സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/അപ്പുവിന്റെ മാമ്പഴം

Schoolwiki സംരംഭത്തിൽ നിന്ന്
അപ്പുവിന്റെ മാമ്പഴം ....

ഒരിടത്തു ഒരു വയസായ അമ്മൂമ്മയും അപ്പൂപ്പനും ഉണ്ടായിരുന്നു.. അവർക്ക് ഒരേ ഒരു മകനെ ഉള്ളായിരുന്നു. പേര് അപ്പു. ഒരേ ഒരു മകനായതു കൊണ്ടും അവരവനെ വളരെ സ്നേഹത്തോടെ ലാളിച്ചാണ് വളർത്തിയത്..അപ്പു ചെറിയൊരു കുസൃതി കുട്ടി ആയിരുന്നു. ചില സമയത്തു അപ്പൂപ്പനും അമ്മൂമ്മയും പറയുന്നത് അവൻ കേൾക്കാറില്ലാരുന്നു.. ഒരു ദിവസം വൈകുന്നേരം സ്കൂളിൽ പോയിട്ടു വന്നിട്ട് അപ്പു കളിക്കാൻ പോയി.തിരിച്ചു വന്നപ്പോൾ മേശയുടെ പുറത്തു കുറച്ചു മാമ്പഴങ്ങൾ.. അപ്പുവിനെ കണ്ടിട്ട് അമ്മൂമ്മ പറഞ്ഞു.. നീ വേഗം പോയി കുളിച്ചു വൃത്തിയായി വാ. അപ്പോഴേക്കും ഈ മാമ്പഴങ്ങൾ എല്ലാം ഞാൻ കഴുകി മുറിച്ചു വെച്ചേക്കാം..ഇതു പറഞ്ഞിട്ട് അമ്മൂമ്മ അടുക്കയിലേക്കു പോയി. അപ്പു ചുറ്റും നോക്കി. ആരുമില്ല. അപ്പൂപ്പനെ കാണാനും ഇല്ല. ഒരു മാമ്പഴം കഴിക്കാം. എന്നിട്ട് കുളിക്കാം. അപ്പു പതിയെ ഒരു മാമ്പഴം എടുത്തു കടിച്ചു കൊണ്ട് മുറ്റത്തേക്കിറങ്ങി.നല്ല സ്വാദ്. അപ്പു വേഗം അതു കഴിച്ചു തീർത്തു. ഒന്നുടെ എടുക്കാം. അപ്പു ഒരു മാമ്പഴം കൂടി എടുത്തു കഴിച്ചു.. എന്നിട്ട് കുളിക്കാൻ പോയി.. വെള്ളം എടുത്തു തലയിലേക്ക് ഒഴിക്കാൻ തുടങ്ങിയപ്പോളാണ് അപ്പു കൈ ശ്രദ്ധിച്ചതു, മുഴുവൻ ചെളിയും അഴുക്കും... അപ്പു കുളിച്ചിട്ടു വേഗം അമ്മൂമ്മയുടെ അടുത്ത് ചെന്നു. ബാക്കി മാമ്പഴം കൂടി കഴിക്കാല്ലോ. അപ്പോഴേക്കും അമ്മൂമ്മ മാമ്പഴമെല്ലാം കഴുകി വൃത്തിയാക്കി മുറിച്ചു വെച്ചിരുന്നു.അപ്പോളേക്കും വെളിയിൽ പോയിരുന്ന അപ്പൂപ്പൻ മുറ്റത്തു നിന്ന് കൈയും കാലും കഴുകി കയറി വന്നു. അപ്പു ഒരു കഷ്ണം മാമ്പഴം എടുത്തു കടിച്ചു. പെട്ടെന്ന് എന്തോ വയറ്റിൽ ഒരു വേദന പോലെ.. അതു കൂടി വരുന്നു. പെട്ടെന്ന് വേദന കൊണ്ട് അപ്പു കരയാൻ തുടങ്ങി.. അപ്പൂപ്പൻ ചോദിച്ചു എന്തു പറ്റി മോനെ? അപ്പു കരഞ്ഞു കൊണ്ടു പറഞ്ഞു ഞാൻ കളിച്ചിട്ട് വന്നിട്ട് കൈ പോലും കഴുകാതെ മാമ്പഴം എടുത്തു കഴിച്ചു. മാമ്പഴം കഴുകിയതും അല്ലാരുന്നു. ഇപ്പൊ വയറു വേദനിക്കുന്നു.. ഇനി ഞാൻ നിങ്ങൾ പറയുന്നത് കേൾക്കാം. എന്നെ വൈദ്യന്റെ അടുത്ത് കൊണ്ടു പൊകൂ. അപ്പോൾ അപ്പൂപ്പൻ പറഞ്ഞു.. സാരമില്ല അപ്പു.. മാമ്പഴം വൃത്തിയാക്കാതെയും നീ കൈയും ശരീരവും ശുചി ആക്കാതെയും കഴിച്ച കൊണ്ടു പറ്റിയ അസുഖം ആണ്. ഇനി എപ്പോഴും എന്തു കഴിക്കുന്നതിനു മുൻപും കൈ കഴുകി വൃത്തി വരുത്തണം. അതു പോലെ കഴിക്കുന്ന വസ്തു വൃത്തിയാക്കേണ്ടത് ആണെങ്കിൽ അതും.. അപ്പൂപ്പനും അമ്മൂമ്മയും അപ്പുനെ കൊണ്ടു വൈദ്യന്റെ അടുത്ത് പോയി മരുന്ന് വാങ്ങി.. അതിനു ശേഷം അപ്പു ആഹാരം കഴിക്കുമ്പോൾ എല്ലാം കൈയും ശരീരവും വൃത്തിയാക്കിയേ കഴിക്കു..

ആൻസി
4 E സെയിന്റ് ഗൊരേറ്റിസ് എൽ.പി.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ