സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്/അക്ഷരവൃക്ഷം/ഗോ കൊറോണ ഗോ

Schoolwiki സംരംഭത്തിൽ നിന്ന്
ഗോ കൊറോണ ഗോ

പുറത്തെ പറമ്പിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു അപ്പു. അപ്പോഴാണ് അമ്മ വിളിച്ചത്. "എടാ അപ്പു, ഭക്ഷണം കഴിക്കാൻ വാ.. എത്ര നേരമായി എടുത്തു വെച്ചിട്ട്. ഈ ചെക്കന് കളി എന്നൊരു വിചാരം മാത്രമേയുള്ളൂ ...." അപ്പു വീട്ടിലേക്ക് ഓടി. എന്നത്തെയും പോലെഭക്ഷണത്തിനു മുമ്പിലിരുന്നു .അപ്പോഴാണ് ടിവിയിലെ വാർത്ത ശ്രദ്ധിച്ചത് . കൊറോണ വൈറസ് നാടുമുഴുവൻ പടരുകയാണ് . പ്രതിവിധി വ്യക്തിശുചിത്വം പാലിക്കുക എന്നതുമാത്രമാണ്. കൈകൾ നല്ലതുപോലെ സോപ്പിട്ടു കഴുകണം .. "ദൈവമേ ഞാൻ കൈകഴുകിയിട്ടില്ലല്ലോ...." അപ്പു ഞെട്ടലോടെ ഓർത്തു.... ഇരുന്നിടത്തുനിന്ന് ചാടിയെഴുന്നേറ്റു അവൻ കൈ കഴുകാനായി ഓടി.... അവന്റെ മനസ്സ്പറഞ്ഞു: ഗോ കൊറോണ ഗോ...

കെ. യു. ഹരിപ്രിയ
7 സെന്റ് ജോസഫ്‌സ് യു പി സ്കൂൾ, കൂനമ്മാവ്
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ