സെന്റ് ജോസഫ്‍സ് യു.പി.എസ് കുന്നോത്ത്/അക്ഷരവൃക്ഷം/15. പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി
              ഗ്രാമവാസികളായ  നാലു കുട്ടികൾ അവർ വളരെ അടുത്ത കൂട്ടുകാർ ആയിരുന്നു. എല്ലാ ദിവസവും സ്കൂൾ വിട്ട് കഴിഞ്ഞു വീട്ടിൽ വന്നാൽ അൽപ്പ സമയം കളിക്കാൻ പോകും. കളി സ്ഥലത്തു ഒരു വലിയ മരം ഉണ്ട്, അതിനു ചുവട്ടിൽ ആണ് അവർ കളിച്ചിരുന്നത്.. കളിക്കാൻ വരുമ്പോൾ പ്ലാസ്റ്റിക് കുപ്പികളിൽ കുടി വെള്ളം കൊണ്ട് വരുമായിരുന്നു.. കളി കഴിഞ്ഞു പോകുമ്പോൾ പലപ്പോഴും അവർ കുപ്പികൾ അവിടെ ഉപേക്ഷിക്കുക ആണ് ചെയ്യാറ്... ഒരു ദിവസം ടീച്ചർ പരിസര സുചീകാരണത്തെപറ്റി ക്ലാസ്സ്‌ എടുത്തു.... നമ്മുടെ വീടും പരിസരവും സ്കൂളും പൊതു സ്ഥലങ്ങളും ഒക്കെ വൃത്തി ആയി സൂക്ഷിക്കണം, എന്നും പ്ലാസ്റ്റിക് വസ്തുക്കൾ, ഭക്ഷണ ആവശിഷ്ടങ്ങൾ എന്നിവ ഒന്നും വലിച്ചെറിയരു തെന്നുo ഇവയൊക്കെ ഭൂമിക്കും മനുഷ്യനും വലിയ ആപത്ത് ആണെന്ന് പറഞ്ഞു കൊടുത്തു... അന്ന് വൈകിട്ടു ആ നാല് കൂട്ടുകാരും ഒരു തീരുമാനം എടുത്തിട്ടാണ് കളി സ്ഥലത്തു ഒത്തു കൂടിയത്... തങ്ങൾ വലിച്ചെറിഞ്ഞ കുപ്പികൾ പെറുക്കി എടുത്തു ഒരു ചാക്കിൽ ആക്കി കെട്ടി വെച്ചു.. തുടർന്ന് ആ ഗ്രാമത്തിൽ ഉള്ള എല്ലാ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റു മാലിന്യങ്ങളും നീക്കി കളയുവാൻ ആ കൂട്ടുകാർ തയ്യാറായി.... ബാക്കി കൂട്ടുകാരെയും അതിനായി അവർ കൂടെ കൂട്ടി.... പിന്നീടുള്ള ദിവസങ്ങളിൽ ടീച്ചർ പരിസര ശുചീകരണത്തെ കുറിച്ചു കൂടുതൽ അറിവുകൾ തന്നു കൊണ്ടിരുന്നു.... ഭക്ഷണ സാധനങ്ങൾ പരിസരങ്ങളിൽ വലിച്ചെറിയരുത്.. പൊതു സ്ഥലങ്ങളിൽ തുപ്പരുത്, വെള്ളം കെട്ടി കിടക്കാനുള്ള സാഹചര്യം ഒഴുവാക്കണം.. ഇതുമൂലം ഉണ്ടാകുന്ന രോഗങ്ങൾ പകർച്ചാവ്യാധികൾ എന്നിവ വന്നു ഭവിക്കുമെന്നും ടീച്ചർ പറഞ്ഞു, തുടർന്നുള്ള ദിവസങ്ങളിൽ അവർ വ്യക്തി ശുചിത്വത്തിനും പരിസരശുചീകരണത്തിനും വലിയ പ്രാധാന്യം നൽകി ജീവിച്ചു പോന്നു.....



അനാമിക പ്രേംരാജ്
6B കുന്നോത്ത്  സെന്റ് ജോസഫ് യുപി സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ