സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/അനുകരണം നന്നല്ല

Schoolwiki സംരംഭത്തിൽ നിന്ന്
##അനുകരണം നന്നല്ല##

കാട്ടിൽ ഒരു വലിയ പരുന്ത് താമസിച്ചിരുന്നു. അവൻ അവന്റെതായ രീതിയിലാണ് വേട്ടയാടിയിരുന്നത്. അവൻ വേട്ടയാടാൻ ആയി വളരെ ഉയരത്തിൽ പറന്നു താഴെക്കൂടി നടന്നുപോയിരുന്ന എലി, മുയൽ തുടങ്ങിയ തന്റെ ഇരകളെ ഓർക്കാപ്പുറത്ത് വന്ന് റാഞ്ചി കൊണ്ടുപോകും. പരുന്തിന്റെ ഈ വേട്ടയാടൽ ഒരു കാക്ക കാണുന്നുണ്ടായിരുന്നു. അവൻ അതിൽ താല്പര്യം തോന്നി ഒരുദിവസം തന്റെ ആടുകളെയും കൊണ്ട് ഒരു കാട്ടിടയൻ കാട്ടിലെത്തി. ഉയരത്തിൽ പറന്നിരുന്ന പരുന്ത് ഇത് കണ്ടു. അവൻ താഴേക്ക് വന്ന് കൂട്ടത്തിൽ ഏറ്റവും ചെറിയ ആട്ടിൻകുട്ടിയെ റാഞ്ചിയെടുത്ത് പറന്നുപോയി. ഇതെല്ലാം അതീവ താൽപര്യത്തിൽ കാക്ക കാണുന്നുണ്ടായിരുന്നു അവന് പരുന്തിനെ അനുകരിക്കാൻ തോന്നി. കാക്ക ചിന്തിച്ചു ഞാനും പരുന്തും പക്ഷികൾ ആണ് രണ്ടുപേർക്കും പറക്കാൻ ചിറകുകളും ഇരയെ റാഞ്ചാൻ കാലുകളും ഉണ്ട്. അവൻ ചെയ്യുന്നതുപോലെ എനിക്കും എന്റെ ഇരകളെ റാഞ്ചി എടുക്കാൻ സാധിക്കും. അങ്ങനെ കാക്ക വളരെ ഉയരത്തിൽ പറന്നു ഒരു എലി കുഞ്ഞിനെ റാഞ്ചി എടുക്കാനായി അവൻ അതിവേഗം താഴേക്ക് പറന്നു വന്നു. അവൻ പരുന്തിനെ പോലെ ഇരയെ റാഞ്ചി എടുക്കാൻ ശ്രമിച്ചു. പക്ഷെ കാക്കയ്ക്ക് ഉയർന്ന് പൊങ്ങാൻ ആകുമായിരുന്നില്ല. അതിവേഗത്തിൽ താഴേക്കു പറന്ന അവന്റെ തല തറയിൽ ഇടിച്ചു അവന്റെ കൊക്ക് പൊട്ടി തല തകർന്നു അവൻ മരിച്ചു.

"""ഈ കഥയിൽ നിന്നും കൂട്ടുകാർ ഒരു പാഠം പഠിക്കേണ്ടതുണ്ട്. മറ്റുള്ളവരെ അനുകരിക്കാൻ ശ്രമിക്കരുത് """.
പ്രതീക്ഷ ബി
2 B സെയിന്റ് ഗൊരേറ്റിസ് എൽ.പി.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ