സെന്റ് ജോസഫ്സ് യു പി സ്ക്കൂൾ മാനാശ്ശേരി/സോഷ്യൽ സയൻസ് ക്ലബ്ബ്
വിദ്യാർത്ഥികളിൽ സാമൂഹികാവബോധവും പൗരബോധവും ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനം നടത്തപ്പെടുന്നത് ജൂൺ മാസത്തിലെ ഇരുപത്തിയാറാം തീയതി ലഹരിവിരുദ്ധ ദിനാചരണം മുതൽ മാർച്ച് മാസം എട്ടാം തീയതി വനിതാദിനം വരെ സാമൂഹ്യപാഠ വിഷയങ്ങളുമായി ബന്ധപ്പെട്ട് വരുന്നതും രാജ്യത്തിന്റെ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് വരുന്നതുമായ ദിനാചരണങ്ങളുടെ മേൽനോട്ടം വഹിക്കുന്നത് വിദ്യാലയത്തിലെ സാമൂഹ്യശാസ്ത്ര അധ്യാപകരും വിദ്യാർത്ഥി പ്രതിനിധികളും അടങ്ങുന്ന സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ചുമതലയാണ്. അതിനായി തിരഞ്ഞെടുക്കുന്ന വ്യവഹാരരൂപങ്ങൾ പ്രധാനമായും പോസ്റ്റർ രചന, പ്രസംഗ മത്സരങ്ങൾ, ബോധവൽക്കരണ ക്ലാസുകൾ, പ്ലക്കാർഡ് നിർമാണം, ചുമർ പത്രിക, പ്രച്ഛന്നവേഷ മത്സരങ്ങൾ, ദൃശ്യാവിഷ്കാരങ്ങൾ, റാലികൾ എന്നിങ്ങനെ വിവിധ മാർഗങ്ങളിലൂടെ ദിനാചരണങ്ങളുടെ പ്രാധാന്യവും അതിൽനിന്നും ഉൾക്കൊള്ളേണ്ട ആശയവും വിദ്യാർഥികളിൽ എത്തിക്കുക എന്നതാണ് പ്രവർത്തന ഉദ്ദേശം. സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിലാണ് വിദ്യാലയത്തിലെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വിദ്യാലയത്തിലെ അക്കാദമിക, ഭൗതിക പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനുവേണ്ടി സ്കൂൾ ലീഡറും കമ്മറ്റി അംഗങ്ങളും ഉൾപ്പെടുന്ന പാർലമെന്റ് ജനാധിപത്യ വോട്ടെടുപ്പ് രീതിയിലൂടെ ആണ് തെരഞ്ഞെടുക്കപ്പെടുന്നത് ഒരു വർഷക്കാലം നീളുന്ന വിദ്യാലയത്തിലെ എല്ലാ പ്രവർത്തനങ്ങൾക്കും ഈ ലീഡർമാർ നേതൃത്വം നൽകുകയും ചെയ്യും.കൂടാതെ ഉപജില്ലാ തലത്തിൽ നടക്കുന്ന സാമൂഹ്യശാസ്ത്ര മത്സരങ്ങളിൽ പങ്കാളികളാകുന്ന വരെ തെരഞ്ഞെടുത്ത് പരിശീലനം നൽകുന്നത് സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ചുമതലയുള്ള അധ്യാപകരാണ്. കോവിഡ് രോഗഭീഷണി മൂലം അവധി നേരിട്ട് കാലഘട്ടത്തിലും ഓൺലൈനിലൂടെ ഈ പ്രവർത്തനങ്ങൾ സുഗമമായി നടന്നുവരുന്നു
സാമൂഹ്യശാസ്ക്ലബ്ബുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾക്ക് നേതൃത്വം വഹിക്കുന്നു. മാസത്തിലൊരിക്കൽ അംഗങ്ങൾ ഒത്തുകൂടുന്നു. ശില്പശാലകളും പ്രദർശനങ്ങളും സംഘടിപ്പിക്കുന്നു. സാമൂഹ്യശാസ്ത്രമേളകളിൽ പങ്കെടുക്കുന്നു.
ലോക സംഗീത ദിനം ജൂൺ 21 ഒന്ന്
മനുഷ്യ ജീവിതത്തിൻറെ താളക്രമം ചിട്ടപ്പെടുത്തുന്നതിൽ സംഗീതത്തിനുള്ള സ്ഥാനം ഓർമ്മപ്പെടുത്തുകയാണ് ഈ ദിനം. മനസ്സിൽ സംഗീതം സൂക്ഷിക്കുന്ന ഓരോരുത്തരിലും ഈ ദിനം സംഗീതമഴ മഴ പെയ്യിച്ചുകൊണ്ടിരിക്കും. ഈ കറോണക്കാലത്ത് പുറത്തുപോകാതെ കൂട്ടുകാരുമൊത്ത് കളിക്കുവാനോ തന്റെ കഴിവുകൾ അവതരിപ്പിക്കുവാനോ പറ്റാതെ വിഷമിക്കുന്ന ഈ സാഹചര്യത്തിൽ വാട്സാപ്പിലൂടെ ഈ ദിനം ആഘോഷിച്ചു. സ്കൂളിലെ ഗായിക കൂടിയായ ഹെയ്സൽ ടീച്ചർ കുട്ടികൾക്ക് വേണ്ടി ഒരു മനോഹര ഗാനം ആലപിച്ചു കുട്ടികൾക്ക് അയച്ചുകൊടുക്കുകയും ചെയ്തു. മട്ടാഞ്ചേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വഹീദ മാഡം കുട്ടികൾക്ക് ആശംസകളർപ്പിച്ചു. ക്ലാസ് ഗ്രൂപ്പുകളിൽ കുട്ടികൾക് അവരുടെ സംഗീതത്തോടുള്ള കഴിവുകൾ പ്രകടിപ്പിക്കുവാനുള്ള അവസരവും നൽകി.
ലോക ലഹരി വിരുദ്ധ ദിനം ജൂൺ 26
"സ്വന്തം ജീവിതം കാർന്നുതിന്നുന്ന ലഹരി നമുക്ക് വേണ്ട .....
ചിന്തിക്കൂ, പ്രവർത്തിക്കൂ, നല്ലൊരു വ്യക്തിയെയും
സമൂഹത്തെയും നിർമ്മിക്കും...... "
ലോക ലഹരി വിരുദ്ധ ദിനത്തിന് മുന്നോടിയായി സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുക ഉണ്ടായിരുന്നു ഒന്ന് രണ്ട് ക്ലാസുകളിൽ ലഹരി വിരുദ്ധ മുദ്രാവാക്യം അവതരണം, 3, 4 ക്ലാസുകായി ഫാൻസി ഡ്രസ്സ് മത്സരം, യുപി പി വി ഭാഗത്തിനായി ആയി മഹാമാരിയും മദ്യാസക്തിയും എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗ മത്സരവും സംഘടിപ്പിച്ചു. ക്ലാസിലെ അധ്യാപകർ തങ്ങളുടെ ക്ലാസിലെ മികച്ച പ്രവർത്തനങ്ങൾ ജഡ്ജിന് അയച്ചുകൊടുക്കുകയും അതിൽനിന്ന് വിജയികളെ തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു.
ജൂൺ 26ന് അധ്യാപക പ്രതിനിധികളായ ആൻസി ടീച്ചറിന്റെ ആമുഖത്തോടെ പരിപാടികൾ ആരംഭിച്ചു .വിദ്യാർത്ഥി പ്രതിനിധി ഹെവ് ലിൻ ഈശ്വര പ്രാർത്ഥന ആലപിച്ചു. അഡ്വ. ചാർളി പോൾ ലഹരി വിരുദ്ധ ദിന സന്ദേശം നൽകി. തുടർന്ന് സിനിമാ താരം സാനിയ അയ്യപ്പൻ, AEO വഹീദ മാഡം എന്നിവർ ആശംസകൾ അർപ്പിച്ചു.
ഏഴാം ക്ലാസ് വിദ്യാർത്ഥികളുടെ ദൃശ്യാവിഷ്ക്കാരം ആയിരുന്നു പിന്നീട് ഓൺലൈനിൽ നടന്നത്. ഓൺലൈനായി മത്സര വിജയികൾക്ക് സമ്മാന HM Sr Anna വിതരണം ചെയ്തു. സമ്മാനം അർഹരായ ഇനങ്ങളുടെ അവതരണമായിരുന്നു അടുത്തത്. ജാക്വിലിൻ ടീച്ചറുടെ നന്ദി പ്രകാശത്തോടെ പരിപാടികൾക്ക് തിരശ്ശീല വീണു.
ചാന്ദ്രദിനം ജൂലൈ 21
ചാന്ദ്രദിനം ജൂലൈ 21 സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ ഓൺലൈനായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു ചന്ദ്രനെ കുറിച്ച് കുട്ടികൾ കൂടുതലായി മനസ്സിലാക്കാൻ വേണ്ടി വീഡിയോകൾ ഉപയോഗിച്ചുള്ള അവതരണം ഉണ്ടായിരുന്നു കൂടുതൽ വിശദീകരണം നൽകുന്ന ചാർട്ടുകൾ പ്രദർശിപ്പിച്ചു .ഏഴാംക്ലാസ് വിദ്യാർത്ഥി ആഷിഷ് ചാന്ദ്ര ദിനത്തോടനുബന്ധിച്ച് പ്രസംഗം അവതരിപ്പിച്ച .ഏഴാംക്ലാസ് വിദ്യാർത്ഥികൾ ചാന്ദ്രദിന പോസ്റ്റർ പ്രദർശിപ്പിച്ചു . ചാർട്ട പേപ്പർ.ഉപയോഗിച്ച് കുട്ടികൾ തയ്യാറാക്കിയ വിവിധ റോക്കറ്റ്മോഡലുകൾ പ്രദർശിപ്പിച്ചു.
ചാന്ദ്രദിന പ്രവർത്തനങ്ങൾ :
എൽ പി സെക്ഷൻ വീഡിയോകളും ചിത്രങ്ങളും കണ്ടതിനുശേഷം പരിസരപഠന പുസ്തകത്തിൽ 10 ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും തയ്യാറാക്കി.മലയാള പുസ്തകത്തിൽ ചന്ദ്രനെ കുറിച്ചുള്ള ഒരു വിവരണം കൂടി അവർ തയ്യാറാക്കി. യുപി സെക്ഷൻ 25 ചോദ്യങ്ങളും ഉത്തരങ്ങളും തയ്യാറാക്കി മലയാളം നോട്ട്ബുക്കിൽ അമ്പിളി മാമനെ കുറിച്ച് ഒരു ആത്മകഥ എഴുതി.
2021 ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം
2021 ഓഗസ്റ്റ് 15 വളരെയധികം മനോഹരമായ രീതിയിൽ സാമൂഹികശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുകയുണ്ടായി. വിവിധ ക്ലാസുകൾക്ക് വ്യത്യസ്തങ്ങളായ മത്സരങ്ങൾ മുൻകൂട്ടി തന്നെ നടത്തി.ഒന്ന് ,രണ്ട് ക്ലാസിലെ കുട്ടികൾക്ക് ഫ്ലാഗ് മേക്കിങ് ,ഫാൻസി ഡ്രസ്സ് ,മൂന്ന് ,നാല് ക്ലാസ്സിലെ കുട്ടികൾക്ക് മുദ്രാഗീതങ്ങൾ, ഫാൻസിഡ്രസ്സ് .യു.പി സെക്ഷൻ കുട്ടികൾക്ക് ദേശഭക്തിഗാന മത്സരo,പോസ്റ്റർ മേക്കിങ്എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു
സ്വാതന്ത്ര്യ ദിനത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് ചെറിയ രീതിയിൽ സ്കൂൾതല പരിപാടികൾ നടത്തി.പി.ടി.എ. പ്രതിനിധി സന്തോഷ് പതാക ഉയർത്തി ലോക്കൽ മാനേജർ സിസ്റ്റർ ടെസി ദേവസി സ്വാതന്ത്ര്യദിന സന്ദേശം നൽകി. സിസ്റ്റർ അന്നയുടെ മഹനീയ സാന്നിദ്ധ്യത്തിൽ എല്ലാ അധ്യാപകരും സ്കൂളിൽ എത്തിച്ചേർന്നു.എല്ലാവർക്കും മധുരം നൽകി ദേശീയ ഗാനത്തോടെ പരിപാടികൾക്ക് വിരാമം കുറിച്ച് .മുൻകൂട്ടി തയ്യാറാക്കിയ വീഡിയോകൾ ഓൺലൈൻ ആയികുട്ടികൾക്ക് അയച്ചുകൊടുത്തു.
2021 സെപ്റ്റംബർ 5 ദേശീയ അധ്യാപക ദിനം
ഈ വർഷത്തെ അധ്യാപക ദിനാഘോഷം വിദ്യാർഥി പ്രതിനിധിയായ അമല മേരിയുടെ ആമുഖത്തോടെ ആരംഭിച്ചു. അതിനുശേഷം അധ്യാപകരുടെ ഫോട്ടോകൾ ആശംസകൾ അർപ്പിക്കുന്നു രീതിയിൽ വീഡിയോ രൂപത്തിൽ പ്രദർശിപ്പിച്ചു. രണ്ടാം ക്ലാസ് വിദ്യാർഥി പ്രതിനിധി തയ്യാറാക്കിയ ആശംസകാർഡ് കാണിച്ചുകൊണ്ട് എല്ലാ അധ്യാപകർക്കും ആശംസകളർപ്പിച്ചു.ഒന്നാംക്ലാസ് വിദ്യാർത്ഥി പ്രതിനിധി ഹിന്ദിയിലുള്ള ആശംസകളർപ്പിച്ചു. അഞ്ചാം ക്ലാസ് വിദ്യാർഥി ടീച്ചർമാർക്ക് ആയി താൻ എഴുതിയ ഒരു കത്ത് പ്രദർശിപ്പിച്ചു. നാലാം ക്ലാസ് വിദ്യാർഥി ഗുരുവന്ദനം നൃത്തം അവതരിപ്പിച്ചു. ആറാം ക്ലാസ് വിദ്യാർത്ഥി ഹിന്ദി ഗാനം ആലപിച്ചു. ഏഴാംക്ലാസ് വിദ്യാർത്ഥി ഹിന്ദിയിൽ ആശംസ നേർന്നു. പിന്നീട് മൂന്നാം ക്ലാസ് വിദ്യാർത്ഥിയുടെ ഏക അഭിനയമായിരുന്നു നടന്നത്. അതേ തുടർന്ന് ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള ഓരോ വിദ്യാർത്ഥിയും തങ്ങളുടെ അധ്യാപകർക്ക് ആശംസ നേരുന്നു അതിനായി തയ്യാറാക്കിയ കാർഡുകളും ചിത്രങ്ങളും പുഷ്പങ്ങളും പിടിച്ചുകൊണ്ടുള്ള ഫോട്ടോകൾ പ്രദർശിപ്പിച്ചു.പിന്നീട് മാതാപിതാക്കളുടെ പ്രതിനിധി അധ്യാപകർക്ക് ആശംസകളർപ്പിച്ചു HM Sr Anna യുടെ നന്ദി പ്രകാശനത്തോടെ അധ്യാപക ദിനാഘോഷം സമാപിച്ചു.
ഒക്ടോബർ 2 ഗാന്ധിജയന്തി
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വളരെ മനോഹരമായ രീതിയിൽ ഗാന്ധിജയന്തി സംഘടിപ്പിക്കുകയുണ്ടായി. സാമൂഹ്യശാസ്ത്ര ക്ലബ്ബ് അന്നേദിവസം ഓൺലൈനിലൂടെ ഗാന്ധിജിയുടെ പിറന്നാൾ ആഘോഷിക്കുകയും ചെയ്തു. ഗാന്ധിജിയെ കുറിച്ചുള്ള കവിതകൾ കൊച്ചു കൂട്ടുകാർ ആലപിച്ചു തുടർന്നു സാമൂഹ്യശാസ്ത്ര ക്ലബ് പ്രതിനിധി ആൻസി ടീച്ചർ എല്ലാവരെയും സ്വാഗതം ചെയ്തു .ഏഴാംക്ലാസ് വിദ്യാർത്ഥി റിമൽ ജോസഫ് ഗാന്ധി ജയന്തി ദിനത്തിന്റെ പ്രത്യേകതകളെ കുറിച്ച് വിവരിച്ചു .ഏഴാംക്ലാസ് വിദ്യാർത്ഥി അമല മേരി ഗാന്ധിസൂക്തങ്ങൾ അവതരിപ്പിച്ചു. സാം ജോസഫ് ഗാന്ധിജിയെ എളുപ്പത്തിൽ വരയ്ക്കാൻ സാധിക്കുന്ന രീതി കൊച്ചു കൂട്ടുകാർക്ക് പരിചയപ്പെടുത്തി ഈ പരിപാടികൾ എല്ലാ ക്ലാസ് ഗ്രൂപ്പിലേക്ക് അയച്ചു കൊടുത്തു.
അതാത്ക്ലാസ് ടീച്ചർമാർ തങ്ങളുടെ ക്ലാസ്സിലെ കുട്ടികൾക്കായി വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു
1.വീടും പരിസരവും വൃത്തിയാക്കുക, വൃത്തിയാക്കുന്ന ഫോട്ടോ വീഡിയോ അയച്ചു തരുക.
2.ഗാന്ധിജിയുടെ ചിത്രം പരിസരപഠന നോട്ട്ബുക്കിൽ വരയ്ക്കുക.
3 ഗാന്ധിജിയുമായി ബന്ധപ്പെട്ട നൽകിയ ചോദ്യങ്ങൾ നോട്ടുബുക്കിൽ എഴുതുക.
തിരികെ സ്കൂളിലേക്ക്
2021-22 അധ്യയനവർഷം ജൂൺ മുതൽ ഒക്ടോബർ വരെയുള്ള അഞ്ച് മാസങ്ങൾ കൊറോണാ മഹാമാരിയുടെ പിടിയിലമർന്നു എങ്കിലും നവംബർ ഒന്നാം തിയതി കേരളപിറവി ദിനത്തിൽ കേരളീയ തനിമയോടെ ഓൺലൈനും ഓഫ് ലൈനും പ്രവേശനോത്സവ പരിപാടികൾ നടത്തിക്കൊണ്ട് വളരെ മനോഹരമായി സംഘടിപ്പിക്കാൻ കഴിഞ്ഞു. തുടർച്ചയായ അധ്യാപക യോഗങ്ങളിലൂടെ ഉരുത്തിരിഞ്ഞ ആശയങ്ങളിൽ നിന്നും ചിട്ടയായ രീതിയിലുള്ള ആസൂത്രണം നടന്നു. സ്കൂൾ ക്യാമ്പസിലെ മധ്യത്തിലുള്ള സ്റ്റേജിലാണ് പ്രവേശനോത്സവ പരിപാടികൾ നടന്നത്. സ്വാഗതപ്രസംഗം സിസ്റ്റർ അന്നാ ലിസിയും ഉദ്ഘാടകയായി ലോക്കൽ മാനേജർ സിസ്റ്റർ ടെസി ദേവസിയും, ആശംസ പ്രാസംഗികരായി വാർഡ് മെമ്പർ ശ്രീമതി ഗ്രേസ് ജസ്റ്റിൻ, പിടിഎ എക്സിക്യൂട്ടീവ് അംഗം ബെനറ്റൻ തുടങ്ങിയവരുടെ സാന്നിധ്യംകൊണ്ട് പ്രവേശനോത്സവം മനോഹരം ആക്കുന്നതിനായി ബിആർസി പ്രതിനിധിയായി രാജലക്ഷ്മി ടീച്ചർ ഉണ്ടായിരുന്നു.
ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടികളിൽ അതാത് ക്ലാസിലെ കുട്ടികളും അധ്യാപകരും കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടുതന്നെ ക്ലാസുകളിൽ ഇരുന്നാണ് പരിപാടികളിൽ പങ്കെടുത്തത്. പരിപാടികൾക്കു ശേഷം ഇടവക വൈദികൻ ക്ലാസുകൾ എല്ലാം ആശീർവദിച്ച പ്രാർത്ഥനയും ഉണ്ടായിരുന്നു.ഈ ദിവസം ഉത്സവപ്രതീതി തീർക്കുന്നതിനായി അധ്യാപകരും മാതാപിതാക്കളും പ്രതിനിധികളും വിദ്യാലയത്തിൽ അതിരാവിലെ തന്നെ എത്തിച്ചേർന്നു ബലൂണുകളും തോരണങ്ങളും കൊണ്ട് വിദ്യാലയം മനോഹരമാക്കി.
അദ്ധ്യാപക പരിശീലനത്തിന്റെ ഭാഗമായി ലഭിച്ച മൊഡ്യൂളിൽ കൂട്ടിച്ചേർക്കലുകൾ വരുത്തി പ്രവേശകദിനത്തിൽ അധ്യാപകർ ക്ലാസുകളെടുത്തു. 12.30 ആയപ്പോൾ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വിഭവ സമുദ്ധമായി ഉച്ചഭക്ഷണം നൽകി. ഭക്ഷണത്തിനു ശേഷം വളരെ സന്തോഷത്തോടു കൂടി എല്ലാ കുട്ടികളും വീടുകളിലേക്കു മടങ്ങി.
ശിശുദിനാഘോഷം 2021- 22
2021-22 അദ്ധ്യായന വർഷത്തെ ശിശുദിനാഘോഷം ഓൺലൈനായി വളരെ മനോഹരമായി സംഘടിപ്പിച്ചു. തുടർച്ചയായ അധ്യാപക യോഗങ്ങളിലൂടെ ഉരുതിരിഞ്ഞ ആശയങ്ങളിൽ നിന്നും ചിട്ടയായ രീതിയിലുള്ള ആസൂത്രണം നടന്നു. Sr.ലിറ്റിൽ ഫ്ലവർ സ്വാഗത പ്രസംഗം നിർവഹിച്ചു. പ്രധാന അധ്യാപിക Sr .അന്ന പി.എ കുട്ടികൾക്ക് ശിശുദിന സന്ദേശം നൽകുകയുണ്ടായി. ശിശുദിനാഘോഷവുമായി ബന്ധപ്പെട്ട് എൽ.പി, വിഭാഗങ്ങളിലെ കുട്ടികൾക്കായി ഫാൻസി ഡ്രസ്സ്, ആക്ഷൻ സോങ്, ശിശുദിനപ്പാട്ട് തുടങ്ങിയവയും യു.പി. വിഭാഗത്തിലെ കുട്ടികൾക്കായി പ്രസംഗ മത്സരവും ചിത്രരചനാ മത്സരവും ഓൺലൈനായി നടത്തി. മത്സരത്തിൽ വിജയികളായ കുട്ടികളുടെ മത്സരയിനങ്ങളുടെ വീഡിയോ അന്നേദിനം ഓൺലൈനായി പ്രദർശിപ്പിക്കുകയുണ്ടായി. മത്സരങ്ങിൽ പങ്കെടുത്ത എല്ലാ കുട്ടികളുടെയും ഫോട്ടോ ഒരു പ്രോത്സാഹനം എന്ന നിലയിൽ ഓൺലൈനിൽ പങ്കു വച്ചു. കുട്ടികൾക്കായി പ്രത്യേകം തയ്യാറാക്കിയ കലാപാരിപാടികൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലുടെ പങ്കു വയ്ക്കുകയുണ്ടായി.
മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് പ്രധാന അധ്യാപിക Sr. അന്ന പി.എ സമ്മാനങ്ങൾ നൽകി അനുമോദനം അറിയിച്ചു. തുടർന്ന് സ്റ്റാഫ് പ്രതിനിധി സെൻസി കാർവലോ നന്ദി പറഞ്ഞുകൊണ്ട് ഈ വർഷത്തെ ശിശുദിനാഘോഷത്തിന് തിരശ്ശീല വീണു. ശിശുദിനാഘോഷത്തിന്റെ മുഴുവൻ പരിപാടികളും യുട്യൂബ് ചാനലിലൂടെയും പങ്കുവയ്ക്കുകയുണ്ടായി.
ഭരണഘടനാ ദിനം
നവംബർ 26-ന്റെ പ്രത്യേകതകൾ ഉൾക്കൊള്ളിച്ചുകൊണ്ട് വിദ്യാർഥികൾക്കായി ഭരണഘടനയുടെ പ്രാധാന്യം പ്രത്യേകതകൾ ഉള്ളടക്കം പ്രിയാമ്പിൾ ഇവ വിശദമായി പറഞ്ഞുകൊടുക്കുകയും അവരുടെ സാമൂഹ്യ പാഠം നോട്ട് പുസ്തകത്തിലേക്ക് എല്ലാവരും എഴുതി ചേർക്കുകയും ചെയ്തു.
ഊജ്ജേത്സവത്തിന്റെ ഭാഗമായി നടത്തിയ ഗൂഗിൾ മീറ്റിൽ വിദ്യാലയത്തിലെ ശാസ്ത്ര ക്ലബ്ബിലെ അധ്യാപകർ പങ്കെടുത്തു. ഊർജ്ജേത്സവത്തിന്റെ ഭാഗമായി നടത്തിയ ചിത്രരചന, പ്രസംഗ മത്സരങ്ങളിൽ വിദ്യാർത്ഥികൾ പങ്കെടുത്തു. " Significance of Electric vehicles & Electrical cooking എന്നതായിരുന്നു പ്രസംഗത്തിന്റെ വിഷയം.
ക്രിസ്മസ് ആഘോഷം
ഈ വർഷത്തെ ക്രിസ്മസ് ആഘോഷം Rev Fr. ടോമി പനക്കലിന്റെ ക്രിസ്മസ് സന്ദേശത്തോടെ ആരംഭിച്ചു. തുടർന്ന് കരോൾ ഗാനവും , live crib, Christmas santa- യുടെ ഗിഫ്റ്റ് വിതരണവും, മറ്റു കലാപരിപാടികളുമായി ക്രിസ്മസ് ആഘോഷം ഏറെ നിറം ഉള്ളതാക്കി തീർത്തു.
വനിതാദിനം
ഈ വർഷത്തെ വനിതാ ദിനത്തോടനുബന്ധിച്ച് മുഴുവൻ ക്ലാസ്സുകളും ഒരു യൂണിറ്റായി നിന്നുകൊണ്ട് സ്കൂൾ മുറ്റത്ത് ഒരു എക്സിബിഷൻ സംഘടിപ്പിച്ചു .അതിൽ ചുമർപത്രികകളും , ചിത്രങ്ങളും,പ്രശസ്തരായ ശ്രീ രത്നങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും അടങ്ങിയിരുന്നു .അതെല്ലാം കുട്ടികളും അവരുടെ സാമൂഹ്യശാസ്ത്ര പുസ്തകത്തിൽ രേഖപ്പെടുത്തുകയും ചെയ്തു.