സെന്റ് ജോസഫ്സ് യു പി എസ് പേരയം/അക്ഷരവൃക്ഷം/ആരോഗ്യത്തെ കുറിച്ച് ഒരു കഥ

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യത്തെ കുറിച്ച് ഒരു കഥ

ഒരിടത്ത്‌ ഒരു കുട്ടി ഉണ്ടായിരുന്നു. അവന്റെ പേര് മനു എന്നായിരുന്നു.ആരു പറഞ്ഞാലും അനുസരിക്കാത്ത കുട്ടിയായിരുന്നു അവൻ.രാവിലെ കുളിക്കാതെയാണ് മനു സ്കൂളിൽ പോകുന്നത്.വീട്ടിലെ പട്ടിയോടും പൂച്ചയോടും കളിച്ചിട്ട് കൈ കഴുകാതെയാണ് മനു ആഹാരം കഴിക്കുന്നത്.ഒരു ദിവസം അവന് വയറുവേദന വന്നു.അവൻ കരയാൻ തുടങ്ങി.അവന്റെ അമ്മയും അച്ഛനും ആശുപത്രിയിൽ കൊണ്ട് പോയി അവന്റെ ചീത്ത ശീലങ്ങൾ അവർ ഡോക്ടറോട് പറഞ്ഞു. ഡോക്ടർ മനുവിന് ഇഞ്ചക്ഷനും മരുന്നും കൊടുത്തു. ആഹാരത്തിന് മുൻപും ശേഷവും കൈകൾ നന്നായി കഴുകണം ദിവസവും രണ്ടു നേരം കുളിക്കണം വീട്ടിലെ പട്ടിയോടും പൂച്ചയോടും കളിച്ചാൽ കൈയ്യും മുഖവും കാലും നന്നായി കഴുകണം നഖം വെട്ടണം നല്ല ആരോഗ്യമാണ് നമുക്ക് വേണ്ടത്.

നയന.ആർ. എസ്
2 B സെന്റ് ജോസഫ്സ് യുപിഎസ് പേരയം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ