് പറഞ്ഞു. ഞങ്ങൾക്ക് ആരേയും കിട്ടീല നേതാവ് ചോദിച്ചപ്പോൾ അണുക്കൾ പറഞ്ഞു, ഞങ്ങൾ പോയ സ്ഥലത്തുള്ളവർ അധികം പുറത്തിറങ്ങുന്നില്ല , ഇനി അഥവാ പുറത്തിറങ്ങിയാൽ മാസ്ക് ധരിക്കുന്നു , വരി നിൽക്കുകയാണെങ്കിൽ ഞങ്ങൾക്ക് പിടിക്കാൻ പറ്റാത്ത അത്ര അകലത്തിലും , തിരിച്ച് അവർ വീട്ടിൽ കയറിയാൽ കൈ സോപ്പിട്ട് കഴുകുന്നു , വീട്ടിൽ മാത്രമല്ല പുറത്ത് ഒട്ടുമിക്ക എല്ലായിടത്തും കൈ കഴുകുവാൻ സോപ്പും വെള്ളവും അല്ലെങ്കിൽ ഹാന്റ് വാഷ് , ഇനി ഞങ്ങൾ കഷ്ടപ്പെട്ട് ഒരാളെ പിടിച്ചാൽ അവരെ മാറ്റി താമസിപ്പിക്കും, ഞങ്ങൾ പോയിട്ടേ അവരെ പിന്നെ വീട്ടിൽ കയറ്റൂ . അവരെ ആശുപത്രിയിലേക്കാണ് മാറ്റിയതെങ്കിൽ പിന്നെ ഒന്നും പറയണ്ട .... ഒരു തരത്തിലും അടുക്കാൻ പറ്റില്ല. എല്ലാ സമയത്തും വാർത്താ ചാനലിൽ നമ്മളെ കുറിച്ച് പറയും , ഇത് കേട്ട് ആളുകൾ നമ്മെ വെട്ടിലാക്കും. ശരിക്കും പറഞ്ഞാ അവിടത്തെ ആളുകൾ നമ്മളെ പിടിക്കാനാ നിൽക്കുന്നത് എന്ന് തോന്നും.....അപ്പോൾ കൊറോണ അണുക്കളുടെ നേതാവ് ശിഷ്യൻമാരോട് ചോദിച്ചു....നിങ്ങൾ പോയ സ്ഥലം ഏതാ .....കേരളം ... അയ്യോ ചതിച്ചു. ....ഞാൻ പറയാൻ മറന്നതാ . അവിടെ ഭയങ്കരമാണ്. നല്ല ശുചിത്വത്തോടെ ജീവിക്കുന്നവരാ .... ആദ്യം ശുചിത്വം അത്രയുണ്ടായിരുന്നില്ല. ഇപ്പോൾ നമ്മുടെ ആളുകൾ അവിടെ എത്തിയപ്പോൾ അവർക്ക് ശുചിത്വം കൂടി. കേരളമാണ് മക്കളെ .... കേരളം ....അങ്ങനെ കൊറോണ അണുക്കൾ നാണം കെട്ടു. ശുചിത്വത്തോടെ ജീവിക്കാം കൊറോണയെ അകറ്റാം .
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്നംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്നംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ