സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/അക്ഷരവൃക്ഷം/ലേഖനം-പാഠം പഠിപ്പിച്ച് വെെറസ്
പാഠം പഠിപ്പിച്ച് വെെറസ്
ഏതോ ഒരു കാട്ടു ജീവിയുടെ ആമാശയത്തിൽ സമാധിയായിരുന്ന കൊറോണ വൈറസിനെ വലിച്ചു പുറത്തേക്കിട്ട മനുഷ്യൻ സ്വന്തം വീട്ടിലേക്ക് ഓടിക്കയറി യിരിക്കുന്നു.അതോടെ മലയാളി ഒരു മാസം കൊണ്ട് സ്വന്തം പുരയിടത്തിൽ കൃഷി ചെയ്യാൻ പഠിച്ചു.ആ തടങ്ങളിൽ പുതിയ തളിരുകളും അടുക്കളകളിൽ നാടൻ കറി ശീലങ്ങളും മുളപൊട്ടി. സാങ്കേതിക വിദ്യയുടെ നേട്ടങ്ങളുടെ കൊടുമുടി കീഴടക്കി നിൽക്കുമ്പോഴും ഒരു ചെറിയ വൈറസ് സൃഷ്ടിച്ച മഹാമാരി മനുഷ്യനെ നിരാലംബരാക്കുന്നു. പണത്തിന്റെ പെരുപ്പം കൂട്ടാനുള്ള നെട്ടോട്ടത്തിൽ നിന്ന് കുറച്ചു നാൾ വിട്ടു നിന്നു. സ്വന്തം കുടുംബത്തോടൊപ്പം ചിലവിടാൻ ഒരു വൈറസ് വേണ്ടി വന്നു. കുടുംബ ബന്ധങ്ങളുടെ ഇഴയടുപ്പങ്ങളൊടൊപ്പം പ്രകൃതിയുടെ വീണ്ടിപ്പിന്റെ ദൃശ്യങ്ങളും ഈ കൊറോണ കാലത്ത് ദൃശ്യമാണ്.പ്രകൃതിയുടെ മേലുള്ള മനുഷ്യന്റെ അതിപ്രസരം മൂലം ഉണ്ടായ മുറിവുകളെല്ലാം സുഖപ്പെടുന്ന വാർത്തകൾ ഈ ആശങ്കയുടെ നാളുകളിൽ ആശ്വാസം പകരുന്നവയാണ്. എന്നിരുനാലും ലോകം മുഴുവൻ ആയിരക്കണക്കിനാളുകൾ മരിച്ചു വീഴുന്നു കാഴ്ചകൾ മാനവരാശിയുടെ കണ്ണുകൾ നനപ്പിക്കുന്നു. സ്വന്തമായി കിടക്കാനോ ഉടുക്കാനോ വിശപ്പടക്കാനോ കഴിയാത്ത കോടിക്കണകിനാളുകൾ ഈ മഹാമാരിക്കാലത്തനുഭവിക്കുന്ന ദുഃഖ ദുരിതങ്ങൾ കണ്ടിലെന്നു നാം നടിക്കരുത്. സ്വന്തം സുരക്ഷ ഉറപ്പാക്കുന്ന തോടൊപ്പം മറ്റുള്ളവരുടെ കണ്ണീരൊപ്പാൻ കൂടി നാം തയ്യാറാകണം. സാർക്കാർ നിൽക്കുന്ന നിർദ്ദേശങ്ങൾ പാലിച്ച് ഒരുമിച്ചു നമുക്കീ വൈറസിനെ പ്രതിരോധിക്കാം.അകലങ്ങളില്ലാണെങ്കിലും മനസ്സുകൾ ഒന്നാക്കി ഒരു നല്ല നാളെക്കായി നമുക്ക് പ്രാർത്ഥിക്കാം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം