സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/ രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

നമ്മുടെ ശരീരത്തിന് രോഗങ്ങളെ പ്രതിരോധിക്കാൻ ഉള്ള കഴിവിനെയാണ് രോഗപ്രതിരോധശേഷി എന്ന് പറയുന്നത്.ഒരു രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ്.രോഗപ്രതിരോധം കുറവുള്ളവർക്കാണ് രോഗം വളരെ പെട്ടന്ന് പിടികൂടുന്നത്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കണമെങ്കിൽ നാം ധാരാളം പച്ചക്കറികളും ഫലവർഗങ്ങളും കഴിക്കണം, ധാരാളം വെള്ളം കുടിക്കണം.വിറ്റാമിൻ C അടങ്ങിയ ആഹാരങ്ങൾ അണ് കഴിക്കേണ്ടത്. ഉദാ- പൈനാപ്പിൾ, ഇഞ്ചി, വെളുത്തുളളി, നാരങ്ങ, ഓറഞ്ച്, തൈര്, ചീര, മഞ്ഞൾ etc ഇപ്പോൾ നമ്മുടെ ലോകം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു മഹാമാരി യാണ് covid 19. ഇത് ആദ്യമായി സ്ഥിരീകരിച്ചത് ചൈനയിൽ മുതിർന്ന പൗരന്മാരിൽ ആണ്. മുതിർന്ന ആളുകൾക്ക് പ്രതിരോധശേഷി കുറവാണ്. ഇപ്പോൾ എല്ലാ പ്രായത്തിലുമുള്ള ആളുകളെയും പിടികൂടി കൊണ്ടിരിക്കുകയാണ്. ഇത് സമ്പർക്കത്തിലൂടെ ആണ് പകരുന്നത്. Covid-19 ന് ഇതുവരെ മരുന്നു കണ്ടുപിടിച്ചിട്ടില്ല . പ്രതിരോധത്തിലൂടെ മാത്രമേ നമുക്ക് ഈ രോഗത്തെ അതിജീവിക്കാൻ പറ്റൂ. ഇതിനുവേണ്ടി നാം നിരന്തരമായി ഇടവേളകളിൽ കൈ കഴുകുക , പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കുക . ഇങ്ങനെ ചെയ്തു കൊണ്ട് covid 19 നേ നമ്മുടെ ലോകം അതിജീവിക്കുക തന്നെ ചെയ്യും.

കൃഷ്ണവേണി ആർ .യു
2 A സെയിന്റ് ഗൊരേറ്റിസ് എൽ.പി.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം