സെന്റ് ജോസഫ്‌സ് എൽപിഎസ് മുണ്ടക്കയം/അക്ഷരവൃക്ഷം/പ്രതിരോധശേഷി
പ്രതിരോധശേഷി
ആധുനിക ലോകം ഇന്ന് പലതരം വെല്ലുവിളികൾ നേരിടുന്നുണ്ട്. മായം കലർന്ന ഭക്ഷണ പദാർത്ഥങ്ങൾ, പലതരം മലിനീകരണങ്ങൾ, വിവിധതരം രോഗങ്ങൾ, പകർച്ചവ്യാധികൾ എന്നിവയൊക്കെയാണ് നാം നേരിടുന്ന വെല്ലുവിളികൾ. ഇവയെ നേരിടാൻ നമുക്ക് നല്ല രോഗപ്രതിരോധശേഷി അത്യാവശ്യമാണ്. രോഗപ്രതിരോധശേഷി നേടിയെടുക്കുന്നതിനായി വിഷം ഇല്ലാത്തതും പോഷകഗുണവും ഉള്ളതുമായ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുക. നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിക്കുക. ശുദ്ധജലം മാത്രം കുടിക്കുക. തിളപ്പിച്ചാറിയ വെള്ളം കുടിക്കുകയാണ് ഏറ്റവും ഉത്തമം. നമ്മുടെ ഭക്ഷണത്തിൽ പ്രധാനമായും മുട്ട പാല് ഇറച്ചി പഴവർഗങ്ങൾ ധാന്യങ്ങൾ ഇലക്കറികൾ ഉൾപ്പെടുത്തുക. വൃത്തിയുള്ള ഭക്ഷണപദാർത്ഥങ്ങൾ മാത്രം കഴിക്കുക. മലിനമായ അതും നന്നായി വേവിക്കാത്ത ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കുക. നന്നായി വെള്ളം കുടിക്കണം.പ്രതിരോധശേഷി ക്കായി അവശ്യം വേണ്ട മറ്റൊരു ഘടകം ശുചിത്വമാണ്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. അതോടൊപ്പം വ്യക്തി ശുചിത്വം പാലിക്കുക. എല്ലാ ദിവസവും രണ്ട് നേരം കുളിക്കുകയും നഖങ്ങൾ വെട്ടി വൃത്തിയാക്കി യും ചെയ്യുക. ഇടക്കിടക്ക് കൈകൾ വൃത്തിയായി കഴുകുക.നമ്മുടെ പരിസരം അനുദിനം മലിനീകരണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. പ്ലാസ്റ്റിക് ഉപയോഗം അന്തരീക്ഷത്തെ തന്നെ ഇല്ലാതാക്കി കൊണ്ടിരിക്കുന്നു. വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നുള്ള പുക അന്തരീക്ഷ മലിനീകരണത്തിന് കാരണമായിത്തീർന്നു. മരങ്ങൾ വച്ചുപിടിപ്പിച്ച് പരിസരം വൃത്തിയായി സൂക്ഷിച്ചും മലിനീകരണത്തെ ഒരു പരിധിവരെ തടയാൻ സാധിക്കും. നല്ല ആരോഗ്യത്തിന് വ്യായാമം അത്യാവശ്യമാണ്. യോഗ ചെയ്യുന്നതും നടക്കുന്നതും ജോലികൾ ചെയ്യുന്നതും നല്ല വ്യായാമമാണ്. ഇത്തരം പ്രവർത്തനങ്ങളിലൂടെ നമുക്ക് നല്ല രോഗപ്രതിരോധശേഷിയുള്ള ആരോഗ്യകരമായ ഒരു ശരീരം നേടിയെടുക്കാൻ സാധിക്കും. പകർച്ചവ്യാധികൾ പടരുന്ന ഈ കാലയളവിൽ നമുക്ക് ആരോഗ്യത്തോടെ ഇരിക്കാം.നല്ല രോഗപ്രതിരോധശേഷിയുള്ള ശരീരത്തിന് ഉടമകളായി തീരാം.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം