സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/Activities/22049 camp7.jpg

Schoolwiki സംരംഭത്തിൽ നിന്ന്

കരുതലോടെ

പ്രളയക്കെടുതിക്കു ശേഷം സ്കൂൾ തുറക്കുന്നതിനുമുമ്പായി അധ്യാപകർ വിദ്യാർത്ഥികളുമായി നിരന്തരം ഫോൺ സമ്പർക്കത്തിലൂടെയും വീടുകൾ സന്ദർശിച്ചും നിജസ്ഥിതി മനസ്സിലാക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.ദുരിതാശ്വാസക്യാമ്പുകൾ സന്ദർശിച്ചും അവരെ ആശ്വസിപ്പിച്ചും പ്രധാനധ്യാപികയും അധ്യാപകരും അവരോടൊപ്പം ഉണ്ടായിരുന്നു.കൂടാതെ വിവിധ ക്യാമ്പുകളിലേക്ക് ആവശ്യമായ സഹായഹസ്തങ്ങൾ നീട്ടാൻ അധ്യാപകർ പരമാവധി പരിശ്രമിച്ചിരുന്നു.സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി അധ്യാപകരും,പി.ടി.എ. ,എം.പി.ടി.എ. അംഗങ്ങളും വിദ്യാലയവും പരിസരവും ശുചിയാക്കുകയുണ്ടായി.വെള്ളപ്പൊക്കം-ഒരു അവലോകനം എന്ന വിഷയത്തെ ആസ്പദമാക്കി ദീർഘമായ ചർച്ച നടത്തി പരിഹാരമാർഗ്ഗങ്ങൾ ആരായുകയും ചെയ്തു.ഈ മീറ്റിംഗിൽ വാർഡ് കൗൺസിലർ ശ്രീ. മഹേഷ് അധ്യക്ഷത വഹിച്ചു.