സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/പരിസ്ഥിതിയും മനുഷ്യനും
പരിസ്ഥിതിയും മനുഷ്യനും
സൗര്യായുധത്തിലെ ആകെ ജീവനുള്ള ഒരേ ഒരു ഗ്രഹമാണ് ഭൂമി. മനുഷ്യനു ചുറ്റും കാണുന്നതും പ്രകൃതിദത്തവുമായ അവസ്ഥയെ ആണ് നാം പരിസ്ഥിതി എന്നു പറയുന്നത്. പരിസ്ഥിതിയിൽ വരുന്ന ക്രമാതീതമായ മാറ്റം ആണ് ജീവിതത്തെ ദുരിതമയമാക്കുന്നത്. മനുഷ്യജീവൻെറ നിലനിൽപ്പുതന്നെ നാശം വരുത്തുന്നു. പലവിധത്തിലുള്ള ജന്തു സമൂഹങ്ങൾ അടങ്ങുന്നതാണ് പരിസ്ഥിതി. ഒരു സസ്യത്തിൻെറ നിലനിൽപിന് മറ്റു സസ്യങ്ങളും ജന്തുക്കളും ആവശ്യമാണ്.വിശേഷ ബുദ്ധിയുള്ള ജീവിയാണ് മനുഷ്യൻ. കാറ്റും, ചൂടും,തണുപ്പും എല്ലാം അനുഭവിക്കാൻ കഴിവുണ്ട്. പരിസ്ഥിതി നാശം വരുത്തുന്നതിൽ ഒരു പ്രധാനപങ്ക് വഹിക്കുന്നതു മനുഷ്യൻ ആണ്.പല ആവശ്യങ്ങൾക്കായി പ്രകൃതിയെ തന്നെ നശിപ്പിക്കുന്നു. വെള്ളം തടഞ്ഞു നിർത്തി കെട്ടിടങ്ങൾ കെട്ടിതുടങ്ങി. ചൂടും തണുപ്പും കൃതൃമമായി ഉണ്ടാക്കിതുടങ്ങി. പലതരത്തിൽ ഉള്ള മലിനീകരണം നടത്തി പരിസ്ഥിതി നശിപ്പിച്ചു കൊണ്ടിരിക്കുന്നു. ധനലാഭത്തിനു വേണ്ടി മണ്ണിൽ തളിക്കുന്ന മാരക കീടനാശിനികൾ ഒഴുകി പുഴകളിൽ ചെന്നു ജല മലിനീകരണം ഉണ്ടാകുന്നു. പ്ലാസ്റ്റിക് പോലുള്ള മാലിന്യം ജലത്തിൻെറ ഓക്സിജൻെറ അളവ് കുറയ്ക്കുന്നു. അന്തരീക്ഷമലിനീകരണം ഉണ്ടാകുന്നതും മനുഷ്യൻ വലിച്ചെറിഞ്ഞു കളയുന്ന ഈ പ്ലാസ്റ്റിക് തന്നെയാണ്. ജൈവഘടനയെ തന്നെ മാറ്റിമറിക്കാൻ പ്ലാസ്റ്റിക്കിന് കഴിയും. മരങ്ങൾ വെട്ടി നശിപ്പിച്ചു. ഇപ്പോൾ മഴ പെയ്താൽ വെള്ളം തടഞ്ഞു നിർത്താൻ മരങ്ങൾ ഇല്ലാതെയായി. പരിസ്ഥിതിയിൽ ഉണ്ടാകുന്ന തകരാർ മൂലമാണ് പലവിധത്തിൽ ഉള്ള രോഗം പടർന്നു പിടിക്കുന്നതും.ധനം സമ്പാദിക്കാനായി പരിസ്ഥിതിയെ നശിപ്പിക്കാൻ പോകുമ്പോൾ ഓർക്കണം നാം തന്നെയാണ് നശിക്കുന്നത്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ