സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/ പരിസ്ഥിതി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വം

പ്രകൃതിയെ നാം അവഗണിക്കും തോറും അത് നമ്മോടും പ്രതികരിക്കും. അതിന്റെ തെളിവാണ് നമ്മു ടെ ചുറ്റും കാണുന്ന പ്രകൃതി ക്ഷോഭങ്ങൾ. പ്രകൃതി അമ്മയാണ്. പരിസ്ഥിതിയ്ക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിന് കാര ണമാകും. മാത്രമല്ല മനുഷ്യനും അത് ദോഷകരമാ ണെന്നറിഞ്ഞിട്ടും പരിസ്ഥിതിയ്ക്ക് ദോഷകരമായ രീതി യിൽ മനുഷ്യൻ പ്രവർത്തിക്കുക തന്നെ ചെയ്യുന്നുണ്ട്. "ശുചിത്വമാണ് സ്വാതന്ത്ര്യത്തെക്കാളും പ്രധാനം" എന്ന ഗാന്ധിജിയുടെ വാക്കുകളിൽ നിന്ന് തന്നെ അത് വളരെ വ്യക്തമാണ്.

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിക്കാനുള്ള അവസരമാ യി 1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരി ച്ച് തുടങ്ങിയത്. പ്രതീക്ഷ കൈവിടാതെ മലിനീകരണ ത്തിനെതിരായും വനനശീകരണത്തിനെതിരായും പ്രവർത്തിക്കുയാണ് പാരിസ്ഥിതി സുസ്ഥിരത ഉറപ്പാ ക്കാനുള്ള ഒരു മാർഗ്ഗം. ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസ കേന്ദ്രമായി നിലനിർത്തുകയും ഹരിതകേന്ദ്രമായി അടുത്ത തലമുറയ്ക് കൈമാറുകയും ചെയ്യേണ്ടത് ആവശ്യമാണ്.

നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ച് തുടങ്ങിയിരിക്കുന്നു. കൂടുതൽ ആളുകൾ കാരണം കുടിവെള്ളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതോടൊപ്പം ആരോഗ്യപ്രശ്നങ്ങൾ ഏറിവരുകയും ചെയ്യുന്നു. മനുഷ്യവംശത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നുപിടിക്കുന്നു. സാമൂഹ്യവും സാംസ്ക്കാരികവും സാമ്പത്തികവുമായ പുരോഗതിയ്ക്ക് വികസനം അനി വാര്യമാണ്. ഈ വികസന പ്രക്രിയ പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട്. അതു കൊണ്ടു തന്നെ പരിസ്ഥിതി സംരക്ഷണത്തെ കഴി യുന്നത്ര ദോഷകരമായി ബാധിക്കാത്ത വിധത്തി ലായിരിക്കണം വികസനം നടപ്പിലാക്കേണ്ടത്. ഭൂമിയിലെ ചൂടിന്റെ വർദ്ധന, കാലവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ, ഉപയോഗശൂന്യമായ മരുഭൂമികളുടെ വർദ്ധന, ശുദ്ധജല ക്ഷാമം, ജൈവവൈവിദ്ധ്യ ശോഷണം തുടങ്ങി ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട്.

ജിസ്‌മി. എം
8E സെൻറ് ക്രിസോസ്റ്റംസ് ജി.എച്ച്.എസ്. നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം