സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/സയൻസ് ക്ലബ്ബ്/2024-25
ലോക പരിസ്ഥിതി ദിനാചരണം
ചെങ്ങൽ സെന്റ്.ജോസഫ്സ് ജി.എച്ച്.എസ് സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം 05/06/2024 നു നടത്തപ്പെട്ടു. പ്രധാന അധ്യാപിക സി. ജെയ്‌സ് തെരെസ് പരിസ്ഥിതി ദിന സന്ദേശം നൽകി. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തിക്കൊണ്ട് പ്രധാന അധ്യാപിക ചൊല്ലികൊടുത്ത പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി. വിവിധ വിഭാഗങ്ങളിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ പരിസ്ഥിതി ദിന ആഘോഷത്തെ മനോഹരമാക്കി. അധ്യാപകരുടെയും റെഡ് ക്രോസ്, ഗൈഡിങ് വിദ്യാർത്ഥികളുടെയും സാന്നിധ്യത്തിൽ പ്രധാന അധ്യാപിക വിദ്യാലയ പരിസരത്ത് വൃക്ഷത്തൈ നട്ടു.പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കുട്ടികളിൽ നിന്നും ഉപയോഗ ശൂന്യമായ പേനകളും പ്ലാസ്റ്റിക് വസ്തുക്കളും ശേഖരിച്ചു.
സയൻസ് ക്ളബ് ഉത്‌ഘാടനം
മാഡം ക്യുറി ദിനാചരണം
ആദ്യ വനിതാ നോബൽ സമ്മാന ജേതാവായ മാഡം ക്യുറിയുടെ ജന്മദിനമായിരുന്ന നു സയൻസ് അധ്യാപികയായ സിസ്റ്റർ ആൻ മരിയ മാഡം ക്യുറിയെ ക്കുറിച്ചും അവരുടെ കണ്ടുപിടുത്തങ്ങൾ ക്കുറിച്ചും സ്കൂൾ അസ്സെംബ്ലിയിൽ വിശദീകരണം നൽകിയത് കുട്ടികളിൽ ശാസ്ത്രാഭിരുചി വാഴ്ത്തുന്നതിനു സഹായകമായി
വൈ ഐ പി ക്‌ളാസ്സുകൾ
യങ് ഇന്നൊവേറ്റീവ് പ്രോഗ്രാമിന് കുട്ടികളെ ഒരുക്കുന്നതിനായി സയൻസ് അധ്യാപികമാരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പ്രത്യേക ക്‌ളാസ്സുകൾ നൽകി .സമൂഹ നന്മക്കുപകരിക്കുന്ന കണ്ടുപിടിത്തങ്ങൾ എങ്ങനെ ചെയ്യാമെന്നും വൈ ഐ പി യിൽ രെജിസ്റ്റർ ചെയ്യുന്നതെങ്ങനെയെന്നും അവർ വിശദീകരിച്ചു