സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/അക്ഷരവൃക്ഷം/വൃത്തി തന്നെ ശക്തി
വൃത്തി തന്നെ ശക്തി
ഒരിക്കൽ ഒരിടത്തു ദാമു എന്ന ഒരു കർഷകൻ ഉണ്ടായിരുന്നു. അദേഹത്തിനു ധാരാളം നെൽ കൃഷി ഉണ്ടായിരുന്നു. ഒരുദിവസം അയാൾ ഒരു പശുവിനെ വാങ്ങിച്ചു. അതിന് അയാൾ നന്ദിനി എന്നു പേരിട്ടു. കൃഷി നോക്കുന്നതും പശുവിനെ കറക്കുന്നതുമെല്ലാം അയാൾ ഒറ്റക്കായിരുന്നു ചെയ്‌തിരുന്നത്. അതുകൊണ്ട് ദാമു ഒരു ജോലിക്കാരനെ നിയമിച്ചു. അയാൾ എല്ലാ ദിവസവും വന്നു പശുവിനെ കറക്കുകയും കൃഷി നോക്കുകയും ചെയ്തിരുന്നു. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആ ജോലിക്കാരന് പണി ചെയ്യാൻ മടിയായി തുടങ്ങി. അയാൾ പശുവിനെ കുളിപ്പിക്കുകയോ, തൊഴുത്തു വൃത്തിയാക്കുകയോ ചെയ്യാതെയായി. ദിവസങ്ങൾ കഴിയും തോറും പാൽ കുറഞ്ഞു കൊണ്ടിരുന്നു. അതിനാൽ, ദാമു നന്ദിനിയെ വിൽക്കാൻ തീരുമാനിച്ചു. കറവക്കാരനെ പറഞ്ഞുവിട്ടു. പിറ്റേ ദിവസം നന്ദിനിയെ നോക്കാനായി ദാമു തൊഴുത്തിലെത്തി. അദ്ദേഹം തൊഴുത്തു കഴുകി വൃത്തിയാക്കി. നന്ദിനിയെ കുളിപ്പിച്ചു. ദാമു നന്ദിനിയെ ഒന്നു കറന്നു നോക്കാമെന്നു കരുതി.കറന്നപ്പോൾ പാത്രം നിറയെ പാൽ കിട്ടി. അപ്പോൾ ദാമുവിന് മനസ്സിലായി വൃത്തിയില്ലാതിരുന്നതുകൊണ്ടാണ് നന്ദിനി പാൽ തരാതിരുന്നതെന്ന്. അയാൾ നന്ദിനിയെ വിറ്റില്ല. ഇതിൽനിന്ന് നമുക്ക് മനസ്സിലാക്കാനുള്ളത് ശുചിത്ത്വം അത്യാവശ്യമാണെന്നാണ്.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 01/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 20/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ