സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/പരിസ്ഥിതി നശീകരണം
പരിസ്ഥിതി നശീകരണം
പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ്. ഇന്ന് ലോകമെമ്പാടുമുള്ള മാധ്യമങ്ങളിലും പരിസ്ഥിതിയെ പരാമർശിക്കാത്ത ഒരു വാർത്ത പോലും ഉണ്ടാകാത്ത ദിനങ്ങളില്ല. എന്നാൽ ഇന്ന് പരിസ്ഥിതി എന്നത് അതിൻ്റെ കാഴ്ച്ചപ്പാടിൽ നിന്ന് മാറി വളരെ ചെറിയ തലത്തിൽ ഒതുങ്ങിയ വിഷയം മാത്രമാണ് ലോകം വീക്ഷിക്കുന്നത്. ഇതിന്റെ കാണാപ്പുറങ്ങളിലൂടെ നമുക്ക് ഒന്ന് സഞ്ചരിച്ചു നോക്കാം. പരിസ്ഥിതി നശീകരണം എന്നാൽ പാടം, ചതുപ്പുകൾ മുതലായവ നികത്തൽ ജലസ്ട്രോതസ്സുകളിൽ അണക്കെട്ടുകൾ നിർമ്മിക്കുക, കാടുകൾ, മരങ്ങൾ മുതലായവ വെട്ടി നശിപ്പിക്കുക, കുന്നുകൾ, പാറകൾ ഇവയെ ഇടിച്ചു നിരപ്പാക്കുക, കുഴൽ കിണറുകളുടെ അമിതമായ ഉപയോഗം വാഹനങ്ങളിൽ നിന്നുള്ള അന്തരീക്ഷ മലിനീകരണം, പ്ലാസ്റ്റിക്ക് വസ്തുക്കളുടെ വേസ്റ്റ്റ്റുകൾ ജീവികളെ കൊന്നൊടുക്കൽ. എന്നാൽ ഇതൊന്നുമല്ല യഥാർത്ഥ പരിസ്ഥിതി ദോഷം. വെട്ടിനിരത്തലുകൾക്കെതിരേയും, പാടങ്ങൾ നികത്തുന്നതിനെതിരേയും വ്യക്ഷങ്ങളുടെ തലകൾ വെട്ടുന്നതിനെതിരേയും പടനയിച്ചിട്ട് യാതൊരു പ്രയോജനവുമില്ല.വിഷ മനസ്സുകൾക്ക് അവയെ ഉൾക്കൊള്ളാനാകില്ല. സമ്മേളനങ്ങളിൽ കൈയ്യടികൾ വാങ്ങാനും അവാർഡുകൾ വാരിക്കൂട്ടുവാനും മാത്രമേ ഈ പ്രവർത്തനങ്ങൾ ഉപകരിക്കയുള്ളു. മനുഷ്യ ചിന്തകളുടെ, ദോഷങ്ങളുടെ ആകെത്തുകയാണ് ഇന്ന് വർദ്ധിച്ച് വരുന്ന ആശുപത്രികളും, കുടുംബകോടതികളും എല്ലാം എല്ലാം ഈ പ്രവർത്തനങ്ങൾ നല്ലവയാണെങ്കിലും കതിരിൽ കൊണ്ട് വളം വയ്ക്കുന്നതിന് തുല്യമായ ഫലം .ഇതൊക്കെ ഒന്നു നമ്മൾ ചിന്തിച്ചാൽ നാം നമ്മളിൽ തന്നെ പരിസ്ഥിതി നൻമ്മക്കുള്ള ആദ്യ ചുവടുവെയ്പ്പ് തുടങ്ങും. ഇനി അധികം ചിന്തിച്ചു സമയം കളയുവാൻ നേരമില്ല ബുദ്ധിയെ ഉണർത്തി കർമ്മ നിരതരാകുവിൻ..
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം