സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത
പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത
പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ് . മരങ്ങൾ വെട്ടിനശിപ്പിക്കുക, പ്ലാസ്റ്റിക് ചപ്പുചവറുകൾ വലിച്ചെറിയുക, അന്തരീക്ഷ മലിനീകരണം ,ഫാക്ടറിയിൽ നിന്നുള്ള മാലിന്യങ്ങൾ പുഴയിലേക്ക് ഒഴുക്കി നമ്മുടെ ജലാശയങ്ങൾ മലിനമാക്കുക തുടങ്ങിയവയിൽ നിന്നു പരിസ്ഥിതി മലിനമാകാൻ കാരണമാകുന്നു. ദൈവത്തിന്റെ സ്വന്തം നാടിനെ മാലിന്യ കൂമ്പാരമാക്കിയത് നാം ഓരോരുത്തരുമാണ്. ഇവ തടയുന്നതു വഴി നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാൻ കഴിയും. കാടുകൾ നശിക്കാതിരിക്കാൻ ഒരു മരം മുറിയ്ക്കുമ്പോൾ നാം രണ്ടു മരം നട്ടുപിടിപ്പിക്കുക. അതു വഴി ശുദ്ധവായു ലഭിക്കുകയും ചെയ്യുന്നു. നമ്മുടെ വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. നമ്മുടെ വീടുകളിലെ ജൈവ മാലിന്യങ്ങൾ ഉപയോഗപ്രദമായ രീതിയിൽ ജൈവവളങ്ങളാക്കി മാറ്റുക. അജൈവ മാലിന്യങ്ങൾ മനുഷ്യനും പ്രകൃതിയ്ക്കും ദോഷകരമാകാത്ത രീതിയിൽ സംസ്കരിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ നമ്മൾ സ്വീകരിക്കുക. എല്ലാ വർഷവും ജൂൺ 5 നു നമ്മൾ ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു. മനുഷ്യന്റെ സ്വാർത്ഥ ലാഭത്തിനായുള്ള ചൂഷണങ്ങൾ നമുക്കും വരും തലമുറയ്ക്കും കരുതിവച്ചിരിക്കുന്ന ആപത്തുകളെ കുറിച്ച് നമ്മൾ ബോധവാൻമാരാകണം അതിനു പരിസ്ഥിതി ദിനാചരണങ്ങൾ വഴിയൊരുക്കണം.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |