സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

ഭൂമിദേവിയാം എന്നമ്മ തൻ,
മാർവിൽ ചാഞ്ഞുറങ്ങിയ, പൈതലാം ഞാൻ,
അമ്മ തൻ ലാളനയിൽ മയങ്ങി,
 ആമോദത്തോടെ വസിച്ചിരുന്നു.

വർഷവും ശിശിരവും വന്നു പോയി.
വിസ്മൃതിയിലെങ്ങോ മറന്നു പോയി.
  
അമ്മ തൻ ഊഷ്മള സ്നേഹത്തെ ഞാൻ.
ഇന്നു ഞാൻ അലയുന്നു രോഗിയായി,
അമ്മയാം പ്രകൃതിയെ നോവിച്ചതാൽ,
നിറയുന്ന മാലിന്യക്കൂമ്പാരത്താൽ ,
അമ്മ വിഷണ്ണയായ് മാറിയ താൽ,
ഓർക്കുക സോദരേ നിങ്ങളിന്ന് ,
വൈറസിൻ യുദ്ധത്താൽ നശിച്ചിടുന്നു.

ജീവനായ് പ്രകൃതിയെ സ്റ്റേഹിച്ചെന്നാൽ ,
നേടിടാം രോഗപ്രതിരോധശേഷി.
 
വൃത്തിയാക്കിടാം ഒരു മയോടെ,
പൊട്ടി ച്ചിടാമീ ശൃംഖലയെ,
ശീലിച്ചിടാമീ പ്രകൃതി ശുചിത്വവും,
വ്യക്തി ശുചിത്വവും മാനിച്ചിടാം.
 
മനസിൻ്റെ അകലമല്ലെന്നങ്ങറിഞ്ഞു കൊണ്ടിവിടെ
പ്രവർത്തിക്കാം നല്ല നാളേക്കായ് ,
എല്ലാർക്കും വേണ്ടി പ്രാർത്ഥിച്ചിടാം,
ലോകാ സമസ്താ സുഖിനോ ഭവന്തു.

 

അനന്യാ വിൻസൻ്റ്
4 C സെന്റ് ഗൊരേറ്റീസ് എൽ.പി.സ്കൂൾ , നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത