സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വം


 അമ്മയായ ഭൂമിദേവിതൻ കാരുണ്യം - പരിസ്ഥിതി യായി അനുഗ്രഹം ചൊരിഞ്ഞു പാരിൽ. മഴയായും പുഴയായും കാറ്റായും കാടായും അനുഗ്രഹിച്ചു നമ്മെ. നമ്മൾ മർത്ത്യർ തൻ ആർത്തി മൂലം പരിസ്ഥിതിയേയും ചൂഷണം ചെയ്തു. മലിനപ്പെടുത്തി നാം പുഴകളെ നദികളെ - വെട്ടി നിരത്തിയ കാടുകളെ. തുടച്ചുമാറ്റിയ കുന്നുകളെ പൊട്ടിച്ചെറിഞ്ഞ ഒരു പാറകളെ.
വലിച്ചെറിഞ്ഞു നാം മാലിന്യങ്ങൾ നിരത്തിലും പുഴയിലും കുളങ്ങളിലും- പെറ്റുപെരുകി കൊതുകുകളും- അതുപോലെ പെരുകി മാറാവ്യാധികൾഉം. മാറിമറിഞ്ഞ ല്ലോ അന്തരീക്ഷം.
 വേനൽ കടുത്തു അതിവൃഷ്ടി വന്നു - ശുദ്ധവായു ഇല്ല, കുടിവെള്ളമില്ല നെട്ടോട്ടമോടുന്നു നമ്മൾ. മർത്ത്യർ നമ്മൾതൻ പരിശ്രമം എങ്കിലേ- പരിസ്ഥിതിയെ സംരക്ഷിക്കാൻ ആകു. പരിസ്ഥിതി എപ്പോഴും ശുദ്ധിയോടെ കാക്കണം എങ്കിലേ രോഗം ഒഴിഞ്ഞുപോകു.. കാക്കണം നാം ഭൂമി മാതാവിനെ നമ്മെ കാക്കുന്നൊരാ പരിസ്ഥിതിയെ.

 

അമുദ ജി എസ്
3 B സെന്റ് ഗൊരേറ്റീസ് എൽ.പി.സ്കൂൾ , നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത