സെന്റ് ജോസഫ്സ് ഹൈസ്കൂൾ കൂളത്തൂർ/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
===ഗണിത ക്ലബ്===

ജീവിതത്തിൽ നിന്നും വേറിട്ടു നിൽക്കുന്ന ഒന്നല്ല ഗണിതം. ഗണിതം നമ്മുടെ നിത്യജീവിതത്തിൽ എപ്പോഴും സ്വാധീനം ചെലുത്തുന്നുണ്ട്. അടിസ്ഥാനം ഗണിതമായതിനാൽ ഗണിതത്തെ 'ശാസ്ത്രങ്ങളുടെ റാണി' എന്നൊക്കെ വിശേഷിപ്പിക്കാറുണ്ട്. എന്നാൽ ഗണിതം കുട്ടികൾക്ക് പൊതുവെ പ്രയാസമേറിയ പഠനവിഷയമാണ്. കുട്ടികൾക്ക് ഗണിതത്തോടുള്ള ഭയം മറുവാനും ഗണിതത്തോടു താൽപര്യമുണർത്തി ഗണിതപഠനം രസകരമാക്കുവാനും ഗണിത ക്ലബിൻ്റെ പ്രവർത്തനങ്ങൾ സഹായകരമാകുന്നു.

ക്ലബ് ഭാരവാഹികളെയും ക്ലാസ് പ്രതിനിധികളെയും തെരഞ്ഞെടുക്കുന്നു. ഗണിതാധ്യാപകരുടെ നേതൃത്വത്തിൽ ആഴ്ചയിൽ ഒരുദിവസം അംഗങ്ങൾ ഒരുമിച്ചുകൂടി അവരുടെ ആശയങ്ങൾ പങ്കുവെക്കുന്നു. ഗണിതത്തോടു താൽപര്യമുണർത്തുന്ന പല പ്രവർത്തനങ്ങൾ അധ്യാപകർ കുട്ടികൾക്കു നൽകുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്നു. തങ്ങൾക്കു കിട്ടുന്ന പ്രവർത്തനങ്ങൾ കുട്ടികൾ താൽപ്പര്യത്തോടെ ചെയ്തു വരുന്നു. കുട്ടികളിലെ കലാപരമായ കഴിവുകൾ വളർത്തുവാൻ ഗണിത ക്ലബ് സഹായിക്കുന്നു. നിത്യജീവിതത്തിൽ ഗണിതത്തിൻ്റെ പ്രാധാന്യം മനസിലാക്കി രചനങ്ങൾ തയ്യാറാക്കുകയും പ്രകൃതിയിൽ ഗണിതം എന്ന വിഷയത്തെ അടിസ്ഥാനമാക്കി പലതരം ചിത്രങ്ങൾ വരക്കുകയും ചെയ്യുന്നു.

ഓരോ മാസവും ഗണിത ക്വിസ് നടത്തി വിജയികൾക്ക് സ്കൂൾ അസംബ്ലിയിൽ സമ്മാനം നൽകുകയും ചെയ്തു വരുന്നു. ഗണിതവുമായി ബന്ധപ്പെട്ട വിവിധ മൽസരങ്ങൾ സ്കൂൾ തലത്തിൽ സംഘടിപ്പിക്കുന്നു. കൂടാതെ സബ് ഡിക്ട്രിക്, ഡിക്ട്രിക് തലങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ച് വിവിധ ഇനങ്ങളിൽ സമ്മാനങ്ങൾ നേടാൻ കുട്ടികളെ പ്രാപ്തരാക്കാൻ ഗണിത ക്ലബിൻ്റെ പ്രവർത്തനങ്ങൾ സഹായിച്ചു.