സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/സ്വാതന്ത്ര്യം

Schoolwiki സംരംഭത്തിൽ നിന്ന്
സ്വാതന്ത്ര്യം


എന്റെ പേര് ഉണ്ണി . ഞാൻ നാലാം ക്ലാസിൽ പഠിക്കുന്നു. എന്റെ അച്ഛൻ ഒരു ഓട്ടോ ഡ്രൈവർ ആണ്.അമ്മ ഗവ: ഹോസ്പിറ്റലിൽ നെഴ്സായി ജോലി ചെയ്യുന്നു. പരീക്ഷയെല്ലാം കഴിഞ്ഞ് അമ്മയുടെ വീട്ടിലേക്ക് വെക്കേഷൻ കാലം അടിച്ച് പൊളിക്കാൻ കാത്തിരുന്ന സമയത്താണ് കൊറോണ എന്ന വൈറസ് എന്റെ സന്തോഷത്തെ തല്ലി കെടുത്തിയത്. കൊറോണ ഡൂട്ടി കാരണം അമ്മയ്ക്ക് പലപ്പോഴും വീട്ടിൽ വരാൻ കഴിയില്ല. വന്നാൽ തന്നെ എന്നെ ഒന്ന് തൊടാനോ എനിക്ക് ഒരു മുത്തം തരാനോ അമ്മയ്ക്ക് പേടിയായിരുന്നു.പിന്നെ എനിക്കാശ്വാസം അച്ഛനായിരുന്നു. അമ്മയില്ലാത്തത് കൊണ്ട് അച്ഛൻ നേരെത്തെ ഓട്ടം നിർത്തി വരുമായിരുന്നു. എന്നാലും അച്ഛനോ അമ്മയോ വരുന്നതുവരെ ഞാനെന്നും ഒറ്റക്കായിരുന്നു. എനിക്ക് ചേട്ടനോ ചേച്ചിയോ അനുജനോ അനുജത്തിയോ ഇല്ലായിരുന്നു. എനിക്ക് കൂട്ട് എന്റെ മീനു തത്തയും, ഞങ്ങളുടെ കുഞ്ഞു വാടക വീടിന്റെ മുറ്റത്തെ പൂക്കളും പൂമ്പാറ്റകളും മാത്രമായിരുന്നു. ഒരു ദിവസം അമ്മ പറഞ്ഞു , ആശുപത്രിയിൽ കോറോണ ബാധിച്ചവർ കൂടി കൂടി വരികയാണന്ന് .അതിനാൽ ആശുപത്രി ജീവനക്കാർ ഇനി മുതൽ ആശുപത്രിയിൽ തന്നെ താമസികണം ,വേറെ ആരുമായും ബന്ധപ്പെടാൻ പാടില്ല എന്നും .എനിക് സങ്കടം വന്നു. അച്ഛൻ എന്നെ ആശ്വസിപ്പിച്ചു. പിറ്റേ ദിവസം അമ്മ പോയി ഒരുമ്മ പോലും തരാതെ. അച്ഛനും ഓട്ടം പോയതോടെ എനിക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. ഉച്ച അയപ്പോൾ അച്ഛൻ വന്നു പറഞ്ഞു ഇനി ആരും പുറത്തിറങ്ങാൻ പാടില്ല. ലോക് ഡൗൺ ആണന്ന്. പുറത്തിറങ്ങിയാൽ പോലീസ് പിടിക്കും എന്ന്.അങ്ങനെ അന്ന് മുതൽ എന്റെ ലോകം വീടിനകത്തായി. ഞാനും, അച്ഛനും, മിന്നു തത്തയും. രണ്ട് ദിവസം കഴിഞ്ഞപ്പോൾ അച്ചന് ജലദോഷം പിടിച്ചു. അമ്മ വിളിച്ചപ്പോൾ ഞാൻ ജലദോഷത്തെ കുറിച്ച് പറഞ്ഞു. ഉടനെ തന്നെ അമ്മ അച്ഛനെ വിളിച്ച് എന്തൊക്കെയോ പറയുകയും കരയുകയും ചെയ്യുന്നത് ഞാൻ കേട്ടു. ഉടൻ അച്ഛൻ എന്നോട് സോപ്പ് ഉപയോഗിച്ച് കൈ കഴുകുവാനും തൂവാല കൊണ്ട് മൂക്കും വായും കെട്ടാനും പറഞ്ഞിട്ട് വീടിന് പുറത്തെ ഉപയോഗിക്കാത്ത ഒരു മുറിയിൽ കയറിപ്പോയി. ഇനി മുതൽ കുറച്ച് ദിവസം അച്ഛൻ അവിടെയാണ് താമസിക്കുന്നനെന്നും ഞാൻ പുറത്തിറങ്ങരുന്നും പറഞ്ഞു. സങ്കടം കൊണ്ട് ഞാൻ കരഞ്ഞു പോയി. അമ്മയും അച്ഛനും ഇല്ലാതെ ഞാൻ ഒറ്റക്ക് വീട്ടിൽ .എനിക്ക് വല്ലാത്തെ പേടി തോന്നി. അപ്പോഴാണ് ഞാൻ മീനു തത്തയെ ശ്രദ്ധിച്ചത് . അവളും ഒറ്റക്കല്ലേ. കുഞ്ഞായിരുന്നപ്പോൾ അരോ പിടിച്ച് കൂട്ടിലടച്ച് വിറ്റതായിരിക്കാം. അവൾക്കും അച്ഛനും അമ്മയും ഉണ്ടായിരിക്കാം. അവരെ കാണാതെ അവൾ എത്രമാത്രം ദുഃഖിക്കുന്നുണ്ടാകാം. ഒരു ദിവസം പോലും അച്ഛനേം അമ്മയേം കാണാതെ ,ഒരു മുറിയിൽ നിന്നും പുറത്തിറങ്ങാൻ കഴിയാതെ ,ആരും കൂട്ടില്ലാതെ ഞാൻ എത്ര മാത്രം ദു:ഖിക്കുന്നു. അപ്പോ ജീവിതകാലം മുഴുവൻ ഒരു കൂട്ടിൽ കഴിയേണ്ടി വരുന്ന അവളുടെ ദുഃഖം എത്ര വലുതായിരിക്കും. പിന്നെ വേറൊന്നും ഞാൻ ചിന്തിച്ചില്ല. കുട് തുറന്ന് അവളെ ഞാൻ ആകാശത്തേക്ക് പറത്തി വിട്ടു.....

അമാൻ മുഹമ്മദ്
4 D സെന്റ് ഗൊരേറ്റീസ് എൽ.പി.സ്കൂൾ , നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ