സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/ശുചിത്വമെന്ന ധനം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വമെന്ന ധനം


ഒരു ഗ്രാമത്തിൽ ഗോപിയെന്നും മീനുവെന്നും പേരുള്ള ഭർത്താവും ഭാര്യയും ഉണ്ടായിരുന്നു. അവർക്ക് ഒരു ചെറിയ വീടാണ് ഉണ്ടായിരുന്നത് .മീനു ആ വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചിരുന്നു.അങ്ങനെയിരിക്കെ അവർക്ക് ഇരട്ടക്കുഞ്ഞുങ്ങൾ ജനിച്ചു. ചിന്നു, മിന്നു എന്നു പേരുമിട്ടു. വേറെയാരും സഹായത്തിനില്ലാത്തതിനാൽ മീനു തന്നെ എല്ലാ കാര്യങ്ങളും ചെയ്യേണ്ടതായി വന്നു. ആദ്യമൊക്കെ എല്ലാ കാര്യങ്ങളും വൃത്തിയായി ചെയ്തിരുന്ന മീനുവിന് പിന്നീട് അതിൽ ശ്രദ്ധ കുറഞ്ഞു വന്നു.അങ്ങനെയിരിക്കെ കുട്ടികളിൽ ഒരാൾക്ക് കടുത്ത ചർദ്ദിയും വയറിളക്കവും പിടിപെട്ടു. അവർ കുഞ്ഞിനെയുമെടുത്ത് അടുത്തുള്ള ആശുപത്രിയിലേക്ക് ഓടി.ഡോക്ടർ കുട്ടിയെ വിശദമായി പരിശോധിച്ച് മരുന്നു നൽകി. തുടർന്ന് ഡോക്ടർ കുഞ്ഞിന് അസുഖം വരാനിടയായതിൻ്റെ കാരണം പറഞ്ഞു. അതിനോടൊപ്പം വീടും പരിസരവും വൃത്തിയായി വയ്ക്കേണ്ടതിനെക്കുറിച്ചും, വൃത്തിയായി ഭക്ഷണം പാചകം ചെയ്യുന്നതിനെപ്പറ്റിയും, ശുദ്ധജലം കുടിക്കേണ്ടതിനെ കുറിച്ചും, ശുചി മുറിയിൽ പോയതിനു ശേഷം ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചുമെല്ലാം പറഞ്ഞു കൊടുത്തു. അപ്പോഴാണ് മീനുവിന് അവളുടെ തെറ്റു മനസിലായത്.പിന്നീടുള്ള കാലം അവർ എന്നും പരിസര ശുചിത്വത്തിനും വ്യക്തി ശുചിത്വത്തിനും അതീവ ശ്രദ്ധ പുലർത്തി. പിന്നീട് അവർക്കോ അവരുടെ മക്കൾക്കോ യാതൊരു വിധ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായില്ല.അവർ ആരോഗ്യത്തോടെ സന്തോഷപൂർവം ജീവിച്ചു. കൂട്ടുകാരേ ,നമ്മളും നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും നാമെല്ലാവരും വ്യക്തി ശുചിത്വം പാലിക്കുകയും ചെയ്താൽ നമുക്കും നമ്മുടെ നാടിനും ആരോഗ്യത്തോടെ എന്നും നിലനിൽക്കാൻ സാധിക്കും

ഋതുനന്ദ ആർ.എസ്
3 C സെന്റ് ഗൊരേറ്റീസ് എൽ.പി.സ്കൂൾ , നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ