സെന്റ് ജോസഫ്‌സ് യു പി എസ് വെള്ളിലാപ്പള്ളി/അക്ഷരവൃക്ഷം/അങ്ങനെ ഒരു കൊറോണ കാലത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
അങ്ങനെ ഒരു കൊറോണ കാലത്ത്......

ഇന്ന് എന്റെ പിറന്നാൾ ദിനമാണ്. എല്ലാവർഷവും അതിരാവിലെ കുളിച്ച് പുത്തൻ ഉടുപ്പിട്ട് മുത്തശ്ശന്റെ കൈ പിടിച്ചു ഞാൻ അമ്പലത്തിലേക്ക് പോകുമായിരുന്നു. ഇന്ന് ഉണർന്നു എഴുന്നേറ്റിട്ട് പ്രത്യേകിച്ച് ഒരു പുതുമയും തോന്നിയില്ല.
ഉറക്കച്ചടവോടെ അടുക്കളയിലേക്ക് അമ്മയെ അന്വേഷിച്ചു ചെന്നു. അമ്മ ദോശ ചുടുക യായിരുന്നു. മുത്തശ്ശി സാമ്പാറിനുള്ള കഷ്ണങ്ങൾ ഒരുക്കുന്നു,. ' ആഹാ, പിറന്നാളു കാരി എഴുന്നേറ്റോ".? അമ്മ ചിരിച്ചുകൊണ്ട് എന്നോട് ചോദിച്ചു. "ഇന്ന് അമ്പലത്തിൽ പോവൂല്ലല്ലേ". ഞാൻ അല്പം നിരാശയോടെ ചോദിച്ചു.' ഇല്ല മോളെ, നമുക്ക് പിന്നീട് ഒരു ദിവസം പോകാം.". മുത്തശ്ശൻ ആണു മറുപടി പറഞ്ഞത്.
" ഇന്നലെ അച്ഛനും അമ്മയും എന്നെയും ചേട്ടനെയും പുറത്തുകൊണ്ടുപോയി സിനിമ കാണിക്കാം എന്നു പറഞ്ഞിരുന്നു, പുത്തൻ കുപ്പായവും ഇട്ട് ഒന്ന് കറങ്ങാം എന്ന്, വിചാരിച്ചിട്ട് ഇക്കൊല്ലം പുത്തൻ ഉടുപ്പ് പോലും വാങ്ങിയിട്ടില്ല. അച്ഛൻ ആണേൽ പോലീസ് ആയതുകൊണ്ട് ജോലി തീർന്നു വരുന്നു പോലുമില്ല, ഞാൻ എല്ലാവരോടുമായി പരാതി പറഞ്ഞു.
അപ്പോൾ മുത്തശ്ശൻ എന്നെ വിളിച്ചുകൊണ്ട് ഉമ്മറത്ത് പോയി പത്രം കാണിച്ചു തന്നു. എന്തൊക്കെയോ വെണ്ടയ്ക്ക വലുപ്പത്തിൽ പത്രത്തിൽ എഴുതിയിട്ടുണ്ട്. മുത്തശ്ശൻ എന്നെ ചേർത്തു നിർത്തി പറഞ്ഞു." കുഞ്ഞേ, കൊറോണ എന്ന മഹാരോഗം ഈ ലോകത്താകെ പടർന്നിരിക്കുകയാണ്. നാം ഓരോരുത്തരും സൂക്ഷിച്ചാൽ മാത്രമേ ഇതിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ പറ്റുകയുള്ളൂ. വ്യക്തികൾ തമ്മിൽ സാമൂഹിക അകലം പാലിക്കണം.".
" അതുകൊണ്ടാണോ നമ്മൾ വീട്ടിൽ തന്നെ ഇരിക്കുന്നത് ഞാൻ സംശയം ചോദിച്ചു, l" അതേല്ലോ, നമ്മൾ ഓരോരുത്തരും മറ്റുള്ളവരുമായി സമ്പർക്കത്തിൽ വരാതിരുന്നാൽ ഈ അസുഖം പടരുന്നത് തടയാം. അമേരിക്കയും, യൂറോപ്പ്യൻ രാജ്യങ്ങളും ഒക്കെ പരാജയപ്പെട്ട് ലക്ഷങ്ങൾ മരണമടഞ്ഞു. എന്നാൽ നമ്മുടെ പ്രധാനമന്ത്രിയുടെ ആഹ്വാനതിനാൽ ഇന്ത്യ ഒന്നിച്ച് ഇതിനെതിരെ ലോക്‌ഡോൺ സ്വീകരിച്ചു. പോലീസുകാരും, ജനങ്ങളെ ഇതിനായി വിട്ടുവീഴ്ച ഇല്ലാതെ നിയന്ത്രിച്ചു. അതിനാൽ ഒരു വലിയ വിപത്ത് നമുക്ക് നേരിടേണ്ടി വന്നില്ല.
" അപ്പോൾ അമ്മ ജോലിക്ക് പോകുന്നു ഉണ്ടായിരുന്നല്ലോ", എനിക്ക് വീണ്ടും സംശയം. മുത്തശ്ശൻ ചിരിച്ചുകൊണ്ട് തുടർന്നു, " മോളുടെ അമ്മ നേഴ്സ് അല്ലേ ഡോക്ടർമാരും നഴ്സുമാരും ആരോഗ്യ മേഖലയിലെ മറ്റു ജോലിക്കാരും രാപ്പകൽ ഇല്ലാതെ നമുക്കുവേണ്ടി കഷ്ടപ്പെടുന്നുണ്ട്,. അവർ ധൈര്യപൂർവ്വം" ജോലിക്ക് പോയില്ലെങ്കിൽ ആരു നോക്കും ഈ രോഗികളെ, അവർക്ക് വിശ്രമമില്ലാതെ ജോലി ചെയ്യണമായിരുന്നു. പിറന്നാൾ എല്ലാവർഷവും ഉള്ളതല്ലേ, അല്ലെങ്കിൽ തന്നെ ഇത് എല്ലാം കഴിയുമ്പോൾ നമുക്ക് പുതിയ ഉടുപ്പ് വാങ്ങുകയും, സിനിമയ്ക്ക് പോവുകയും ചെയ്യാം. എനിക്ക് വലിയ ഒരു ആശ്വാസം തോന്നി. അപ്പോൾ ഭാഗ്യം കൊണ്ട് മാത്രമാണ് നമ്മളെല്ലാം രക്ഷപ്പെട്ടത്, ദൈവത്തിന് നന്ദി പറയാം,, ഈ പിറന്നാൾ ദിനത്തിൽ തന്നെ ഇനിയിപ്പോ എനിക്ക് പുത്തനുടുപ്പ് ഒന്നും വേണമെന്നില്ല എന്ന് അമ്മയോട് ചെന്ന് പറയാം.
നമ്മുടെ രാജ്യത്തിനുവേണ്ടി ചെറിയ ചെറിയ ത്യാഗങ്ങൾ ചെയ്യാൻ നമ്മൾ കൊച്ചുകുട്ടികൾക്കും കഴിയുമല്ലോ എന്റെ കൂട്ടുകാരെ.


നിവേദിത പ്രേംജിത്ത്
3 സെന്റ് ജോസഫ്‌സ് യു പി എസ് വെള്ളിലാപ്പള്ളി
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ