സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ദൈവത്തോടും രാജ്യത്തോടുമുള്ള തന്റെ കടമ നിർവഹിക്കുന്നതിനും, മറ്റുള്ളവരെ എല്ലായ്പ്പോഴും സഹായിക്കുന്നതിനും,കഴിയും വിധം പരിശ്രമിക്കുമെന്ന് അഭിമാനത്തെ മുൻനിർത്തി പ്രതിജ്ഞ ചെയ്യുകയും അതിനായി നിരന്തരം ശ്രമിക്കുുകയും ചെയ്യുന്ന ഒരു അന്തർദേശിയ സംഘടനയാണ് ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ്.സെന്റ് ജോസഫ് വിദ്യാലയത്തിന്റെ താകലിപികളിൽ എഴുതപ്പെടുന്ന ഒരു ചരിത്രമുണ്ട് ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്ന ഗൈഡ്സ് വിഭാഗത്തിന് .പ്രധാനാധ്യാപകരുടെയും ഗൈഡ് ക്യാപ്റ്റന്മാരായ സിസ്റ്റർ അമൽ, സി. രേഷ്മ, സി. ഷൈനി എന്നിവരുടെ നേതൃത്ത്വത്തിൽ മൂന്ന് കമ്പനികളായി 83 കുട്ടികൽ ഈ ഒരു വിശ്വ സാഹോദര്യത്തിൽ പങ്കു ചേരുന്നു.വിദ്യാലയത്തിന്റെ സർവ്വതോനുമുഥമായ,എല്ലാ പ്രവർത്തനങ്ങളിലും ‍ഗൈഡ്‍സ് അംഗങ്ങൾ സജീവ പങ്കാളികളാണ്. 2018 പ്രവർത്തനങ്ങൾ
മഴക്കാലബോധവത്കരണം
മഴക്കാലരോഗങ്ങൾ അവ എങ്ങനെ തടയാം എടുക്കേണ്ട മുൻകരുതലുകൾ എന്നിവയെക്കുറിച്ച് ജൂൺ 27ന് ക്ലാസ്സ് സംഘടിപ്പിച്ചു.
ലഹരിവിരുദ്ധ ദിനം
പോസ്റ്റർ നിർമാണം, ലഹരിവിരുദ്ധ റാലി, ലഹരിവിരുദ്ധ പ്രതിജ്ഞ എന്നിവ നടത്തി. ജൂലൈ അഞ്ചിന് ലഹരി വിരുദ്ധ ബോധവത്കരണം സ്കൂൾ പ്രദേശവാസികളുടെ ഇടയിൽ സംഘടിപ്പിച്ചു.
സ്ത്രീ ശാക്തീകരണ ക്ലാസ്സ്
ചെങ്ങൽ പ്രദേശത്തെ വട്ടത്തറ അംഗൻവാടിയിൽ വച്ച് നവംബർ 21ന് അമ്മമാർക്ക് വേണ്ടി സ്ത്രീശാക്തീകരണ ബോധവത്കരണ ക്ലാസ്സ് ഗൈഡ്സിന്റെ നേതൃത്വത്തിൽ നടന്നു.

സ്ത്രീ ശാക്തീകരണ ക്ലാസ്സ്

റോ‍‍ഡ് സുരക്ഷ
റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട സെമിനാർ അവതരണം ഒക്ടോബർ 25ന് നടന്നു.
പച്ചക്കറിത്തോട്ടം
ജൂണിൽ സ്കൂൾ ആരംഭത്തിൽ തന്നെ പച്ചക്കറിത്തോട്ടം നിർമാണം ആരംഭിച്ചു.