സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/അത്യാഗ്രഹിയായ കുറുക്കൻ

Schoolwiki സംരംഭത്തിൽ നിന്ന്
അത്യാഗ്രഹിയായ കുറുക്കൻ

ഒരു വേട്ടക്കാരൻ കാട്ടിലൂടെ മൃഗങ്ങളെ അന്വേഷിച്ചു നടക്കുകയായിരുന്നു അപ്പോൾ അയാളുടെ കണ്ണിൽ വലിയൊരു മാൻ പെട്ടു അയാൾ ഉടനെ വില്ലിൽ അമ്പ് തൊടുത്തു മാനിനെ എയ്തു. അമ്പ് ഏറ്റ മാൻ മറിഞ്ഞു വീണു ചത്തു. പക്ഷേ വേട്ടക്കാരൻ അതുകൊണ്ട് തൃപ്തനായില്ല. മറ്റേതെങ്കിലും ഒരു മൃഗത്തെ കൂടി വേട്ട ചെയ്യണം എന്ന് അയാൾക്ക് തോന്നി അപ്പോൾ അതുവഴി ഒരു വലിയ പന്നി വന്നു അതിനെയും അയാൾ അമ്പെയ്തു. അമ്പ് കൊണ്ട് മുറിവ് ഏറ്റ പന്നി ദേഷ്യത്തോടെ വേട്ടക്കാരന് നേരെ കുതിച്ചു. അയാൾക്ക് ഓടിരക്ഷപ്പെടാൻ കഴിയുന്നതിനുമുമ്പ് പന്നി അതിന്റെ തേറ്റ കൊണ്ട് അയാളെ കുത്തി കീറി കൊന്നു. അല്പം മാറി അത് ചത്തു വീണു. കുറച്ചു കഴിഞ്ഞപ്പോൾ അതുവഴി ഒരു കുറുക്കൻ വന്നു മൂന്ന് ശവങ്ങൾ ഒരുമിച്ച് കിടക്കുന്നത് കണ്ടു കുറുക്കൻ സന്തോഷംകൊണ്ട് മതിമറന്നു. അവൻ ഓടി നടന്നു എല്ലാ ശവങ്ങളും മണപ്പിച്ചു നോക്കി. ആദ്യം വയറു നിറയെ തിന്നാം. ബാക്കിയുള്ളത് മുഴുവനും എടുത്ത് പിന്നത്തേക്ക് സൂക്ഷിച്ചു വയ്ക്കാം കുറുക്കൻ തീരുമാനിച്ചു. പക്ഷേ ഏത് ആദ്യം തിന്നണം? കുറുക്കൻ മാനിനേയും പന്നിയേയും വേട്ടക്കാരനെ യും മാറിമാറി നോക്കി. അപ്പോഴാണ് വേട്ടക്കാരന്റെ അടുത്ത് കിടക്കുന്ന വില്ല്കണ്ടത്. വില്ലിന്റെ ഞാൺ തീർച്ചയായും ആട്ടിൻ തോൽ കൊണ്ട് ഉണ്ടാക്കിയത് ആകണം അത് ചവയ്ക്കാൻ നല്ല രസമാണ്. ഇങ്ങനെ വിചാരിച്ചുകൊണ്ട് കുറുക്കൻ വില്ല് വലിച്ചുകെട്ടിയിരിക്കുന്ന ഞാണിൽ കടിച്ചു. അവന്റെ പല്ലു കൊണ്ടതും ഞാൺ പൊട്ടി വില്ല് നിവർന്ന് കുറക്കൻ്റ വായിൽ കുത്തി കയറി ചോര വാർന്ന് കുറുക്കൻ അവിടെ കിടന്ന് ചത്തു. അത്യാഗ്രഹിയായ കുറുക്കന്റെ കഥയും കഴിഞ്ഞു..

ഗുണപാഠം: അത്യാഗ്രഹം ആപത്ത്,
കീർത്തന ആർ. ലിജു
4 A സെയിന്റ് ഗൊരേറ്റിസ് എൽ.പി.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ