സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/ഭൂമിയമ്മേ..... മാപ്പ് :..

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിയമ്മേ..... മാപ്പ് :..

ഞാനെന്ന ഭാവത്താൽ ഇന്നീ ഭൂവിൽ
മായുന്നു മുത്തശ്ശിക്കഥകൾ കവിതകൾ
എങ്കിലും ചൊല്ലുന്നു ഞാനിതാ ......
നമ്മുടെ ഭൂമി തൻ അവസ്ഥ
ഇല്ലിന്നീ നെൽ കതിരുകൾ, അരുവികൾ
കാണാം അവിടെ പടുകൂറ്റൻ നിലകൾ
ഒഴുകുന്ന ജലമേ നിന്നോടൊപ്പം
ഒഴുകി വരുന്നു മാലിന്യ കൂമ്പാരങ്ങൾ
അന്തരീക്ഷം ആകെ മലിനം
ജലത്തിലും മാലിന്യം, നമ്മുടെ
മനസ്സിലും മാലിന്യം
ഞാനെന്ന ഭാവം മറക്കാനായ്
ഭൂമിയമ്മേ നീയൊരു ദൂതനേ
കൊണ്ടു വന്നില്ലേ
പ്രളയമായ്, മഹാമാരിയായ് അത്
പെയ്തിറങ്ങിയില്ലേ ഞങ്ങളിൽ
മക്കളാം ഞങ്ങൾക്കൊന്നേ പറയാനുള്ളൂ
മാപ്പ്... മാപ്പ്.... ഭൂമിയമ്മേ..... മാപ്പ് :..

 

ഇഷാൻ
2 D സെന്റ് ഗൊരേറ്റീസ് എൽ.പി.സ്കൂൾ , നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത