സെന്റ് ജോസഫ്സ് എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്, ചങ്ങനാശ്ശേരി./അക്ഷരവൃക്ഷം/ഭൂമിയെ രക്ഷിക്കാൻ..

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിയെ രക്ഷിക്കാൻ..

ആവശ്യവും അനാവശ്യവും ആർഭാടവും ഇഴപിരിച്ചെടുക്കാൻ കഴിവു നഷ്ട്ടപെട്ട ആധുനിക യുഗത്തിൽ സ്വാർത്ഥതയും സുഖാസ്വാദന വ്യഗ്രതയൂം ആധുനിക മനുഷ്യനെ പ്രകൃതി ഒരുക്കിയിരിക്കുന്ന വിഭവങ്ങളെല്ലാം പരിധികളില്ലാത്ത ആസ്വദിക്കുക എന്ന നിലയിൽ എത്തിച്ചു. പരമാവധി വിഭവങ്ങളുടെ ഉപഭോഗം മാത്രം അവന്റെ ലക്ഷ്യമായി. പാരസ്പര്യവും, പ്രതിപ്രവർത്തനവു അന്തസത്തയയുള്ള പ്രപഞ്ചത്തിൽ മനുഷ്യന്റെ പരിധിവിട്ട ഇടപെടലുകൾ മൂലം മണ്ണും, വായുവും ജലവും എല്ലാം മലീമസമായ പരിസ്ഥിതിയുടെ താളം തെറ്റുകയും അനവധി ജീവവർഗങ്ങൾ അന്യംനിന്ന് പോകുകയും ചെയ്യുന്ന സർവ്വ നാശത്തിന്റെ പടവുകളിലാണ് നാം ഇപ്പോൾ എത്തി നിൽക്കുന്നത്.
ഓസോൺ പാളിയുടെ വിള്ളലും ആഗോളതാപനവും എല്ലാം നമ്മെ ബാധിച്ചിരിക്കുന്നു.മനുഷ്യന്റെ പ്രകൃതിക്ക് മേലുള്ള അമിതമായ ഇടപെടലും പ്രകൃതി വിഭവ ചൂഷണവും ലാഭക്കൊതിയുമാണ് പരിസ്ഥിതി പ്രശ്നങ്ങൾക്ക് പ്രധാനകാരണം.ലാഭം ഏക ലക്ഷ്യമാക്കുന്ന മനുഷ്യൻ മാനവരാശിക്ക് കനത്ത ആഘാതമാണ് ഏൽപ്പിക്കുന്നത്.
"ഒരു ചിത്രശലഭം പൂവിൽനിന്ന് തേൻ നുകരുന്നതുപോലെ വേണം പ്രകൃതി വിഭവങ്ങൾ ആസ്വദിക്കാൻ " എന്നുപറഞ്ഞ തഥാഗതനെയും,
"ഭൂമി പവിത്രമാണ് "എന്ന് പ്രസ്താവിച്ച സീയാട്ടിൻ മൂപ്പനെയൂം നാം വിസ്മരിച്ചു.
പ്രകൃതി വിഭവങ്ങളുടെ സന്തുലനാവസ്ഥ കണക്കിലെടുക്കാതെ ഉള്ള വ്യവസായ വത്കരണവും അശാസ്ത്രീയ വികസന പദ്ധതികളും, വാഹനങ്ങളിൽ നിന്നും കണക്കില്ലാതെ പുറന്തള്ളപ്പെടുന്ന ഹരിതഗൃഹവാതകങ്ങളും പ്രകൃതിക്ക് കനത്ത ആഘാതമാണ് ഏൽപ്പിക്കുന്നത്.ഈ വാതകങ്ങൾ നിയന്ത്രിച്ചു നിർത്തിയിരുന്ന മരങ്ങൾ ലാഭകൊതിമൂലം വെട്ടുന്നത് നിമിത്തം കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധേയമാണ്.
എൻഡോസൾഫാന്റെ ഇരകളായി ഒരു ജനത ഇഴഞ്ഞും വലിഞ്ഞും ജീവിതം കഴിക്കുന്ന കാഴ്ച്ച കാസർഗോഡ് നാം കണ്ടുകഴിഞ്ഞു. എന്നാൽ പച്ചിലച്ചാർത്തുകളിൽ വിഷം പുതപ്പിച്ച് കീട നാശം വരുത്തി മണ്ണിന്റെ കണ്ണ് കുത്തിപൊട്ടിക്കാൻ മനുഷ്യന്റെ ഉള്ളിൽ ഇപ്പോഴും നുരയുന്ന ദുരയുടെ ദുരന്തം ആരും കാണാത്തത് എന്തുകൊണ്ടാണ്.' നേച്ചർ'എന്ന അന്തർദേശീയ ശസ്ത്രമാസികയിൽ ജോസഫ് ഫോർമാൻ എന്ന പ്രസിദ്ധ ശാസ്ത്രജ്ഞനാണ് 1985-ൽ ആഗോളതാപനം വഴി ഓസോൺ പാളികൾ ദുർബലമാകുന്നുവെന്ന അപയ മാണി മുഴക്കിയത്. അന്തരീക്ഷത്തിലെ CO2വിന്റെ അളവ് വർധിക്കുന്നതാണ് ആഗോളതാപനത്തിന്റെ കാരണം. അങ്ങനെ അന്തരീക്ഷത്തിലെ ചൂട് ക്രമാതീതമായി വർദ്ധിക്കും.ഇതുമൂലം നമുക്ക് പുറത്തിറങ്ങാൻ പോലും സാധിക്കാത്ത അവസ്ഥ ഉണ്ടാകുന്നു. അന്റാർട്ടിക്കയിൽ ഐസുകൾ ഉരുകാൻ തുടങ്ങും.സമുദ്രത്തിലെ ജലനിരപ്പ് ഉയരും.നാം ഉപയോഗിക്കുന്ന എ.സി റെഫ്രിജേററ്റർ, എന്നിവയിൽ നിന്നും പുറംതള്ളുന്ന വായു അന്തരീക്ഷത്തിലെ CO2,NO2 , മീഥൈൻ, എന്നിവയുടെ അളവ് വർദ്ധിപ്പിക്കുന്നു.
വനങ്ങളും ,വന്യജീവികളും നമ്മുടെ ജൈവ വൈവിധ്യത്തിന്റെ കലവറയാണ്. എന്നൽ ഇന്ന് അവയെല്ലാം നശിച്ചുകൊണ്ടിരിക്കുന്നൂ.ജീവവായു ശരീരത്തിന് എങ്ങനെയോ , അങ്ങനെയാണ് പ്രകൃതിയുടെ ആവാസവ്യവസ്ഥയുടെ അതിജീവനത്തിന് തണ്ണീർത്തടങ്ങൾ. പുഴമുറിച്ച്, വയൽനികത്തി, കടുവെട്ടി വീടുപണിത് അവൻ പ്രകൃതിയുടെ ചക്രികാഗമനത്തിന്റെ താളം തെറ്റിക്കുന്നു.വ്യവസായ ശാലകളുടെയും,മഹാനഗര തെരുവുകളുടെയും, ഉച്ഛിഷ്ട്ങ്ങൾ നിക്ഷേപിക്കുന്ന പൊട്ടകിണർ ആയി മഹനദികൾ അധഃപതിച്ചു കഴിഞ്ഞു.ജലജീവിവർഗ്ഗങ്ങളും നദി എന്ന വിഷപാത്രത്തിൽ വീണു മരിക്കുന്നു.
കൊറോണ ഭീതിയിൽ നാം പുറത്തിറങ്ങാതെ ഇരുന്നതിനാൽ പല തരത്തിലുള്ള മലിനീകരണം ഇല്ലാതാവുകയും പരിസ്ഥിതി നാശത്തിന്റെ തോതുകുറയുകയും ചെയ്തുവെന്ന് കണക്കുസൂചിപ്പിക്കുന്നു. ഇതിനു ശേഷവും നാം നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാൻ ശ്രദ്ധിക്കണം.വായു മലിനീകരണം തടയുക എന്ന ലക്ഷ്യത്തോടെ ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കിയത് ഒരു നല്ല തുടക്കമാണ്.
ഭൂമിയെ രക്ഷിക്കാൻ ഉച്ചകോടികളും, ഉടമ്പടികളും മാത്രം പോരാ.ഓരോ വ്യക്തിയും മനസ്സ് വയ്ക്കണം. U.N കാലാവസ്ഥ ഉച്ചകോടിയിൽ പ്രകൃതി നേരിടുന്ന വെല്ലുവിളിക്ക് എതിരെ ശബ്ദമുയർത്തിയ ഗ്രേറ്റാ തുൻ ബർഗിനെ നമ്മുക്ക് മാതൃകയാക്കാം..

ജിയ മരിയ ഫിലിപ്പ്
XI A സെന്റ് ജോസഫ്സ് എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം