സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/കൊറോണയും അവധികാലവും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയും അവധികാലവും


പ്രിയപ്പെട്ട കൂട്ടുകാരെ നമ്മുടെ ഈ വേനലവധികാലത്തു നമ്മൾ വളരെ ദുഖിതരാണ് . വീടിനു പുറത്തു ഇറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. കാരണം എന്താണ് എന്ന് നമ്മുടെ കൂട്ടുകാർക്കെല്ലാം അറിയാമല്ലോ. കൊറോണ എന്ന മാരക വൈറസ് ലോകത്തെ മുഴുjവൻ ബാധിച്ചിരിക്കുകയാണ്. ചൈനയിൽ നിന്നും തുടങ്ങി ഇപ്പോൾ നമ്മുടെ കേരളത്തിൽ വരെ എത്തിയിരിക്കുകയാണ്. ഒരുപാട് ആൾക്കാർ മരിച്ചു കഴിഞ്ഞു. നമുക്കും നമ്മുടെ കുടുംബത്തിനും രക്ഷ നേടാൻ സർക്കാരും ആരോഗ്യ വകുപ്പും പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അനുസരിച്ചു വീടുകളിൽ തന്നെ കഴുകുക. നമ്മുടെ കൈകളും ശരീരവും വൃത്തിയായി സൂക്ഷിക്കുക. ഈ മഹാ വിപത്തിൽ നിന്നും രക്ഷതേടാൻ കഴിഞ്ഞാൽ മാത്രമേ നമുക്ക് സ്കൂളിൽ പോകാനും കൂട്ടുകാരും ഒത്തു കളിക്കാനും സാധിക്കുകയുള്ളു. അതിനാൽ എല്ലാവരും സ്വന്തം വീടുകളിൽ തന്നെ കഴിയുക. മുഖാവരണം ഉപയോഗിച്ചും സാമൂഹിക അകലം പാലിച്ചും നമുക്ക് ഇതിനെ ധൈര്യമായി നേരിടാം

ദൃശ്യ ആർ പി
2 C സെന്റ് ഗൊരേറ്റീസ് എൽ.പി.സ്കൂൾ , നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം