ആയിരമായിരം വർഷങ്ങളായി
ലോകത്തെയൊന്നാകെ കാൽകീഴിലാക്കിയ
ശക്തൻ മനുഷ്യൻ തകർന്നു നിസാരനായ്
മുന്നോട്ടു പോകാൻ വഴിയൊന്നുഠ കാണാതെ
സൂക്ഷ്മ ജീവിയാഠ കൊറോണയ്ക്കു മുൻപിൽ
മുട്ടു മടക്കി കരഞ്ഞു നിൽക്കുന്നു
ഇന്നോളമുണ്ടായ ശാസ്ത്ര ത്തിനൊന്നുഠ
ചെയ്യുവാനില്ലെന്ന സങ്കടത്തോടെ
പക്ഷിമൃഗാദികൾ സന്തോഷത്തോടെ
പാറിപ്പറക്കുന്നു തുള്ളിക്കളിക്കുന്നു
ഈ ഗതി മണ്ണിൽ മനുഷ്യനു മാത്രം
വന്നു ചേർന്നീടുവാൻ കാരണമെന്താകാഠ
അത്യാഗ്രഹം തന്നെ വേറെ ന്തു കാരണം
കാടായ കാടെല്ലാഠ വെട്ടി മുടിച്ചു
കുന്നുകളെല്ലാഠ ഇടിച്ചു നിരത്തി
തണ്ണീർത്തടങ്ങൾ മണ്ണിട്ടുയർത്തി
ശുദ്ധജലമതു കിട്ടാതെയായി
നാടായ നാടെല്ലാഠ മാലിന്യമായി
പാഠം പഠിക്കണം ഇനിയെങ്കിലും നമ്മൾ
അത്യാഗ്രഹത്തോട് വിട പറഞ്ഞീടേണഠ
സ്നേഹിക്കണം നമ്മുടെ പ്രിയ മാതാവിനെ
കാക്കണഠ പ്രകൃതി മലിനമാകാതെ
അതു മാത്രമാണേക പോഠവഴി മുന്നിൽ
ഈ ദുരന്തത്തിൽ നിന്നു കരകേറുവാൻ