സെന്റ് ജോസഫ്സ് യു പി എസ് പേരയം/അക്ഷരവൃക്ഷം/ഇട്ടിമാണി പറഞ്ഞ ചെറിയ വലിയ കാര്യം

Schoolwiki സംരംഭത്തിൽ നിന്ന്
ഇട്ടിമാണി പറഞ്ഞ ചെറിയ വലിയ കാര്യം

അച്ചൂ..... അമ്മയുടെ നീട്ടിയുള്ള പതിവ് വിളി കേട്ടതും ഞാൻ പുതപ്പിനടിയിൽ തല ഒന്ന് കൂടെ ഒളിപ്പിച്ചു. പ്ളീസ് 'അമ്മ ഇപ്പൊ മൊത്തം കൊറോണ അവധി അല്ലെ പിന്നെ എന്തിനു ഞാൻ നേരത്തെ എണീക്കണം എന്നെ ഒന്ന് ഉറങ്ങാൻ അനുവദിക്കൂ അമ്മെ... വീണ്ടും ഞാൻ പുതപ്പിനടിയിലേക്കു തല വലിച്ചു... ആകെ ഒരു സുഖം...ഒന്ന് കൂടെ ഉറങ്ങാം അടുക്കളയിൽ പാത്രങ്ങളുടെ ഒച്ച കേൾക്കാം... ഇതെവിടെന്നാ ഈ ശബ്ദം...പുതപ്പിനടിയിൽ ആ ശബ്ദത്തിനു ഞാൻ കാതോർത്തു ശെരിക്കും തീവണ്ടി പോകുന്ന പോലെ... ആ ശബ്ദത്തിനു പിന്നാലെ ഞാൻ തല തിരിച്ചു... ദേ... എന്റെ കാതിനടുത്തു ഇരിക്കുന്നു ഒരു ഇത്തിരി കുഞ്ഞൻ കൊതുകു.. പതിയെ അവനെ ഒന്ന് പിടിക്കാൻ നോക്കി..ഒരു രക്ഷയുമില്ല .. എന്റെ ഉറക്കം പോയത് മിച്ചം...അതുകൊണ്ടു അവനോടു കുറച്ചു കാര്യം പറഞ്ഞിരിക്കാം എന്ന് വച്ചു... ഞാൻ ചോദിച്ചു എന്താ നിന്റെ പേര് ? എവിടാ വീട് ? വീട്ടിൽ ആരൊക്കെയാ ഉള്ളത്? എവിടെയാ പഠിക്കുന്നത് ? എല്ലാത്തിനും കൂടെ ഉത്തരം തരാൻ കണക്കാക്കി അവന്റെ ചെവിയോട് കുറച്ചു കൂടെ ചേർന്നിരുന്നു എന്നിട്ടു പറഞ്ഞു തുടങ്ങി :എന്റെ പേര് ഇട്ടിമണി എന്നാണ് ..എന്റെ കൂടെയുള്ളവർ എന്നെ സ്നേഹത്തോടെ അങ്ങനെയാ വിളിക്കുന്നത്. കാര്യം ഞാൻ ഇത്തിരി കുരുത്തം കെട്ടവൻ ആണേലും നിന്നോട് ഒരു കാര്യം പറയാനാ വന്നത് . ഇന്നലെ ഞാൻ പറമ്പിൽ പാട്ടും പാടി കൂട്ടുകാരോട് പറന്നു കളിക്കുകയായിരുന്നു ഇവിടെ എവിടേലും വെള്ളം കെട്ടി കിടക്കുന്നോ എന്നറിയാൻ നോക്കി പറന്നത് . പക്ഷെ എങ്ങും ഒന്നും കണ്ടില്ല ! അപ്പോഴാണ് ഒരു സൂത്രക്കാരൻ വൈറസിനെ കണ്ടത് . വല്ലാത്തൊരു പേരാ അവന്റേതു... എന്താ അത്? കൊറോണ കുട്ടു ...കാണാനും ഒരു വൃത്തിയുമില്ല ...അവൻ രഹസ്യമായി കൂട്ടുകാരോട് പറയുന്നു ..ഇവിടെ ആരും ഞങ്ങളെ അടുപ്പിക്കുന്നില്ല. നാടായ നാടൊക്കെ എന്താ ബ്രേക്ക് ദി ചെയിൻ എന്ന്... കൈ കഴുകാത്തവരെയും വീട്ടിൽ ഇരിക്കാത്തവരെയും നോക്കി നടക്കുകയാണെന്ന് ... ഞാൻ ഇട്ടിമണിയോട് പറഞ്ഞു ..എടാ ഇട്ടിമണി ഇവിടെ ഒരു കൊറോണ കുട്ടുവിനും നമ്മളെ ഒന്നും ചെയ്യാൻ പറ്റില്ല. ഞാൻ അൽപ നേരം കൂടുതൽ ഉറങ്ങും എന്നേ ഉള്ളൂ പക്ഷെ ഞാൻ നന്നായി കൈ കഴുകുന്നുണ്ട് പിന്നെ പുറത്തൊന്നും ഇറങ്ങാറും ഇല്ല ...അത് കൊണ്ട് അവന്റെ കളി എന്നോട് നടക്കില്ല നീ പോ മോനെ ദിനേശാ !!! എടാ ഇട്ടിമണി നീ തന്നെ എത്ര പ്രാവശ്യം നമ്മളെ പനി പിടിപ്പിക്കാൻ നോക്കി നമ്മൾ വീണില്ലല്ലോ .. വീടും പരിസരവും അത്രക്കും ശുചിയായിട്ടാണ് നമ്മൾ സൂക്ഷിക്കുന്നത് .. മാത്രമല്ല സ്കൂളിൽ നിന്നും എന്റെ ടീച്ചേഴ്സും നമ്മുടെ സർക്കാരും ഒരുപാടു കാര്യങ്ങൾ ഓരോ ദിവസവും നമ്മളെ പഠിപ്പിക്കുന്നുണ്ട് അത് കൊണ്ട് എന്റെ ഇട്ടിമണി വന്നത് പോലെ പൊയ്ക്കോ അല്ലെങ്കിൽ നിന്നേം ഞാൻ പിടിച്ചു ബ്രേക്ക് ചെയ്യും. അച്ചു... നീ ആരോടാ ഈ വർത്തമാനം പറയുന്നത് ഓ അമ്മെ ! അത് നമ്മുടെ പറമ്പിലെ ഇട്ടിമാണിയാ! അതാരാ ഈ പുതിയ ആൾ ? നീ എണീറ്റെ ..എന്നിട്ടു എന്റെ മോൻ പല്ലു തേച്ചു കൈ ഒക്കെ സോപ്പിട്ടു കഴുകി വാ 'അമ്മ ഭക്ഷണം എടുത്തു വച്ചിട്ടുണ്ട് ! പിന്നെ ഞാൻ ഒരു ഓട്ടം ആയിരുന്നു ഇട്ടിമാണിക്കു സലാം പറഞ്ഞു കൈ കഴുകാൻ ...

ആഷ്‌ലിൻ എം.സി.
5 B സെന്റ് ജോസഫ്സ് യുപിഎസ് പേരയം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ