സഹായം Reading Problems? Click here


സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സമകാലികജീവിതത്തിന്റെ നേർകാഴ്‍ചകളായി പുതിയ അനുഭവതലങ്ങളൊരുക്കുകയും പൗരബോധം, സാമൂഹികപ്രതിബദ്ധത പരിസ്ഥിതി സ്നേഹം എന്നിവ വളർത്തിയെടുക്കുകയുമാണ് സാമൂഹ്യ ശാസ്ത്ര പഠനത്തിന്റെ ലക്ഷ്യം.പ്രസ്തുത ലക്ഷ്യം നേടുന്നതിനു വേണ്ടി സോഷ്യൽ സയൻസ് ക്ലബ്ബ് ഈ വിദ്യാലയത്തിൽ സജീവമായി പ്രവർത്തിക്കുന്നു.പൊതു വിജ്ഞാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടി എല്ലാ ആഴ്ചയിലും യു.പി. ഹൈസ്കൂൾ വിഭാഗങ്ങൾക്ക് ചോദ്യങ്ങൾ നൽകുന്നു.ശരിയുത്തരം ലഭിക്കുന്നവരിൽ നിന്ന് നറുക്കിട്ടെടുത്ത് വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നു.എല്ലാ വർഷവും സാമൂഹിക ശാസ്ത്ര മേളകളിൽ പങ്കെടുക്കുകയും നിരവധി സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു.കഴിഞ്ഞ വർഷം സബ്ബ് ജില്ലാ കലാമേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഈ വിദ്യാലയം ഒന്നാം സ്ഥാനം കരസ്ഥമാക്കി.


2018 സ്വാതന്ത്രദിനാഘോഷം
സ്കിറ്റ്, മൂന്ന് ഭാഷയിലുള്ള പ്രസംഗം, ദേശഭക്തിഗാനം, സമരനേതാക്കളെ അനുസ്മരിക്കൽ എന്നിങ്ങനെയുള്ള വ്യത്യസ്ത പരിപാടികളോടെ ആഘോഷിച്ചു.
സാമൂഹ്യശാസ്ത്ര മേള 2018
still model,working model, atlas making, quiz competition, seminar എന്നിവ മേളയുടെ ഭാഗമായി സെപ്തംബർ 22ാം തിയതി വിദ്യാലയത്തിൽ സംഘടിപ്പിച്ചു.
പാർലിമെന്റ് ഇലക്ഷൻ
28/9 പാർലിമെന്റ് ഇലക്ഷൻ സംഘടിപ്പിച്ചു. സ്കൂൾ ലീഡർ ശ്വേത സാജു.അസിസ്റ്റന്റ് ലീഡർ നിഖിത ഡേവീസ് .ബോയ്സ് റെപ്രസന്റേറ്റിവ് സച്ചിൻ നാരായണൻ എന്നിവരാണ്.
സംസ്കൃത യൂണിവേഴ്സിറ്റിയിൽ വച്ച് നടന്ന പുരാവസ്തു എക്സിബിഷനിൽ സോഷ്യൽ സയൻസ് ക്ലബ്ബിലെ അംഗങ്ങൾ പങ്കെടുത്തു.