സെന്റ് ജോസഫ്‌സ് യു പി എസ് മേപ്പാടി/അക്ഷരവൃക്ഷം/ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട

Schoolwiki സംരംഭത്തിൽ നിന്ന്
ആഹാരം തന്നെ മരുന്ന്

9:55 PM (9 minutes ago) 👬🏻അരുണും അപ്പുവും കൂട്ടുകാരായിരുന്നു........ അപ്പു പാവപ്പെട്ട വീട്ടിൽ നിന്നാണ് വരുന്നത്. എന്നാൽ അരുണോ, വലിയ വീട്ടിൽ നിന്ന്. അപ്പുവിന്റെ അമ്മ പല വീടുകളിൽ പോയി ജോലി ചെയ്തിട്ടാണ് അപ്പുവിനെ പഠിപ്പിച്ചത്. അവന്റെ കുഞ്ഞനുജത്തി ചെറുപ്പത്തിലേ മരണപ്പെട്ടിരുന്നു. അതിനു കാരണം കോളനിയിൽ പടർന്നു പിടിച്ച 'കോളറ' ആയിരുന്നു. അരുണിന്റെ അച്ഛൻ ഡോക്ടർ ആയിരുന്നു. അപ്പു വൃത്തിഹീനമായിട്ടായിരുന്നു നടന്നിരുന്നത്. അതിനാൽ അവന് എപ്പോഴും അസുഖമായിരുന്നു. നഖം വൃത്തി ആക്കാതെയും മുടി വെട്ടാതെയും ഒക്കെയാണ് അവൻ നടന്നിരുന്നത്.... എന്നാൽ അരുൺ അവനോട് യാതൊരു വിവേചനവും കാണിച്ചിരുന്നില്ല. "ഭക്ഷണം കഴിക്കുന്നതിന്റെ മുമ്പും ശേഷവും കൈ കഴുകണം, ദിവസവും കുളിക്കണം, മുടി വെട്ടണം, രണ്ട് നേരം പല്ല് തേക്കണം, എന്നെല്ലാം കൂട്ടുകാരൻ പറഞ്ഞു കൊടുത്തു. അതെല്ലാം അപ്പു ശ്രദ്ധയോടെ കേട്ട് അതേപോലെ ചെയ്ത് പൊന്നു. അതുകൊണ്ട് തന്നേ ഇപ്പോൾ അവന് അസുഖംഒന്നും തന്നെ വരാറില്ല അവന്റെ നടത്തിലും പ്രവർത്തിയിലും ഒക്കെ ഒരുപാട് മാറ്റം വന്നു. ശുചിത്വത്തെ കുറിച്ചു പറഞ്ഞു കൊടുത്തത് ഓരോന്നും അവന്റെ മനസ്സിൽ ഉണ്ടായിരുന്നു. അങ്ങനെ രണ്ടാളും പഠിച്ചു കോളേജിൽ എത്തി. അപ്പുവിന് ഒരാഗ്രഹം,... ഒരു ഡോക്ടർ ആയിട്ട് അമ്മയെ പണിക്ക് വിടാതെ വീട്ടിൽ ഇരുത്തണം. കൂടാതെ എന്റെ കോളനിയിൽ ഉള്ളവരെയൊക്ക പകർച്ചവ്യാദികളിൽ നിന്ന് മോചിപ്പിച്ചു വൃത്തിയും ശുചിത്വവും ഉള്ളവരാക്കി മാറ്റണം, അങ്ങനെ അവൻ തീരുമാനിച്ചു. വളരെ കഷ്ടതകൾ സഹിച്ചു അവൻ കഠിനമായി പ്രയത്നിച്ചു. അതിന്റെ ഫലമായി അവനൊരു ഡോക്ടർ ആയി.......... ഗുണപാഠം:-"ആരോഗ്യമുള്ള മനസ്സും ശരീരവും ലഭിക്കണമെങ്കിൽ വ്യക്തി ശിചിത്വവും പരിസര ശുചിത്വവും ശീലമാക്കുക".......

ഇഷാൻ അഹമ്മദ്
4A സെന്റ് ജോസഫ്‌സ് യു പി സ്കൂൾ മേപ്പാടി
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ