സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/ഒരു വേനലവധിക്കാലഠ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു വേനലവധിക്കാലഠ

അന്ന് ഒരുചൊവ്വാഴ്ച ആയിരുന്നു. പതിവുപോലെ മനു സ്കൂളിൽ പോയി. ഉച്ച വരെ സാധാരണ ക്ളാസ് ആയിരുന്നു. ഉച്ച ഭക്ഷണത്തിന് ശേഷം ക്ളാസിലെത്തിയ ടീച്ചർ പറഞ്ഞു.“നമ്മുടെ ഈ വർഷത്തെ ക്ളാസ്സുകൾ ഇന്ന് അവസാനിക്കുകയാണ്.കോവിഡ്19 എന്ന രോഗം നാട്ടിലാകെ പടർന്നു പിടിക്കുന്നതിനാൽ സ്കൂളുകൾ നേരത്തെ അടയ്ക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു”.ഇതു കേട്ട മനുവിന് വളരെയധികം സന്തോഷമായി.പെട്ടെന്ന് തന്നെ വേനലവധിക്ക് നാട്ടിൽ പോകാമല്ലോ. കഴിഞ്ഞ അവധിക്കാലത്ത് നാട്ടിലെ കൂട്ടുകാരോടൊത്ത് കളിച്ചു നടന്നതുഠ ,മാവിൽ കയറി മാമ്പഴം പറിച്ചു തിന്നതുഠ ,പുഴയിൽ നീന്തി കുളിച്ചതുഠ ,വല്യച്ഛന്റെ വീട്ടിലെ ആട്ടിൻ കുട്ടികളോടൊത്ത് ഓടിക്കളിച്ചതുഠ അവൻ സന്തോഷത്തോടെ ഓർത്തു. അച്ഛന് പട്ടണത്തിലേക്ക് സ്ഥലം മാറ്റം കിട്ടിയതിനുശേഷഠ വർഷത്തിൽ ഒരു തവണമാത്രമേ നാട്ടിൽ പോകാൻ പറ്റാറുള്ളൂ.അന്ന് പതിവിലും കൂടുതൽ സന്തോഷത്തോടെയാണ് മനു സ്കൂളിൽ നിന്നുംവീട്ടിലെത്തിയത്.നാട്ടിൽ പോകാനുള്ള ദിവസത്തിനായി ഓരോ ദിവസവുഠ അവൻ അക്ഷമയോടെ തള്ളി നീക്കി.അങ്ങനെയിരിക്കെ ഒരു ദിവസം അവനെ ഞെട്ടിച്ചുകൊണ്ട് ആ വാർത്ത ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടു.” എല്ലാ ആളുകളുഠ 21 ദിവസഠ വീടുകളിൽ തന്നെ കഴിയണഠ.രാജ്യത്തെ എല്ലാ തീവണ്ടി കളും ഇനി ഒരറിയിപ്പുവരെ സർവീസ് നിർത്തി വെച്ചിരിക്കുന്നു”.ഈ വേനലവധിക്ക് ഇനി നാട്ടിൽ പോകാൻ സാധിക്കില്ല എന്ന് അവൻ സങ്കടത്തോടെ മനസ്സിലാക്കി.വീടിന്റെ മതിൽ കെട്ടിന് പുറത്തിറങ്ങാൻ പറ്റാതെ ദിവസങ്ങൾ തള്ളി നീക്കുമ്പോളാണ് മനു അക്കാര്യം. ശ്രദ്ധിച്ചത്.വീടിന്റെ പരിസരത്ത് എപ്പോഴും വരാറുള്ള അമ്മ പൂച്ചയുഠ കുഞ്ഞുങ്ങളും സന്തോഷത്തോടെ തുള്ളി കളിച്ചു നടക്കുന്നു.ആഞ്ഞിലി മരത്തിൽ പതിവായി കാണാറുള്ള അണ്ണാറക്കണ്ണൻ മാരുടെ ഓട്ടത്തിനുഠ കുറവില്ല. മാവിന്റെ കൊമ്പിൽ കൂടുകൂട്ടിയ മൈനയുഠ കുഞ്ഞു ങ്ങളും പറന്നു കളിക്കുന്നു.പാട്ട് പാടുന്ന കുയിലമ്മയുഠ അവിടെത്തന്നെയുണ്ട്.ഇവർക്കൊന്നും ഒരുകുഴപ്പവുഠ ഇല്ലല്ലോ.അന്ന് വൈകുന്നേരം അവൻ അച്ഛനോട് ചോദിച്ചു.“അച്ഛാ നമുക്ക്‌ വീടിന് പുറത്തിറങ്ങാൻ പറ്റുന്നില്ല. എന്നാൽ പക്ഷികൾക്കും മൃഗങ്ങൾക്കുഠ ഒരു കുഴപ്പവുഠ ഇല്ല ല്ലോ;അതെന്താ ണ് ഇങ്ങനെ??”“നമ്മൾ വിതച്ച് നമ്മൾ കൊയ്യുകയാണ്” അച്ഛൻ പറഞ്ഞു.അച്ഛൻ പറഞ്ഞതിന്റെ അർത്ഥം എന്താണെന്ന് എത്ര ആലോചിച്ചിട്ടും അവന് മനസ്സിലായി ല്ല.അവൻ വീണ്ടും ചോദിച്ചു .”അച്ഛാ ,അച്ഛൻ പറഞ്ഞതിന്റെ അർത്ഥം എനിക്ക് മനസ്സിലായില്ല.”“ഞാൻ മനസ്സിലാക്കിത്തരാഠ” അച്ഛൻ പറഞ്ഞു.“അമിതമായ ലാഭക്കൊതിയോടെ പ്രകൃതി വിഭവങ്ങളെ മനുഷ്യൻ പരിധിയില്ലാതെ ചൂഷണം ചെയ്തു. വലിയ തോതിലുള്ള വനനശീകരണം കാലാവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടാക്കി. അമിതമായ ഖനനങ്ങൾ മണ്ണിടിച്ചിലുഠ വെള്ളപ്പൊക്കവുഠ ഉണ്ടാകാൻ കാരണമായി.രാസവളങ്ങളുടെയുഠ കീടനാശിനികളുടെയും അമിതമായ ഉപയോഗംജനങ്ങ്ങളുടെ ആരോഗ്യത്തിന് ദോഷകരമായി. വ്യവസായ മാലിന്യങ്ങളുഠ ,അഴുക്കുചാൽ മാലിന്യങ്ങളുഠ പ്ളാസ്റ്റിക് മാലിന്യങ്ങളുഠ ജല സ്രോതസ്സുകളിൽ നിക്ഷേപിച്ചതുവഴി നിരവധി മാറാരോഗങ്ങൾക്ക് കാരണമായി.വാഹനങ്ങളുടെ പുക,വ്യവസായ ശാലകളിൽ നിന്നുള്ള വാതകങ്ങൾ, പ്ളാസ്റ്റിക് പോലുള്ള വസ്തുക്കൾ കത്തിച്ച പുക എന്നിവ നഗരങ്ങളിൽ ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമായി. ഇത്തരത്തിൽ നമ്മൾ പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർത്തതിന്റെ ഫലമാണ് ഇത്തരം ഭീകര രോഗങ്ങൾ ഉണ്ടായത്.മനുഷ്യൻ പ്രകൃതിയോട് ചെയ്ത അന്യായങ്ങൾ ക്കുള്ള തിരിച്ചടിയാണ് ഇതെല്ലാം എന്നാണ് ഞാൻ ഉദ്ദേശിച്ചത്”.അച്ഛൻ പറഞ്ഞതിൽ നിന്നും മനു വളരെയധികം കാര്യങ്ങൾ മനസ്സിലാക്കി.അന്നുരാത്രി അവൻ ഒരു തീരുമാനമെടുത്തു.”പ്രകൃതി യെ മലിനമാക്കുന്ന കാര്യങ്ങളൊന്നുഠ ഇനി ഞാൻ ചെയ്യില്ല.പ്ളാസ്റ്റിക് കത്തി ക്കുകയോ മാലിന്യ ങ്ങൾ വലിച്ചെറിയുകയോ ഇല്ല. ഭക്ഷണം പാഴാക്കില്ല.എന്റെ കൂട്ടുകാരെയും ഞാൻ ഇത് മനസ്സിലാക്കി കൊടുക്കുഠ.ഇനി നാട്ടിൽ പോകുമ്പോൾ വീട്ടുപറമ്പിൽ കുറച്ച് വൃക്ഷത്തൈകളുഠ ഞാൻ നട്ടുപിടിപ്പിക്കുഠ”.രാത്രി ഭക്ഷണഠ കഴിച്ചു കൊണ്ട് അമ്മ യുടെ അടുത്തിരിക്കുമ്പോൾ ടെലിവിഷനിൽ വാർത്ത കണ്ടു കൊണ്ടിരുന്ന അച്ഛൻ ഉച്ച ത്തിൽ പറയുന്നത് അവൻ കേട്ടു “രോഗം നിയന്ത്രണ വിധേയമായ സാഹചര്യത്തിൽ അടുത്ത മാസഠ പകുതിയോടെ തീവണ്ടികൾ ഓടിത്തുടങ്ങുഠ”.തീവണ്ടി സർവീസുകൾ തുടങ്ങിയാൽ ബാക്കിയുള്ള അവധിക്കാലം നാട്ടിൽ ചിലവഴിക്കാമല്ലോ എന്ന സന്തോഷത്തിൽ മനു രാത്രി സുഖമായി ഉറങ്ങി.

ആന്റോ ഡൊമിനിക് ജോൺസൺ
4 C സെയിന്റ് ഗൊരേറ്റിസ് എൽ.പി.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ