സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/കോവിഡ് എങ്ങനെ പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്-19 എങ്ങനെ പ്രതിരോധിക്കാം

കോവിഡ്-19 എന്ന് ദുരിതത്തെ എങ്ങനെ പ്രതിരോധിക്കാം എന്ന ചർച്ചയിലാണ് ലോകം മുഴുവൻ. അവധിക്കാലം മുന്നിൽകണ്ടുകൊണ്ട് വൻതുക മുടക്കി ടിക്കറ്റ് എടുത്തവരിൽ പലരും യാത്ര റദ്ദാക്കേണ്ടിവന്ന സാഹചര്യത്തിലുമായി. അവധിക്കു പോയവർ മടങ്ങിയെത്തുമ്പോൾ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിർദ്ദേശവും പ്രവാസികൾക്കു വലിയ തിരിച്ചടി ആകുന്നുണ്ട്. നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. പ്രളയം, നിപ്പ, തുടങ്ങി പല ദുരന്തങ്ങൾ ഉണ്ടായിട്ടും പരിസ്ഥിതിയെ സംരക്ഷിക്കാതെ നാം അവയെ നശിപ്പിക്കുകയാണ് ചെയ്യുന്നത്.പ്രകൃതിയുടെ അമ്മയല്ല മനുഷ്യർ മനുഷ്യരുടെ അമ്മയാണ് പ്രകൃതി. ആ അമ്മയെ വേദനിപ്പിക്കുമ്പോൾ നമുക്ക് നൽകുന്ന വേദനകളാണ് ഓരോ ദുരിതവുംഅതിനെ തിരിച്ചറിയാതെ നാം അമ്മയാകുന്ന പ്രകൃതിക്കുനേരെ പെരുമാറുകയാണ്. ഒരു വ്യക്തിക്കു തൻെറ ജീവിതത്തിൽ ആവശ്യമുള്ള ഒരു ഘടകം ആണ് ശുചിത്വം പ്രത്യേകിച്ച് കോവിഡിനെ പ്രതിരോധിക്കുന്ന ഈ കാലത്ത്. പുറത്തുപോകുമ്പോൾ മാസ്ക് ധരിച്ചും സാനിറ്ററൈസർ, സോപ്പ് എന്നിവ ഉപയോഗിച്ച് കൈകൾ ശുദ്ധീകരിച്ചിട്ടുവേണം പോകണമെന്നു സർക്കാർ നിർദ്ദേശമുണ്ട്. ഈ നിർദ്ദേശം സർക്കാർ നൽകേണ്ടതല്ല. നാം സ്വയമേ മനസ്സിൽ ഉറപ്പിക്കേണ്ട കാര്യമാണ്.അതിവേഗം വ്യാപിക്കുന്ന കോവിഡിനെതിരെ അതീവജാഗ്രത പുലർത്തി പ്രധിരോധിക്കണമെന്നത് നമ്മുടെ ആവശ്യമാണ്. പ്രധാനമന്ത്രിയുടെ മുൻകരുതലിൻെറ ഒരു ഘടകമായ "ജനത കർഫ്യു"വിനോട് സഹകരിക്കാത്ത എത്രയോ മനുഷ്യർ ഉണ്ടായിരുന്നു.കർഫ്യു എന്നത് ഒരു തടവറയല്ല കോവിഡിനെതിരെയുള്ള പ്രധിരോധമാണെന്നു മനുഷ്യർ മനസ്സിലാക്കുന്നില്ല ഇപ്പോൾ നിയന്ത്രണം അതീവ ജാഗ്രതയിൽ തുടരുന്നു. എങ്കിലും ജനങ്ങൾ അതിനോട് സഹകരിക്കുന്നില്ല എന്ന സ്ഥിതിയിലാണ്.
കേരളത്തിൽ കോവിഡ്-19 കേസുകൾ റിപ്പോർട്ട്‌ കുറഞ്ഞുവരികയാണ് എന്ന അറിയിപ്പ് കേരളക്കരയിലെ മനുഷ്യമനസ്സുകൾക്കു സമാധാനം നൽകുന്ന ഒന്നാണ്. എന്നാലും ലോക്ക്ഡൗൺ നീട്ടിവയ്ക്കണമെന്ന അറിയിപ്പ് ജനങ്ങളെ സങ്കടത്തിലാഴ്ത്തുന്നു. ലോക്ക്ഡൗൺ നീട്ടിവയ്ക്കണമെന്നത് വളരെ അത്യാവശ്യമാണെന്നും ജനങ്ങൾ മനസ്സിലാക്കുന്നുണ്ട്. നിപ്പ,പ്രളയം എന്ന ദുരിതം കേരളത്തിൽ വന്നിട്ടും തളരാതെ പിടിച്ചുനിന്നവരാണ് കേരള ജനത. അങ്ങനെ കോവിഡ്-19എന്ന വൈറസും അതുപോലെ കടന്നുപോകും എന്നു ഉറപ്പും നവകേരളത്തെ വാർത്തെടുക്കണമെന്നതും ഓരോ വ്യക്തിയുടെയും മനസ്സിൽ കുറിച്ചിടേണ്ട ഒരു കാര്യമാണ്.

ആതിര.കെ
8എ സെൻറ്ഗോരേറ്റീസ്ഗേൾസ്എച്ച്.എസ്.എസ്നാലാഞ്ചിറ
നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം