സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/അക്ഷരവൃക്ഷം/ശുചിത്വം നാടിന്റെ ഐശ്വര്യം
ശുചിത്വം നാടിന്റെ ഐശ്വര്യം
നമ്മുടെ നാട്ടിൽ ഇന്ന് ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് ശുചിത്വം . എവിടെ നോക്കിയാലും മാലിന്യങ്ങൾ മാത്രമാണ്. എന്നാൽ ആരും തന്നെ ഇതിനെതിരായി പ്രതികരിക്കുന്നില്ല . നാം നിസാരമായി വലിച്ചെറിയുന്ന ഓരോ മാലിന്യങ്ങളും നമ്മുടെ നാടിനെ അശുദ്ധമാക്കുന്നു . ഇങ്ങനെ വലിച്ചെറിയുന്ന മാലിന്യങ്ങൾ മൂലം അനേകം രോഗങ്ങൾ ഉണ്ടാകുന്നു . മനുഷ്യരെ മാത്രമല്ല മറ്റുജീവജാലങ്ങളെയും ഇത് ഒരുപോലെ ബാധിക്കുന്നു . നമ്മുടെ പ്രകൃതിയാണ് ഇതുമൂലം ഏറ്റവും കൂടുതൽ നശിക്കുന്നത് . വൃത്തിഹീനമായ അന്തരീക്ഷമെന്നും മനുഷ്യന് വിപത്തുതന്നെയാണ് . എന്നാൽ നമ്മൾ ആരും തന്നെ ഇതിനെക്കുറിച്ചു ബോധവാന്മാർ ആകുന്നില്ല എന്നതാണ് വാസ്തവം . ഇത്തരം മാലിന്യങ്ങളാൽ ഉണ്ടാകുന്ന പനി , അലർജി , വയറുവേദന എന്നിവയെല്ലാം തന്നെ മനുഷ്യനെ മരണത്തിലേക്ക് നയിക്കാൻ കാരണമാകുന്നു . അതിനാൽ നാം ഏവരും ഒന്നായി ചേർന്ന് നമ്മുടെ നാടിനെ മാലിന്യമുക്തമാക്കേണ്ടത് അത്യാവശ്യമാണ് . ഇത്തരം പ്രവർത്തികൾ ആരോഗ്യമുള്ള തലമുറയെ നമ്മുടെ നാടിനെ സമ്മാനിക്കുന്നു . അതിനാൽ നാം ഏവരും ശുചിത്വം നമ്മുടെ നാടിന്റെ ഐശ്വര്യം എന്ന് മനസിലാക്കി നാടിനെ സംരക്ഷിക്കുക
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 26/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം