സെന്റ് ജോസഫ്സ്. യു. പി. എസ്. ചുണംങ്ങംവേലി/അക്ഷരവൃക്ഷം/ ഒരു കോറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കോറോണക്കാലം

ഞാൻ അമ്മു. സുന്ദരമായ ഒരു ഗ്രാമത്തിലാണ് ഞാൻ താമസിക്കുന്നത്. എന്റെ ഗ്രാമത്തിൽ പാടവും, പുഴയും , കുളവും ,കരയും , മരങ്ങളും ,പൂക്കളും എന്നുവേണ്ട എല്ലാത്തരത്തിലുമുള്ള ഗ്രാമീണശൈലിയുള്ള ഒരു കൊച്ചൂ ഗ്രാമമാണ് എന്റേത്. എന്റെ വീട്ടിൽ അമ്മയും , അച്ഛനും ,അനിയനും, അപ്പൂപ്പനും, അമ്മൂമ്മയും ,പിന്നെ എന്റെ കിങ്ങിണി പൂച്ചയും ഉണ്ട് . ഞാൻ എന്റെ പൂച്ചയ്ക്ക് പാടത്തു നിന്ന് മീൻ പിടിച്ചു കൊടുക്കും . പിന്നെ എന്റെ അമ്മൂമ്മയും ,അപ്പൂപ്പനും എല്ലാ ദിവസവും എനിക്ക് കഥാകാലൊക്കെ പറഞ്ഞു തരുമായിരുന്നു.പിന്നെ എന്റെ അയൽവീട്ടിലെ ,എന്റെ കൂട്ടുകാരി മീനുവും ഞാനും പിന്നെ വേറെ കുറെ കൂട്ടോക്കാരോടൊത്തു എല്ലാ അവധിക്കാലത്തും ഞങ്ങൾ കളിക്കും .ച്ചുണ്ടായിട്ടു മീൻ പിടിക്കൽ, പട്ടം പറത്തൽ ,പാടത്തു കളിക്കൽ ഇവയാണ് ഞങ്ങളുടെ പ്രധാന കളികൾ . പിന്നെ ഞങ്ങളുടെ രാമു ചേട്ടൻ ഞങ്ങൾക്ക് കൂടെകൂടെ കളിപ്പാട്ടങ്ങൾ വാങ്ങിത്തരുമായിരുന്നു . രാമു ചേട്ടന് ബന്ധുക്കൾ ആരുമില്ല . കുട്ടികളായ ഞങ്ങളെ അദ്ദേഹത്തിന് വലിയ ഇഷ്ടമായിരുന്നു . അതുകൊണ്ടു തന്നെ കളിപ്പാട്ടങ്ങൾ വാങ്ങാൻ രാമു ചേട്ടൻ മറക്കാറില്ല .

അങ്ങനെ ഇരിക്കെ ഒരു ദിവസം കളിപ്പാട്ടങ്ങളുമായി രാമു ചേട്ടനെ കണ്ടില്ല . രാമു ചേട്ടൻ എവിടെയാണെന്ന് അന്വേഷിച്ചപ്പോൾ എന്റെ അച്ഛൻ പറഞ്ഞു, രാമു ചേട്ടന് 'കൊറോണ വൈറസ് 'ബാധയാണെന്നു. ആ വൈറസ് ചൈനയിൽ നിന്നും ആണെന്ന്. രാമു ചേട്ടൻ എല്ലാ ദിവസവും വഴിയിലിരിക്കുന്ന കുട്ടികൾക്കും അമ്മൂമ്മമാർക്കും ഭക്ഷണം കൊടുക്കും . രാമു ചേട്ടന് കൊറോണ വന്നപ്പോൾ ഇവരെയെല്ലാം ക്വാറന്റൈനിൽ ആക്കി . പതിനാലു ദിവസത്തിന് ശേഷമേ അവരെ പുറത്തിറക്കു എന്നറിഞ്ഞു . പിന്നെ ഈ അസുഖത്തെ കുറിച്ച് കൂടുതൽ അറിഞ്ഞു. ലോകത്തു എല്ലായിടത്തും ഈ വൈറസ് വ്യാപിച്ചു എന്നും അറിഞ്ഞു . അതോടെ പുറത്തിറങ്ങിയയുള്ള കളി ഞങ്ങൾ വേണ്ടെന്നുവെച്ചു . എല്ലാവര്ക്കും ഭയമായി . കുറച്ചു ദിവസങ്ങൾക്കു ശേഷം രാമു ചേട്ടന്റെ അസുഖം പൂർണമായി മാറി .രാമു ചേട്ടൻ വീട്ടിൽ തിരിച്ച്ചെത്തി. ക്വാറന്റൈനിൽ ആയിരുന്ന ആര്ക്കും അസുഖം പിടിച്ചില്ല . കൈകൾ കഴുകി ,മാസ്ക് ധരിച്ചു ,ശരീര ശുചിത്വത്തോടെ ,സാമൂഹിക അകലം പാലിച്ചതിനാലാണ് ഇങ്ങനെ .

നമ്മളും ഇവരെ പോലെ നിയമങ്ങൾ അനുസരിക്കണം . ഭയമല്ല ,ജാഗ്രതയാണ് നമുക്ക് വേണ്ടത് എന്ന് എല്ലാവർക്കും മനസ്സിലാക്കി കൊടുത്ത് .' ബ്രേക്ക് ദി ചെയിൻ 'തുടർന്നുകോടിരുന്നു . രാമു ചേട്ടൻ പൂർണ ആരോഗ്യവാനായി . ഞങ്ങൾക്ക് കളിപ്പാട്ടങ്ങൾ കിട്ടി തുടങ്ങി . അനാഥരായവർക്കു സഹായങ്ങളും. ഞങ്ങൾ സന്തോഷമായി ജീവിക്കുന്നു .

കൃഷ്ണ സിജു
6 B സെന്റ് ജോസഫ്'സ് യു. പി. സ്കൂൾ ചുണങ്ങംവേലി, എറണാകുളം, ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ