സെന്റ് ജോസഫ്‍സ് യു.പി.എസ് കുന്നോത്ത്/അക്ഷരവൃക്ഷം/14. മലിനമാകുന്ന പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
മലിനമാകുന്ന പ്രകൃതി


      ഒരിക്കൽ ഒരു ഹോട്ടലുടമ ഒരു ചാക്ക് നിറയെ ഹോട്ടൽ മാലിന്യം കൊണ്ട് വന്നു നദിയിലേക്കു വലിച്ചെറിഞ്ഞു. ഒരു പ്രകൃതിസ്നേഹി ഇതു കാണുകയും ഹോട്ടലുടമയെ വിമർശിക്കുകയും ചെയ്തു. എന്നാൽ അയാൾ അതൊന്നും ഗൗനിച്ചില്ല.. പ്രകൃതിസ്നേഹി ഓർത്തു..... ഈ നദി ഒരു വർഷം മുൻപ് എത്ര സുന്ദരിയായിരുന്നു, എന്നാൽ ഇന്നത്തെ അവസ്ഥയോ.... മനുഷ്യർക്ക്‌ വിദ്യാഭ്യാസവും വിവേകവും കൂടുമ്പോൾ പരിസ്ഥിതി നശിക്കുകയാണ്. ഇന്ന് ഈ നദിയുടെ പരിസരം മുഴുവൻ മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നു. ഹോട്ടലുടമ താൻ നിക്ഷേപിച്ച മാലിന്യം വഹിച്ചുകൊണ്ട് ഒഴുകുന്ന നദിയെ നോക്കി തിരിഞ്ഞു നടന്നു.. പ്രകൃതിസ്നേഹി അയാളെ വീക്ഷിച്ചുകൊണ്ടു ചിന്തിച്ചു... ഇന്നത്തെ മനുഷ്യർക്ക്‌ ഒന്നിനോടും ഒരു കടപ്പാടില്ല. സ്വാർത്ഥരായ മനുഷ്യർ അവരുടെ പ്രവർത്തികൾ കൊണ്ട് അവരെത്തന്നെയാണ് കൊല്ലുന്നത്. ഇങ്ങനെ പോയാൽ ഭാവിതലമുറക്ക് ഈ പ്രകൃതി അന്യമായി തീരും. ഇനിയും ഇങ്ങനെ പോയാൽ ശരിയാകുകയില്ല... തനിക്ക് കഴിയുന്നതുപോലെ ഇതിനൊരു പരിഹാരം കാണണം. അയാൾ എന്തോ ചിന്തിച്ചുറപ്പിലിച്ചതുപോലെ അവിടെ നിന്നും യാത്രയായി....... നല്ലൊരു നാളേക്ക് വേണ്ടി....... 


സാന്ദ്രാ അൽഫോൻസ
6B കുന്നോത്ത് സെന്റ് ജോസഫ് യുപി സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ