സെന്റ് ജോസഫ്സ് ഹൈസ്കൂൾ കൂളത്തൂർ/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
===പരിസ്ഥിതി ക്ലബ്===

ഇവിടെ പ്രവർത്തിച്ചു വരുന്ന പരിസ്ഥിതി ക്ലബ് എല്ല് വർഷവും നിരവധി പ്രവർത്തനങ്ങൾ ചെയ്തു വരുന്നു. ഓരോ വർഷവും ജൂൺ മാസത്തിൽത്തന്നെ ഒരു യോഗം വിളിച്ചു കൂട്ടി ക്ലാസ് പ്രതിനിധികൾ, പ്രസിഡൻ്റ്, സെക്രട്ടറി, ട്രഷർ എന്നിവരെ തെരഞ്ഞെടുക്കുന്നു. ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുന്നു. അന്നേ ദിവസം ചിത്രരചന, ഉപന്യാസ രചന, പ്രസംഗം തുടങ്ങിയ മൽസരങ്ങൾ നടത്തുന്നു. അസംബ്ലിയിൽ കുട്ടികൾ പരിസ്ഥിതി പ്രതിജ്ഞ ചൊല്ലുന്നു.

കോട്ടാങ്ങൽ കൃഷിഭവനുമായി സഹകരിച്ച് സ്കൂളിൽ ഒരു പച്ചക്കറി തോട്ടം പരിപാലിച്ചു വരുന്നു. പച്ചക്കറി തോട്ട പരിപാലനത്തിനായി കുട്ടികളെ തെരഞ്ഞെടുത്ത് അവർക്കു അവശ്യമായ നിർദ്ദേശങ്ങൾ നൽകി വരുന്നു. ഒരു മുറം പച്ചക്കറി എന്ന പദ്ധതിയുമായ സഹകരിച്ച് പച്ചക്കറിവിത്തുകൾ ശേഖരിച്ച് കുട്ടികൾക്ക് വിതരണം ചെയ്യുന്നു. സ്കൂളിൻ്റെ മുൻപിൽ ഒരു പൂന്തോട്ടം നിർമ്മിച്ച് പരിപാലിച്ചു പോരുന്നു.