സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്/അക്ഷരവൃക്ഷം/കുഞ്ഞനുറുമ്പിന്റെ സങ്കടം

Schoolwiki സംരംഭത്തിൽ നിന്ന്
കുഞ്ഞനുറുമ്പിന്റെ സങ്കടം

കുഞ്ഞാ, നീ എന്തിനാ വിഷമിച്ചിരിക്കുന്നത്. "അമ്മേ" ഈ മനുഷ്യർ എന്തിനാ നമ്മളെ ഉപദ്രവിക്കുന്നത്. എന്റെ കൂട്ടുകാരും കുടുംബവും ഭക്ഷണം ശേഖരിച്ച് ആർക്കും ദോഷം ചെയ്യാതെ ഒരു വരിയായി അവർ പോകുമ്പോൾ എന്തിനാ അവരുടെ മേൽ ഉറുമ്പുപൊടി ചിതറി അവരെയെല്ലാം കൊന്നു കളഞ്ഞത്. അതിൽ എന്റെ കൂട്ടുകാരും ഉണ്ടായിരുന്നു. അമ്മ പറഞ്ഞതു കൊണ്ട് ഞാൻ പുറത്തു പോകാതെ കൂടിനുള്ളിൽ കഴിഞ്ഞു. അമ്മയുടെ വാക്കുകേൾക്കാതെ ഞാനും അവരുടെ കൂടെ പോയിരുന്നെങ്കിൽ മരിച്ചു പോകുമായിരുന്നു. അമ്മേ, മനുഷ്യർ വളരെ ദുഷ്ടൻമാരാണല്ലേ? അങ്ങനെയൊന്നും പറയരുത് മോനെ! ദൈവം ഓരോ ജീവനും നൽകുമ്പോൾ ഓരോ പ്രത്യേകതകൾ കൊടുത്തിട്ടുണ്ട്. നമുക്ക് മണ്ണിനടിയിലും, ചെറിയ പൊത്തിനുള്ളിലുമെല്ലാം ജീവിക്കാൻ സാധിക്കും. മനുഷ്യരെ നമ്മൾ കടിച്ചു ഉപദ്രവിക്കുമെന്ന് കരുതിയാണ് അവർ നമ്മെ കൊന്നൊടുക്കുന്നത്. അമ്മേ നമ്മുടെ അടുത്ത വീട്ടിലെ അപ്പൂപ്പനും അമ്മൂമ്മയും വളരെ സങ്കടത്തിലാണല്ലോ ക്രിസ്തുമസ് അവധികാലത്ത് എന്ത് സന്തോഷമായിരുന്നു ആ വീട്ടിൽ. ക്രിസ്തുമസ് കാലത്ത് അവരുടെ വീട്ടിൽ ധാരാളം ബന്ധുക്കളും അവരുടെ മക്കളും കുട്ടികളും കൊണ്ട് വീട് നിറയെ ആളുകൾ ആയിരിക്കും. മധുര പലഹാരങ്ങളെല്ലം എനിക്കും, കൂട്ടുകാർക്കും കിട്ടിയിരുന്നു. ഇപ്പോൾ അവിടെ അപ്പൂപ്പനും അമ്മൂമ്മയും അല്ലാതെ ആരും തന്നെ അവിടെ ഇല്ല. സന്തോഷം ഇല്ല. ഒരു ചില്ലു പെട്ടിയിൽ നോക്കി അവർ ആരോടോ സംസാരിച്ച് കരയുന്നത് കാണാം. അത് പെട്ടിയല്ല മോനെ, അത് കമ്പ്യൂട്ടർ ആണ്. അമേരിക്കയിലുള്ള തന്റെ മകനോടും കുടുംബത്തോടും ആണ് അവർ സംസാരിക്കുന്നത്. ക്രിസ്തുമസ് അവധിക്ക് അവർ വന്നിരുന്നു. വളരെ സന്തോഷമായിരുന്നു ആസമയത്ത്. ഇവിടെ കൊച്ചു മോനുമൊത്ത് കളിച്ചിരുന്നത് നീ കണ്ടതല്ലേ " ഇപ്പോൾ ഉറുമ്പുകളുടെ മേൽ ഉറുമ്പുപൊടി മേൽ ഒരു മഹാവ്യാധി പടർന്നിരിക്കുകയാണ്. ധാരാളം ആളുകൾ മരിച്ചു പോകുന്നുണ്ട്. വീടിനുളളിൽ കഴിഞ്ഞാൽ കുറേ രക്ഷ നേടാം. ശ്രദ്ധയില്ലാതെ ജീവിക്കുന്നവർക്ക് രോഗം പിടിപെടാം. പലർക്കും മരണം വരെ സംഭവിക്കുന്നുണ്ട്. അമേരിക്കയിലും ധാരാളം ആളുകൾ മരിച്ചു പോയി. അപ്പൂപ്പനും അമ്മൂമ്മയും മകനേയും കുടുംബത്തേയും ഓർത്ത് വിഷമിക്കുകയാണ്. അവർക്ക് ഇവിടേക്ക് തിരിച്ച് വരാൻ സാധിക്കുന്നില്ല. അമ്മേ ഞാൻ കരുതിയത് മനുഷ്യർ വളരെ ശക്തരാണെന്നാണ്. ഇപ്പോഴാണ് എനിക്ക് മനസ്സിലായത് അവരും ദുർബലർ തന്നെയെന്ന്. ലോകം പിടിച്ചടക്കിയെന്ന അഹന്തയിൽ ജീവിച്ച മനുഷ്യരും ഒരു സാധാരണ കണ്ണുകൊണ്ട് കാണാൻ പോലും കഴിയാത്ത വൈറസിനെ പേടിയാണ്. എടാ കുഞ്ഞാ, അമ്മയുടെ ഉറുമ്പുകുട്ടാ.... മനുഷ്യർ ആ വൈറസിനെ അതിജീവിക്കുക തന്നെ ചെയ്യും. ദൈവം മനുഷ്യനെ ഒരു പാട് കഴിവുകളോട് കൂടിയാണ് സൃഷ്ടിക്കുന്നത്. അതു നല്ല രീതിയിൽ തന്നെ ഉപയോഗിച്ച് അവർ ഈ രോഗത്തിൽ നിന്ന് സാവധാനം മുക്തി നേടും

ഇമ്മാനുവേൽ എൽദോ
8 A സെൻ്റ് ജോസഫ്സ് ആൻഡ് സെൻ്റ് സിറിൽ സ് എച്ച് എസ് എസ് വെസ്റ്റ് മങ്ങാട്
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ