സെന്റ് ജോസഫ്‌സ് യു പി എസ് വെള്ളിലാപ്പള്ളി/അക്ഷരവൃക്ഷം/ബിഗ് സല്യൂട്ട്

ബിഗ് സല്യൂട്ട്

ഉച്ചയൂണ് കഴിഞ്ഞ സമയം. വല്യച്ചനും വല്യമ്മയും ചെറു മയക്കത്തിനായി മുറിയിലേക്ക് പോയി. അവർ ഇനി ചായയുടെ സമയമാകുമ്പോഴേക്കും വരുകയുള്ളൂ. പപ്പാ തന്റെ പഴയ പുസ്തക ശേഖരത്തിൽ നിന്നും ഒരു പുസ്തകം എടുത്ത് വായനയിലാണ്. അമ്മ അടുക്കളയിൽ നാല് മണിക്കുള്ള പലഹാരം തയ്യാറാക്കുകയാണ്. മനു ആകെ വിഷമത്തിലാണ്. അവനോട് മിണ്ടാനും കളിക്കാനും ആരുമില്ല. എല്ലാവരും വീട്ടിലിരിക്കാൻ നിർദ്ദേശം കിട്ടിയത് മുതൽ അവൻ ആകെ ബോറടിയാണ്. ടിവി കാണാൻ സമയപരിധി തന്നിട്ടുണ്ട്. പപ്പാ ശരിക്കും കൂട്ടിലാക്കി അടച്ചിട്ട കിളിയെപ്പോലെ ആണ്. എന്തു ചെയ്യും? അവൻ ആലോചിച്ചപ്പോൾ ഒരു ആശയം തോന്നി. അര കിലോമീറ്റർ അകലെയുള്ള സൂരജിന്റെ വീട്ടിലേക്ക് പോവുക തന്നെ. സൂരജി നോട് വർത്തമാനം പറയുകയും കളിക്കുകയും ഒക്കെ ചെയ്യാം. അവൻ ശബ്ദമുണ്ടാക്കാതെ റോഡിലൂടെ സൂരജിന്റ വീട് ലക്ഷ്യമാക്കി നടന്നു. വിജനമായ റോഡ്. കാപ്പിക്ക് സമയമാകുമ്പോഴേക്കും തിരിച്ചു എത്താമെന്ന് എന്നായിരുന്നു അവന്റെ വിചാരം.

മനു നടത്തത്തിന് വേഗത കൂട്ടി. പെട്ടെന്നതാ ഒരു ജീപ്പ് അവന്റെ അടുക്കൽ കൊണ്ടുവന്നു സാവധാനം നിർത്തി. അതിൽനിന്നും വായും മൂക്കും മൂടി കെട്ടിയ പോലീസുകാർ പുറത്തിറങ്ങി. അതിലൊരാൾ മുഖത്തെ ആവ രണം നീക്കി കൊണ്ട് പതിയെ മനുവിനോട് ചോദിച്ചു. കുഞ്ഞ് എങ്ങോട്ടാ? പേടിച്ചുവിറച്ച് മനു കാര്യം എല്ലാം തുറന്നു പറഞ്ഞു. കൊറോണ പടരുന്ന ഈ ലോകത്ത് കാലത്ത് ഇറങ്ങി നടക്കരുത് പറഞ്ഞിട്ടുള്ളതല്ലേ. അതും കുട്ടികൾ.... അസുഖം വരാൻ കാരണം ആകില്ലേ.

വാ വീട്ടിൽ കൊണ്ടുപോയി വിടാം. അവർ മനുവിനെ യും വണ്ടിയിൽ കയറ്റി വീട്ടിൽ കൊണ്ടുചെന്നാക്കി. പോലീസ് കോളിംഗ് ബെല്ലിൽ വിരലമർത്തി. വാതിൽ തുറന്നപ്പോൾ പൊലീസിനെയും കൂടെ മനുവിനെ യും കണ്ടു പപ്പ അമ്പരന്നു. വീട്ടിലെ എല്ലാവരെയും വിളിക്കുക. പോലീസുകാർ പപ്പയോട് പറഞ്ഞു. പപ്പാ എല്ലാവരെയും വിളിച്ച് പൂമുഖത്തേക്ക് കൊണ്ടുവന്നു. പ്രധാന പോലീസ് രോഗപ്രതിരോധത്തിന് സ്വീകരിക്കേണ്ട മാർഗ്ഗങ്ങളെക്കുറിച്ചും കുട്ടികളുടെ കാര്യത്തിൽ ചെലുത്തേണ്ട ശ്രദ്ധയെ കുറിച്ചും എല്ലാവരോടുമായി സംസാരിച്ചു. യാത്ര പറയുന്നതിനു മുമ്പ് ഒരു മാസ് എടുത്തു മനുവിന് കെട്ടി കൊടുത്തിട്ട് പറഞ്ഞു ഞാൻ പറഞ്ഞ കാര്യങ്ങൾ എല്ലാം ശ്രദ്ധിക്കണം കേട്ടോ നിങ്ങളെ രക്ഷിക്കാൻ ആണ് ഞങ്ങൾ രാപകലില്ലാതെ ഓടിനടക്കുന്നത് കൈവീശി യാത്രയാകുമ്പോൾ മനസ്സിൽ........ബിഗ് സല്യൂട്ട് പോലീസ് അങ്കിൾ


എമിൽ സിബി
4 സെന്റ് ജോസഫ്‌സ് യു പി എസ് വെള്ളിലാപ്പള്ളി
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ