സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/രണ്ട് കൂട്ടുകാർ

രണ്ട് കൂട്ടുകാർ


അമ്മുവുഠ താരയുഠ കൂട്ടുകാരായിരുന്നു.ഒരു ദിവസം താര.വളരെ സന്തോഷത്തോടെ സ്കൂളിൽ പോയി.അന്ന് അമ്മു സ്കൂളിൽ വന്നില്ല. അമ്മു വരാതിരുന്നതിനാൽ താരയ്ക്ക് വളരെ സങ്കടം തോന്നി. അന്ന് വൈകുന്നേരം ഹോഠവർക്ക് ചെയ്യാതെ വിഷമിച്ചിരുന്ന താരയോട് അമ്മ ചോദിച്ചു “മോൾക്ക് എന്താണ് പറ്റിയത്? എന്താ മുഖത്തൊരു സങ്കടം??” താര കാരണം പറഞ്ഞപ്പോൾ അമ്മ പറഞ്ഞു. “മോൾ വിഷമിക്കേണ്ട, നമുക്ക് അമ്മുവീനെ ഫോണിൽ വിളിക്കാം” അങ്ങനെ അവർ അമ്മുവീനെ ഫോണിൽ വിളിച്ചു “എന്താ അമ്മൂ നീ ഇന്ന് സ്കൂളിൽ വരാതിരുന്നത”??താര ചോദിച്ചു “എനിക്ക് വയറു വേദന ആയതിനാൽ ആശുപത്രിയിൽ പോയതാണ്.അതു കൊണ്ടാണ് ഞാൻ വരാതിരുന്നത്.” അമ്മു പറഞ്ഞു. “നിനക്ക് മരുന്ന് കിട്ടിയോ”??താര ചോദിച്ചു “കിട്ടി” അമ്മു പറഞ്ഞു.”വൃത്തിയില്ലാത്ത കൈകൾ കൊണ്ട് ഭക്ഷണം കഴിക്കു കയോ,പൈപ്പ് വെള്ളം കൂടിക്കുകയോ ചെയ്യരുത് എന്ന് ഡോക്ടർ അങ്കിൾ പ്രത്യേകഠ പറഞ്ഞു.” കഴിഞ്ഞ ദിവസങ്ങളിൽ സ്കൂളിൽ കളിക്കുന്ന സമയത്ത് കൈ കഴുകാതെ ടിഫിൻ കഴിച്ചതുഠ,പൈപ്പ് വെള്ളം കുടിച്ചതുഠ താര പേടിയോടെ ഓർത്തു. “നീ നാളെ സ്കൂളിൽ വരുമോ”??താര ചോദിച്ചു “എനിക്ക് ഇപ്പോൾ കുറവുണ്ട്.ഞാൻ നാളെ സ്കൂളിൽ വരും. അപ്പോൾ കാണാം.ഗുഡ്നൈറ്റ്.”അമ്മു പറഞ്ഞു. അടുത്ത ദിവസം സ്കൂളിൽ വെച്ച് താരയുഠ അമ്മുവുഠ കൂട്ടുകാരുഠ ഒന്നിച്ചു കൂടി. ഇനിമുതൽ ഡോ ക്ടറങ്കിൾ പറഞ്ഞതുപോലെ തിളപ്പിച്ച വെള്ളം മാത്രമേ കുടിക്കുകയുള്ളൂ എന്നുഠ ,കൈകൾ വൃത്തിയായി കഴുകിയതിനു ശേഷം മാത്രമേ ഭക്ഷണം. കഴിക്കൂ.എന്നുഠ അവർ പ്രതിജ്ഞ ചെയ്തു.സ്കൂളുഠ പരിസരവും വൃത്തിയായി സൂക്ഷിക്കുമെന്നുഠ മാലിന്യങ്ങൾ പൊതു സഥലത്ത് വലിച്ചെറിയുകയില്ലെന്നുഠ അവർ തീരുമാനമെടുത്തു. കുട്ടികളുടെ തീരുമാനമറിഞ്ഞ ക്ളാസ് ടീച്ചർ അവരെ അഭിനന്ദിച്ചു .

അൻഷാ മരിയ ജോൺസൺ
1 B സെന്റ് ഗൊരേറ്റീസ് എൽ.പി.സ്കൂൾ , നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ