സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/പ്രവർത്തനങ്ങൾ/2022-23

Schoolwiki സംരംഭത്തിൽ നിന്ന്

അന്താരാഷ്ട്ര യോഗദിനം

y
യോഗ
Y
യോഗ

21/ 6/ 2022ൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. നീതു യോഗയുടെ പ്രാധാന്യത്തെ പറ്റി പ്രസംഗിച്ചു. 9 ഡി യിലെ ദേവകൃഷ്ണയും ആര്യ തീർത്തയും യോഗ അവതരിപ്പിക്കുകയും മറ്റു കുട്ടികൾ അത് അനുകരിക്കുകയും ചെയ്തു . ദേവ് ഏവർക്കും കൃതജ്ഞത രേഖപ്പെടുത്തി.

വനമഹോത്സവ ദിനാചരണം

ജൂലൈ 1 വെള്ളിയാഴ്ച സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വനമഹോത്സവ ദിനം ആചരിച്ചു ബഹുമാനപ്പെട്ട എച്ചും ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ആശംസകൾ നേരുകയും ചെയ്തു വനസംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് 9 പ്രകാശ് പ്രസംഗിക്കുകയും ദീനാ മരിയ ആൻഡ് പാർട്ടി ഗാനം ആലപിക്കുകയും ചെയ്തു ദശപുഷ്പ ഉദ്യാനം നിർമ്മാണം സ്കൂളിൽ നടത്തുകയുണ്ടായി ദശപുഷ്പങ്ങളെ കുറിച്ചും അവയുടെ പ്രാധാന്യത്തെ കുറിച്ചും നൈനിയിലെ സീന സീത എന്നീ കുട്ടികൾ പരിചയപ്പെടുത്തി ഈ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണം ആൽബം നിർമ്മാണം എന്നിവ നടത്തുകയുണ്ടായി കുട്ടികൾ നിർമ്മിച്ച ആൽബങ്ങളുടെ പ്രദർശനവും എല്ലിലെ നിവേദിത തയ്യാറാക്കിയ പരിസ്ഥിതി ആൽബത്തിന്റെ പ്രകാശവും ബഹുമാനപ്പെട്ട എച്ച് എം നിർവഹിച്ചു.

ജനസംഖ്യ ദിനാചരണം

11/ 7/ 2022 തിങ്കൾ രാവിലെ എസ് എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സെയിന്റ് റിസോർസ്റ്റും സ്കൂളിൽ ജനസംഖ്യ ദിനാചരണം നടത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി ടീച്ചറിന്റെ നേതൃത്വത്തിൽ നടന്ന മീറ്റിങ്ങിൽ നന്ദന സുനിൽ ജനസംഖ്യാ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. എസ് എസ് ക്ലബ്ബിന്റെ ചാർജുള്ള ടീച്ചർ ഷീജ എം പ്രസംഗത്തിനുശേഷം ദേവിക എല്ലാവർക്കും നന്ദി പറഞ്ഞു മീറ്റിംഗ് അവസാനിച്ചു ഒമ്പതാം ക്ലാസിലെ കുട്ടികൾ അവരുടെ പ്രദേശത്തുള്ള അഞ്ചു വീടുകളിൽ പോയി അവിടുത്തെ ജനങ്ങളുടെ ലിസ്റ്റ് എടുക്കുകയും അതിന്റെ  ചാർട്ട് ക്ലാസിൽ പ്രദർശിപ്പിക്കുകയും ചെയ്തു 

മാർ ഇവാനിയോസ്അനുസ്മരണം

മലങ്കര സഭ സ്ഥാപകൻ മാർ ഇവാനിയോസ് പിതാവിന്റെ അനുസ്മരണ ദിനത്തോടനുബന്ധിച്ച് പതിനാലാം തീയതി യുപി ഹൈസ്കൂൾ വിഭാഗങ്ങളിൽ പ്രസംഗം നടത്തി വിജയികളെ കണ്ടെത്തി സമ്മാനം നൽകി

ബഷീർ അനുസ്മരണം

വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനത്തിൽ കുട്ടികൾ പതിപ്പ് ചുവർപത്രിക യുവ തയ്യാറാക്കി ക്ലാസിൽ ഒട്ടിച്ചു. കുട്ടികൾ ബഷീറിന്റെ നോവലിലെ കഥാപാത്രങ്ങളെ നാടക രൂപയാണ് അവതരിപ്പിച്ചു. കുട്ടികൾ വ്യത്യസ്ത അനുഭവങ്ങൾ ഇതിൽ നിന്നും അവർക്ക് ലഭിച്ചു

ഗോപിനാഥൻ സ്മരണ 11/7/2022

നെയ്യാറ്റിൻകര ഗോപിനാഥൻ നായർ പത്മശ്രീ അവർകളുടെ വിയോഗത്തിൽ സ്കൂൾതലത്തിൽ അനുശോചനം അറിയിച്ചുകൊണ്ട് അധ്യാപകർ അവിടെ എത്തുകയും സ്കൂൾതലത്തിൽ അനുസ്മരണം നടത്തുകയും ചെയ്തു

ചാന്ദ്രദിനം

21 /7/ 2022 രാവിലെ ചാന്ദ്രദിനാഘോഷം സ്കൂളിൽ നടത്തി അന്നേദിവസം സംഘടിപ്പിച്ച സെമിനാറിൽ മിസ്റ്റർ രാജേഷ് എങ് സൈന്റിസ്റ്റ് ഐ എസ് ആർ ഒ നേതൃത്വം നൽകി കുട്ടികൾക്ക് ചാന്ദ്രദിനത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കാ എന്ന ലക്ഷ്യത്തോടെ സയൻസ് ക്ലബ് യുപി വിഭാഗത്തിൽ മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ നടത്തി ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് നടത്തിയ ആഘോഷങ്ങളുടെ മത്സരങ്ങളുടെയും ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കി സ്കൂളിന്റെ യൂട്യൂബ് ചാനലിൽ ഇട്ടു

ലോക പ്രകൃതി സംരക്ഷണ ദിനം

28/ 7 /2022 ലോക പ്രകൃതി ദിനത്തോടനുബന്ധിച്ച് എക്കോ ക്ലബ്ബിലെ കുട്ടികൾ സ്കൂളിന്റെ പരിസരങ്ങളിൽ ചില ചെടികൾ നേതൃത്വത്തിൽ അന്നേദിവസം കുട്ടികൾ പച്ചക്കറികൾ നട്ടു പിടിപ്പിച്ചത് സ്കൂളിന്റെ പരിസരങ്ങളിൽ കുട്ടികൾ കാണുന്ന രീതിയിൽ പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ പ്രദർശിപ്പിച്ചു അന്നേദിവസം ഉച്ചകഴിഞ്ഞ് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിക്കുകയും ഈ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾ പ്രകൃതിയും അതിലെ ജീവജാലങ്ങളും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഈ സെമിനാറിൽ കുട്ടികളെ ബോധവാന്മാരാക്കി കുട്ടികൾ എല്ലാവരും പ്രകൃതിയും തങ്ങളുടെ വീടിന്റെ പരസ്യവും പരിസരവും സംരക്ഷിക്കുമെന്ന് പ്രതിജ്ഞ എടുത്തു 

ഹിരോഷിമ ദിനം 6/ 8/ 2022

യുപി എസ്. എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹിരോഷിമ ദിനം ആചരിച്ചു .യുദ്ധത്തിന്റെ പ്രാധാന്യത്തെ പറ്റിയും അതുണ്ടാക്കുന്ന ഭീകരത അശാന്തി ഇവയെപ്പറ്റി കുട്ടികൾ പ്രസംഗിച്ചു. സമാധാന അന്തരീക്ഷം ലോകത്തിൽ ഉണ്ടാക്കുവാൻ അതിന്റെ പ്രാധാന്യം പറയുകയും സുഡോക്ക ഉണ്ടാക്കാൻ കുട്ടികളെ എസ് എസ് ടീച്ചേഴ്സ് പഠിപ്പിക്കുകയും കുട്ടികളെ കൊണ്ട് അത് നിർമിക്കുകയും ചെയ്തുഹിരോഷിമ നാഗസാക്കി ദിനം

നാഗസാക്കി ദിനം ക്വിറ്റ് ഇന്ത്യ ദിനം

9/ 8 /2022 നാഗസാക്കി ദിനം എച്ച് .എസ് വിഭാഗം എസ് .എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി. അന്നേദിവസം തന്നെ പത്താം ക്ലാസിന്റെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യ ദിനത്തിന്റെ പ്രാധാന്യവും കുട്ടികളിൽ പകർന്നു കൊടുത്തു. സമാധാനവും ശാന്തിയും ലോകത്തിന് അനിവാര്യമാണ് എന്ന് അവബോധം കുട്ടികളിൽ പകർന്നു നൽകിക്കൊണ്ട് നെല്ലിമൂട് ജംഗ്ഷൻ വരെ സമാധാന സന്ദേശ റാലി സംഘടിപ്പിച്ചു .പ്ലക്കാടുകൾ, പോസ്റ്ററുകൾ എന്നിവയിലെ മുദ്രാവാക്യം വിളിച്ചുള്ള ഈ യാത്രയിൽ ആ പ്രദേശത്തെ ജനങ്ങളും സഹകരിച്ചു. പിടിഎ പ്രസിഡന്റ് സന്ദേശം നൽകി.

ലോക യുവജന ദിനം 12/08/2022

ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ യുവജന ദിനം ആഘോഷിച്ചു പത്താം ക്ലാസിലെ കുട്ടികളുടെ വിവിധ പരിപാടികൾ അന്നേദിവസം നടത്തുകയുണ്ടായി

സ്വാതന്ത്ര്യ ദിനം 15 /8 /2022

സ്വാതന്ത്ര്യ ദിനത്തിന്റെ 75 വാർഷികത്തോടനുബന്ധിച്ച് ഗൈഡിങ് കുട്ടികളും ഹൈസ്കൂൾ സോഷ്യൽ സയൻസ് കുട്ടികളും ചേർന്ന് സ്വാതന്ത്ര്യദിന പരിപാടികൾ വളരെ ഭംഗിയായി ആഘോഷിച്ചു .അമൃത മഹോത്സവത്തിന്റെ ഭാഗമായി തിരികൾ തെളിയിക്കുകയും കൊടികൾ നിർമ്മിക്കുകയും കുട്ടികൾക്ക് വിവിധ മത്സരങ്ങൾ നടത്തുകയും ചെയ്തു അന്നേദിവസം വിവിധ പതിപ്പുകൾ നിർമിച്ചു അതിന്റെ പ്രകാശനം നിർവഹിച്ചു പതിനാലാം തീയതി വിവിധയിനം മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ നൽകി ഗൈഡിങ് കുട്ടികളുടെ നേതൃത്വത്തിൽ ഇന്ത്യയുടെ ഭൂപടത്തിന്റെ ആകൃതിയിൽ കുട്ടികൾ നിന്ന് ഫോട്ടോയെടുത്തു 15 8 അന്നേദിവസം വന്ന കുട്ടികൾക്കെല്ലാം മധുരം നൽകിയ പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഫ്ലാഗ് ഹോസ്റ്റ് ചെയ്തു ദേശഭക്തിഗാനം യുപി കുട്ടികൾ ആലപിച്ചു.

കർഷകദിനം 17/ 8 /22

കർഷകദിനത്തോടനുബന്ധിച്ച് 17 ആം തീയതി യുപിയിലെ ആൺകുട്ടികൾ കർഷക വേഷം ധരിച്ച വിവിധ ആയുധങ്ങൾ ഏന്തി കാർഷിക ദിനത്തിന്റെ പ്രാധാന്യം കുട്ടികളിലെത്തിച്ചു ഹൈസ്കൂളിലെ കുട്ടികൾ പാടിയ പാട്ടിന്റെ താളത്തിനൊത്ത് കർഷക വേഷധാരികൾ നൃത്ത ചുവടുകൾ വച്ചു

ദേശീയ സദ്ഭാവന ദിനം 20/ 8/ 22

ദേശീയ സദ്ഭാവന ദിനത്തിന്റെ ഭാഗമായി മലയാളം ക്ലബ്ബിലെ കുട്ടികൾ സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ ചാർട്ട് പേപ്പറിൽ ചിന്ത ശങ്കലങ്ങൾ എഴുതി ഒട്ടിച്ചു ഓരോ ക്ലാസിലും അതാത് ക്ലാസുകൾ ഈ പരിപാടി ഭംഗിയായി ചെയ്തു

ദേശീയ കായിക ദിനം 29/ 8 /22

ദേശീയ കായിക ദിനത്തിൽ കായിക ദിനത്തെ കുറിച്ചുള്ള പ്രസംഗം നടത്തുകയും കായിക ക്ഷമതക്കുള്ള ചില കളികൾ യുപി ക്ലാസുകാരെ ഗ്രൗണ്ടിൽ കൊണ്ടുപോയി നടത്തി അതിന്റെ വീഡിയോ യൂട്യൂബിൽ സംപ്രേഷണം ചെയ്തു

ക്ലബ്ബുകളുടെ ഉദ്ഘാടനം 30 /9/ 22

30 /9/ 2 ഇംഗ്ലീഷ് ക്ലബ്ബിന്റെ എക്സ്ട്രല്ല 2022 ശ്രീ ആൻസർ എംഎൽഎയുടെ നേതൃത്വത്തിൽ ഉദ്ഘാടനം ചെയ്തു. ഡയറ്റ് ഫാക്കലിറ്റി ശ്രീമതി ഗീതാലക്ഷ്മി ടീച്ചർ അന്നേദിവസം ഇതിന്റെ ലോഗോ പ്രകാശനം ചെയ്തു പിടിഎ പ്രസിഡന്റ് ശ്രീ ജോണി അധ്യക്ഷനായി യോഗത്തിൽ ഓഡിയൻസുമായി കുട്ടികൾ നടത്തിയ സംഭാഷണം ഏറെ പ്രസക്തി ഉള്ളതായിരുന്നു അന്നേദിവസം 11 മണിക്ക് മറ്റ് ക്ലബ്ബുകളുടെ ഉദ്ഘാടനവും പൂർവ്വ വിദ്യാർത്ഥിനി ഡോക്ടർ ആഷിക് ഉദ്ഘാടനം ചെയ്തു വിവിധ ക്ലബ്ബുകളുടെ വ്യത്യസ്ത പരിപാടികൾ വേദിയെ മനോഹരമാക്കി. 

ജലസംരക്ഷണ വാരം 29 /9/ 2022

ജൽ ജീവൻ മിഷൻ അതിയന്നൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്കൂൾതലത്തിൽ ബോധവൽക്കരണ ക്ലാസ് നമ്മുടെ സ്കൂളിൽ വച്ച് നടത്തുകയുണ്ടായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ സബ് ജില്ലയിലെ സ്കൂളുകളെ കേന്ദ്രീകരിച്ച് പ്രസംഗം ക്വിസ് മത്സരങ്ങൾ നടത്തി വിജയികളെ അഭിനന്ദിച്ചു കോഴിക്കോട് കാസർഗോഡ് ഭാഗങ്ങളിൽ നിന്നുള്ള അധ്യാപകർ ഉൾപ്പെട്ട ഒരു ടീം ജലത്തിന്റെ പ്രാധാന്യവും ജൽജീവൻ മിഷന്റെ ഭാഗമായി എല്ലാ ഭാവനങ്ങളിലും ജലം എത്തിക്കുക എന്ന പദ്ധതിയെ പരിചയപ്പെടുത്തി.

ഗൈഡിങ് യൂണിറ്റ് ക്യാമ്പ് വയോജന ദിനാചരണം 15 /10/ 2012

14/ 10 /2022 മുതൽ 16 10 2022 വരെ സ്കൂളിൽ ഗൈഡിങ് കുട്ടികൾക്കായി ക്യാമ്പ് നടത്തി 180 കുട്ടികൾ ഇതിൽ പങ്കെടുത്തു പതിനഞ്ചാം തീയതി വയോജന ദിനത്തോടനുബന്ധിച്ച് നെയ്യാറ്റിൻകര പകൽ വീട്ടിലെ അന്തേവാസികൾ ഗൈഡിങ് കുട്ടികളുമായി സന്തോഷം പങ്കുവെച്ചു അമ്മമാരുടെയും കുട്ടികളുടെയും കലാപരിപാടികൾ വളരെ ആസ്വാദ്യകരമായിരുന്നു മൂന്നുദിവസത്തെ ക്യാമ്പിലും ദിനാചരണത്തിനും ബി എസ് ആൻഡ് ജി നെയ്യാറ്റിൻകര ജില്ലാ സെക്രട്ടറി ശ്രീരാജ് സാർ സ്കൗട്ട് മാസ്റ്റേഴ്സ്, ഗൈഡ് ക്യാപ്റ്റൻസ് എന്നിവർ നേതൃത്വം നൽകി. ഈ ദിവസങ്ങളിൽ കുട്ടികളുടെ അഡ്വഞ്ചറസ് പ്രവർത്തനങ്ങൾ , സെൽഫ് കുക്കിംഗ്,ക്യാമ്പ് ഫെയർ പ്രയർ ഗെയിംസ് സ്കൂൾ പരിസരം വൃത്തിയാക്കൽ എന്നിവ നടത്തി. എല്ലാ കുട്ടികളും ഇതിൽ സജീവമായി പങ്കെടുത്തു. രക്ഷകർത്താക്കളുടെ സാന്നിധ്യം ഇതിൽ വളരെ സഹായകമായിരുന്നു.

കായികമേള സ്കൂളിൽ തലം 26 9 22

സ്കൂൾതല കായികമേള 26 9 2022 വിവിധ പരിപാടികളോടെ നടത്തപ്പെട്ടു കുട്ടികളെ നാല് ഗ്രൂപ്പുകളായി തിരിച്ച് ഗ്രൂപ്പുകൾക്ക് പോയിന്റ്സ് കിട്ടുന്ന രീതിയിൽ നടത്തിയ സ്പോർട്സ് മീറ്റ് ആവേശഭരിതമായിരുന്നു കുട്ടികളുടെ ആവേശഭരിതമായ പ്രകടനം അധ്യാപകരെ അത്ഭുതപ്പെടുത്തി അന്നേദിവസം ഐസ്ക്രീം ഫെസ്റ്റ് നടത്തി അതിൽ നിന്നും കിട്ടിയ തുക 6 10 22 ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് നടത്തിയ സേവന ദിനത്തിൽ കുട്ടികൾക്ക് പായസം ഉണ്ടാക്കി കൊടുത്തു സ്കൂൾതല കായികമേളയിൽ വിജയികളായ കുട്ടികളെ ജില്ലാതലമേളയിൽ കൊണ്ടുപോകാൻ പ്രോത്സാഹിപ്പിച്ചു.

സബ്ജില്ലാ ശാസ്ത്രമേള 2002 23

2022 23 അധ്യായന വർഷത്തെ സബ്ജില്ലാ ശാസ്ത്രമേളയിൽ സയൻസ്ട്രാമ ടാലൻസർ എക്സാം സയൻസ്,വർക്കിംഗ് മോഡൽ സ്റ്റിൽ മോഡൽ, പ്രോജക്റ്റ്,സിമ്പിൾ എക്സ്പിരിമെന്റ്, മാഗസിൻ എന്നിവയിൽ കുട്ടികൾ പങ്കെടുത്തു. ഹൈസ്കൂൾ വിഭാഗം സയൻസ് ഓവറോൾ ഫസ്റ്റ് നമ്മുടെ കുട്ടികൾക്ക് ലഭിച്ചു.

22 10 2022 വെങ്ങാനൂർ ചാവടിനട സ്കൂളിൽ നടത്തിയ സാമൂഹ്യശാസ്ത്രമേളയിൽ ലോക്കൽ ഹിസ്റ്ററി ഫസ്റ്റ് ,വർക്കിംഗ് മോഡൽ ഫസ്റ്റ് ,ക്വിസ് ഫസ്റ്റ് നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് ലഭിച്ചു ഇതേ തുടർന്ന് നടത്തിയ ടാലന്റ് എക്സാം ഫസ്റ്റും, ന്യൂസ് റീഡിങ് സെക്കൻഡ് നമ്മുടെ കുട്ടികൾ കരസ്ഥമാക്കി അങ്ങനെ ഹൈസ്കൂൾ വിഭാഗം എസ് എസ് മേളയ്ക്ക് ഓവറോൾ ട്രോഫി നമ്മൾ സ്വന്തമാക്കി.

2022 23 ഗണിതശാസ്ത്രമേളയിൽ ഓവറോൾ ഒന്നാം സ്ഥാനം നമ്മുടെ കുട്ടികൾക്ക് ലഭ്യമായി മാക്സ് ക്വിസ് അദർ ചാർട്ട് സ്കിൽ മോഡൽ അപ്ലൈഡ് കൺസ്ട്രക്ഷൻ സിംഗിൾ പ്രോജക്ട് …

ലിറ്റിൽ കൈറ്റ്സ് ബുധൻ വ്യാഴം ദിവസങ്ങളിൽ എല്ലാ ആഴ്ചയിലും ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ആനിമേഷൻ പ്രോഗ്രാമിംഗ് മലയാളം ടൈപ്പിംഗ് ഇതിന്റെ ക്ലാസുകൾ കൃത്യമായി നടത്തുന്നു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് മാരായ സി.ശോഭിത ശ്രീമതി സിമി ബി സൈമൺ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകുന്നു. YIP2022 എന്ന ക്ലാസ് ഈ രണ്ട് അധ്യാപകരും ചേർന്ന് നമ്മുടെ സ്കൂളിൽ എല്ലാ ഹൈസ്കൂൾ കുട്ടികൾക്കും ഒക്ടോബർ 6 മുതൽ ഒക്ടോബർ 15 വരെ നടത്തുകയുണ്ടായി.

റെഡ് ക്രോസ് റെഡ് ക്രോസിൻറെ നേതൃത്വത്തിൽ സ്കൂളിൽ പല പരിപാടികൾ നടത്തുന്നു ഓഗസ്റ്റ് 17 ചിങ്ങം ഒന്നിന് ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയോട് അനുബന്ധിച്ച് ജെ ആർ സി കേഡറ്റുകളുടെ നേതൃത്വത്തിൽ കൃഷി ഓഫീസർ വന്നു ഈ സ്കൂളിലെ പച്ചക്കറി കൃഷി ഉദ്ഘാടനം ചെയ്യുകയും എല്ലാ കേഡറ്റുകളും അന്നേദിവസം ഒരു തൈ നടുകയും എല്ലാറ്റുകൾക്കും വീട്ടിൽ കൃഷി ചെയ്യുന്നതിനായി വിത്ത് വിതരണം ചെയ്യുകയും ചെയ്തു. ഓണാഘോഷത്തോടനുബന്ധിച്ച് ജയാർ സി കേഡറ്റുകൾ ധനുവച്ചവരത്തുള്ള മെന്റലി ആയ കുട്ടികൾക്ക് നിത്യോപയോഗ സാധനങ്ങൾ നൽകി അവരോടൊപ്പം ഇരുന്ന് കുട്ടികൾ ഓണസദ്യ കഴിച്ചു. സ്കൂളിലെ നിർധനരായ കുട്ടികൾക്ക് 35 പേർക്ക് ഓണക്കിറ്റ് വിതരണം ചെയ്തു.

കേരളപ്പിറവി

ലഹരി
റാലി
3
ലഹരി
ലഹരി റെഡ്ക്രോസ്
ലഹരി റെഡ്ക്രോസ്

നവംബർ ഒന്നാം തീയതി സ്കൂൾ അസംബ്ലിക്ക് ശേഷം കേരളപ്പിറവിയുടെ ഗാനം ആലപിച്ചു. ആറാം ക്ലാസിലെ സൂര്യ കേരളപ്പിറവിയെ കുറിച്ച് പ്രസംഗിച്ചു.
നവംബർ ഒന്നിന് 10 മണിക്ക് സ്കൂളിൽ തല ലഹരി വിരുദ്ധ ദിനം ആചരിച്ചു .തിരുപ്പറം എക്സൈസ് ഓഫീസർ ശ്രീ അനിൽ സാർ ഉദ്ഘാടനം ചെയ്ത മീറ്റിങ്ങിൽ പി.റ്റി. എ പ്രസിഡന്റ് അധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി ലിറ്റിൽ ടീച്ചർ ഏവരെയും സ്വാഗതം ചെയ്തു. ആ പരിപാടിയിൽ ലഹരിക്കെതിരെ ഒരു പരാതിപ്പെട്ടി ശ്രീ അനിൽ സാർ സ്കൂൾതലത്തിൽ ഉദ്ഘാടനം ചെയ്തു കുമാരി അഞ്ജന എ കെ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. അക്ഷയ സന്ദേശം നൽകി. ഈ മീറ്റിങ്ങിൽ ലഹരിക്കെതിരെയുള്ള ഒരു സമൂഹ ഗാനവും ഫ്ലാഷ് മോബും കുട്ടികൾ നടത്തി. അതിനെ തുടർന്നു കുട്ടികളെ ഭാസ്കർ നഗർ മുതൽ നെല്ലിമൂട് ജംഗ്ഷൻ വരെ കുട്ടികളെ ശൃംഖലയായി നിർത്തി മനുഷ്യച്ചങ്ങല നിർമ്മിച്ചു.കുട്ടികൾ തയ്യാറാക്കിയ ലഹരിക്കെതിരെയുള്ള ലഘുരേഖ നെല്ലിമൂട് ജംഗ്ഷനിലെ ആൾക്കാർക്കും കടകളിലും ഡ്രൈവേഴ്സിനും വിതരണം ചെയ്തുകൊണ്ട് കുട്ടികൾ ഈ സന്ദേശം കൈമാറി. അതോടൊപ്പം കുട്ടികളുടെ സൈക്കിൾ റാലി, കൂട്ടയോട്ടം ഇവയും നടത്തി.അതിനുശേഷം കുട്ടികൾ എഴുതി കൊണ്ടുവന്ന ലഹരി എന്ന പ്ലക്കാർഡ് ഹെഡ്മിസ്ട്രസ് ലഹരിയെ നശിപ്പിക്കുന്നതിന്റെ പ്രതീകമായി തീയിലിട്ട് കത്തിച്ചു.എക്സൈസ് ഓഫീസർമാർ , പിടിഎ അംഗങ്ങൾ, രക്ഷകർത്താക്കൾ,അധ്യാപകർ എന്നിവർ കുട്ടികളോടൊപ്പം എല്ലാ കാര്യത്തിലും സജീവമായി പ്രവർത്തിച്ചു.

പാഠ്യപദ്ധതി പരിഷ്കരണം ജനകീയ ചർച്ച 11 11 2022

പി.റ്റി. എ

നമ്മുടെ കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുക എന്നതിന്റെ ഭാഗമായുള്ള ഗവൺമെന്റ് തല ചർച്ചയിൽ നമ്മുടെ സ്കൂളും പങ്കാളികളായി ഉച്ചയ്ക്ക് ശേഷം മൂന്നു മണിക്ക് 26 വിഷയങ്ങളെ ആസ്പദമാക്കി 26 ഗ്രൂപ്പുകളായി തിരിച്ച് ചർച്ച നടത്തി. ഇതിൽ ബി ആർ സി പ്രതിനിധികൾ രക്ഷകർത്താക്കൾ പി റ്റി.എ എക്സിക്യൂട്ടീവ് അംഗങ്ങൾ ഇവരുടെ സാന്നിധ്യം ഉണ്ടായിരുന്നു. അതിനു ശേഷം ഓരോ ഗ്രൂപ്പിന്റെയും സെക്രട്ടറിമാർ ചർച്ചയിൽ ഉരുത്തിരിഞ്ഞ ആശയങ്ങൾ ക്രോഡീകരിച്ച റിപ്പോർട്ട് തയ്യാറാക്കി പത്താം തീയതി ഇതിനെ ആസ്പദമാക്കി പിടിഎ എക്സിക്യൂട്ടീവ് മീറ്റിംഗ് 2.30ന് നടത്തി. ക്ലാസ് തലത്തിലും, എസ് ആർ ജി തലത്തിലും ഇതിനെപ്പറ്റി ചർച്ചകൾ നടത്തിയിരുന്നു.

ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് സ്ഥാപക ദിനാചരണവും ലഹരിമുക്ത ബോധവൽക്കരണ ക്ലാസും 7/11/2022

ഭാരത് സ്കൗട്ട് ഗൈഡ്സിന്റെ സ്ഥാപക ദിനാചരണത്തോടനുബന്ധിച്ച് നമ്മുടെ സ്കൂളിൽ സമ്മേളനം നടത്തി ഗൈഡ് സാന്ദ്രയുടെ അവതരണം മികവോടെ ആരംഭിച്ച സമ്മേളനത്തിൽ അക്ഷയ എസ് കെ സ്വാഗതമാശംസിച്ചു തിരുപ്പുറം എക്സൈസ് ഇൻസ്പെക്ടർ ശ്രീ അനിൽകുമാർ ലഹരി മുക്ത ബോധവൽക്കരണ ക്ലാസ് നടത്തി ആറാം ക്ലാസിലെ സൂര്യയുടെ സംശയങ്ങളും സാറിന്റെ മറുപടിയും ക്ലാസ്സിനെ ആസ്വാദ്യകരമാക്കി. ലഹരിമുക്ത വിദ്യാലയം എന്ന വിഷയത്തെ ആസ്പദമാക്കി ശിവനന്ദ എസ് ഒരു കവിത ആലപിച്ചു സ്കൂളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആറു കുട്ടികൾക്ക് ആവശ്യ സാധനങ്ങൾ വിതരണം ചെയ്തു ഫണ്ടിലേക്ക് ഒരു ചെറിയ തുകയും സംഭാവന നൽകിയ പരിപാടി ദേശീയ ഗാനത്തോടെ അവസാനിച്ചു. 

2022 23ലെ സബ്ജില്ലാ കലോത്സവം

നെല്ലിമൂട് ന്യൂ ഹയർ സെക്കൻഡറി സ്കൂളിൽ 8 11 2022 തുടങ്ങിയ സ്കൂൾ കലോത്സവത്തിൽ യുപി ഹൈസ്കൂൾ വിഭാഗം കുട്ടികൾ പങ്കെടുത്തു. ഹൈസ്കൂൾ വിഭാഗം 34 വ്യക്തിക്ക് ഇനങ്ങളിലും എട്ട് ഗ്രൂപ്പിനങ്ങളിലും മത്സരിച്ചു യു.പി വിഭാഗം 11 വ്യക്തിഗത ഇനങ്ങളിലും മൂന്ന് ഗ്രൂപ്പിനങ്ങളിലും ജില്ലാതലത്തിൽ മത്സരിക്കാൻ അ‍‍ർഹത നേടി. 5 ഇനങ്ങളും ഹൈസ്കൂൾ വിഭാഗം ജില്ലാതലത്തിൽ മത്സരിക്കാൻ ഒൻപതു വ്യക്തിഗത ഇനങ്ങളും 7 ഗ്രൂപ്പിനങ്ങളിലും ഫസ്റ്റ് എ ഗ്രേഡ് നേടി അങ്ങനെ ഹൈസ്കൂൾ യുപി വിഭാഗം ഓവറോൾ ഫസ്റ്റ് നേടാൻ നമ്മുടെ സ്കൂളിന് സാധിച്ചു

ശിശുദിനാ ഘോഷം( 14 11 2022)

ശിശുദിനാഘോഷം ബഹുമാനപ്പെട്ട എച്ച് എം ലിറ്റിൽ എംപി ടീച്ചറിന്റെ അധ്യക്ഷതയിൽ അസംബ്ലിയോടെ ആരംഭിച്ചു. പ്രസ്തുത സമ്മേളനത്തിൽ എച്ച് എം സന്ദേശം നൽകി .അഞ്ചാം ക്ലാസിലെ കുട്ടികളുടെ നേതൃത്വത്തിൽ വർണ്ണ ശബളമായ ഘോഷയാത്ര നടന്നു. ഘോഷയാത്രയിൽ ഭാരതമാതാവ് ,ഗാന്ധിജി, ചാച്ചാജി തുടങ്ങിയ വേഷം അണിഞ്ഞ കുട്ടികൾ വിവിധ പ്ലക്കാടുമായി അണിനിരന്നു.മനോഹരമായ വീര്യം തുളുമ്പുന്ന മുദ്രാവാക്യം റാലിക്ക് നിറവേകി.പങ്കെടുത്ത എല്ലാ കുട്ടികൾക്കും മധുരം നൽകി ശിശുദിനാഘോഷം സമാപിച്ചു. 

സ്ത്രീ സുരക്ഷ  സ്വയം പ്രതിരോധന പരിശീല പരിപാടി 15 11 2022

സ്ത്രീ സുരക്ഷ

സ്വയം പ്രതിരോധന പരിശീലനം നടത്തുന്നതിനായുള്ള ജനമൈത്രി പോലീസിന്റെ ബോധവൽക്കരണ ക്ലാസ് 15 11 2022 ന് രാവിലെ 10 30 ന് സ്കൂളിൽ വച്ച് നടത്തപ്പെട്ടു 3 പോലീസ്മാർ ക്ലാസ്സിന് നേതൃത്വം നൽകി. കുട്ടികൾക്ക് നേരെ ഉയരുന്ന അതിക്രമങ്ങളിൽ എങ്ങനെ പ്രതികരിക്കണം ധൈര്യപൂർവ്വം എങ്ങനെ ഇത് പറയാം എന്ന് ക്ലാസിൽ പറഞ്ഞു പന്ത്രണ്ടരയോടെ ക്ലാസ്സ് അവസാനിച്ചു.

പാഠ്യപദ്ധതി പരിഷ്കരണം ജനകീയ ചർച്ച കുട്ടികൾക്കുള്ള ചർച്ച

17 /11/ 2022രാവിലെ എല്ലാ ക്ലാസിലും പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട ക്ലാസ്സ് തലത്തിൽ കുട്ടികൾക്കായുള്ള ചർച്ച നടത്തി. എല്ലാ വിവരവും തലക്കെട്ടുകൾ നൽകി ക്ലാസ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ച വളരെ സജീവമായിരുന്നു. അന്ന് തന്നെ അതിന്റെ റിപ്പോർട്ട് ഓഫീസിൽ എത്തിച്ചു.

64 മത് സംസ്ഥാന സ്കൂൾ കലോത്സവ റാലി 30 11 2012

സംസ്ഥാന കായികമേള (64) മൂന്നു മുതൽ 6 വരെ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം ,യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിൽ നടത്തുന്നതിന്റെ ഭാഗമായി ഒരു വിളംബര റാലി ന്യൂ ഹെയർ സെക്കൻഡറി സ്കൂൾ നെല്ലിമൂട് മുതൽ കാഞ്ഞിരംകുളം സ്റ്റേഡിയം വരെ സൈക്കിൾ റാലി, കൂട്ടയോട്ടം എന്നിവ നടത്തി.