സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/പ്രകൃതിയുടെ പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയുടെ പാഠം


ശ്രീപുരി എന്ന മനോഹരമായ ഗ്രാമത്തിൽ താമസിച്ചിരുന്ന ഒരു ചെറിയ കുട്ടിയായിരുന്നു രാമു. അവന് പ്രകൃതിയെ വളരെ ഇഷ്ടമായിരുന്നു. അവന്റെ വീടിനു ചുറ്റും ധാരാളം ചെടികളും മരങ്ങളും ഉണ്ടായിരുന്നു. അവന്റെ വീടിനു സമീപത്തു കൂടി ഒരു ചെറിയ പുഴ ഒഴുകുന്നുണ്ടായിരുന്നു. അവൻ എന്നും ആ പുഴയിൽ പോയി അതിലെ മീനുകളോടും കുഞ്ഞുജീവികളോടും കുശലം പറയുമായിരുന്നു. ഒരു ദിവസം രാവിലെ അവൻ അവിടെ എത്തിയപ്പോൾ കുറച്ചു ആളുകൾ പുഴ മണ്ണിട്ടു നികത്തുന്നത് കണ്ടു. രാമുവിന് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. അവൻ അവരോട് ചോദിച്ചു. നിങ്ങൾ എന്താണ് ചെയ്യുന്നത്? ഈ പുഴയെ നശിപ്പിക്കാൻ പാടില്ല. പുഴയെ ആശ്രയിച്ചു ജീവിക്കുന്ന ഒരുപാട് ജീവജാലങ്ങളുണ്ട്. മാത്രമല്ല, പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയ്ക്ക് ഇത് ദോഷം ചെയ്യും. ഈ കുട്ടി എന്താണ് പറയുന്നത്? ഞങ്ങളോടൊന്നും പറയേണ്ട കാര്യമില്ല. ദേ നിൽക്കുന്നു ഞങ്ങളുട മുതലാളി. അദ്ദേഹത്തോട് പറയൂ അവൻ അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടി. അവൻ പറഞ്ഞു. സാർ, ഈ പുഴയെ നശിപ്പിക്കരുത്. ഇത് നമ്മുടെ സമ്പത്താണ്. ഇത് കേട്ട അയാൾ ദേഷ്യത്തോടെ പറഞ്ഞു. ഈ പുഴ നികത്തി ഒരു ഫ്ലാറ്റ് നിർമ്മിക്കുകയാണ്. ഫ്ലാറ്റ് വരുമ്പോൾ ഇവിടം ഒരു പട്ടണമായി മാറും. നിനക്കെന്തറിയാം? നീ ആരാ? നിനക്കെന്താ ഇവിടെ കാര്യം? അയാൾ അവനെ അവിടെ നിന്നും ഓടിച്ചു. അവൻ കരഞ്ഞുകൊണ്ട് വീട്ടിലേക്കു പോയി. അമ്മയോടും അച്ഛനോടും നടന്ന സംഭവങ്ങൾ പറഞ്ഞു. അപ്പോഴും അവൻ കരഞ്ഞുകൊണ്ടേയിരുന്നു. അച്ഛൻ പറഞ്ഞു നമുക്കെന്തുചെയ്യാൻ കഴിയും? അവരൊക്കെ വലിയ ആൾക്കാരാണ്. അദേഹത്തിന്റെ പുരയിടത്തിൽ എന്തും ചെയ്യാനുള്ള അവകാശം അദ്ദേഹത്തിനാണ്. മോൻ വിഷമിക്കണ്ട. മോന്റെ സങ്കടം എനിക്കു മനസിലാകും. കുറച്ചു ദിവസങ്ങൾക്കു ശേഷം മഴ പെയ്യാൻ തുടങ്ങി. ശക്തമായ മഴയിൽ പ്രളയമുണ്ടായി. പുഴയെയും പ്രകൃതിയെയും ചൂഷണം ചെയ്തവർക്കുള്ള തിരിച്ചടി പ്രകൃതി തന്നെ കൊടുത്തു. രാമുവിനെപ്പോലെ പരിസ്ഥിതിയെ സ്നേഹിക്കുന്നവർ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒരു ദുരന്തം ഉണ്ടാകുമായിരുന്നില്ല.

തീർത്ഥ. എസ്. എ.
3 A സെന്റ് ഗൊരേറ്റീസ് എൽ.പി.സ്കൂൾ , നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ