സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/ ഈ കാലവും കടന്നുപോകും

ഈ കാലവും കടന്നുപോകും

കോവിഡ് 19 എന്ന ആഗോള വിപത്ത് മനുഷ്യർ ക്കിടയിൽ പരിചിതമായിട്ട് ഏറെക്കാലമായില്ല. ചുരു ങ്ങിയ കാലയളവിൽ വികസിതരാജ്യങ്ങളെ പോലും നിശ്ചലാവസ്ഥയിലാക്കി മനുഷ്യരാശിയെ കാർന്നു തിന്നു കൊണ്ട് നാശം വിതയ്ക്കുകയാണ് ഈ മഹാമാരി.

ലോകത്തിലെ ആദ്യ കോവിഡ് കേസ് 2019 ഡിസംബർ 31-ന് ചൈനയിലെ വുഹാനിൽ പ്രവശ്യ യിലാണ് സ്ഥിരീകരിച്ചത്. അതായിരുന്നു ലോകത്തെ വിഷുങ്ങാനായി പുറപ്പെട്ടത്. ആ തുടക്കം ഇന്നും അവ സാനിച്ചിട്ടില്ല. ഇന്നും നിരവധി പേരുടെ ജീവൻ കവർന്നുകൊണ്ട് ആ മഹാമാരി അതിവേഗത്തിൽ പടർന്നു പിടിക്കുകയാണ്. ഇതുവരെ 213 രാജ്യങ്ങളും അതിന്റെ ചെറിയ ഭാഗങ്ങളുൾപ്പടെ കോവിഡ് -19 ചൂഴ്ന്ന്ന്ന് ഇറങ്ങികൊണ്ടിരിക്കുന്നു. പ്രതിരോധങ്ങളെല്ലാം നിഷ്ഫലമാക്കി കോവിഡ്- 19 ബാധിതരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. രോഗത്തിന്റെ പ്രഭവകേന്ദ്രമായ ചൈനയിൽ ഉണ്ടായ തിനേക്കാളേറെ ആൾ നാശം ഇപ്പോൾ അമേരിക്കയി ലും ഇറ്റലിയിലും സംഭവിച്ചുകൊണ്ടിരിക്കുന്നു. കോവി ഡ് -19 നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞില്ലെ ങ്കിൽ ഇന്ത്യപോലെ ഇത്രയും ജനസംഖ്യയുള്ള ഒരു രാജ്യത്ത് ഈ മഹാമാരി ഉണ്ടാക്കാൻ പോകുന്ന നാശത്തിന്റെ ആഴവും വ്യാപ്തിയും ഊഹിക്കാൻ കഴിയുന്നതിനും അപ്പുറമാണ്.

തുടർ വ്യാപനവും മരണനിരക്ക് കുറക്കുക എന്നതി ലാകണം നമ്മൾ കൂടുതൽ ശ്രദ്ധിക്കേണ്ടത്. സമാന്തരമായി, പരിശോധനയിലും ചികിത്സയിലും പ്രതിരോധത്തിലും കേന്ദ്രീകരിച്ചുള്ള ഗവേഷണങ്ങളും വേണം. തുടർ വ്യാപനം ഫലപ്രദമായി തടയാൻ ഇപ്പോൾ നടപ്പാക്കി കൊണ്ടിരിക്കുന്ന പ്രതിരോധ മാർഗ്ഗങ്ങൾ തടസ്സങ്ങളില്ലാതെ കൂടുതൽ ശക്തിയാർ ജിച്ച് മുന്നോട്ട് പോകുന്നുണ്ട്. മരണനിരക്ക് കുറയ്ക്കാൻ ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനൊപ്പം തന്നെ സമൂഹത്തിൽ രോഗവ്യാപന സാധ്യത കൂടിയ വിഭാഗങ്ങളിൽ ആവശ്യമായ ഇടപെടലുകൾ ശക്തിപ്പെ ടുത്തണം. വൃദ്ധർ, കിടപ്പുരോഗികൾ, രോഗപ്രതിരോധ ശേഷി കുറഞ്ഞ പ്രമേഹ രോഗികൾ, വൃക്കരോഗികൾ ഹൃദ്രോഗികൾ,ശ്വാസകോശസംബന്ധമായ രോഗമുള്ള വർ, അർബുദരോഗികൾ, അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികൾ, കരൾ രോഗികൾ തുടങ്ങയവർ ഈ വിഭാഗത്തിൽ പെടും.

ദശലക്ഷക്കണക്കിന് കുട്ടികളാണ് ഇപ്പോൾ രാജ്യ ത്താകമാനം കൂട്ടിലടച്ച കിളികളെപോലെ വീടുകളിൽ കഴിയുന്നത്. പ്രായപൂർത്തിയായവരെ അപേക്ഷിച്ച് കുട്ടികളിൽ കോവിഡ് രോഗം വലിയ പ്രശ്നങ്ങൾ ഉണ്ടാ ക്കുന്നില്ല എന്നത് ഏറെ ആശ്വാസകരമാണ്. പലരിലും ഒരു ജലദോഷപനിയായി വന്നുപോകുന്നുണ്ട്. ചില രിൽ അല്പംകൂടി കടുത്ത് ചുമ, ഛർദ്ദി,വയറിളക്കം മുത ലായ രോഗലക്ഷണങ്ങൾ കാണിക്കുന്നു. കുട്ടികളിൽ നിന്നും മറ്റുള്ളവരിൽ നിന്നും ശാരീരിക അകലം പാലിക്കാൻ പ്രയാസമാണ്. ചിണുങ്ങികരയുന്ന ഒരു കുരുന്നിനെ കാണുമ്പോൾ സ്വന്തക്കാർ കോവിഡിനെ മറക്കും. അതിനാൽ വീട്ടിലെ കുട്ടികൾക്ക് രോഗം പിടിപെടാതിരിക്കാൻ മാതാപിതാക്കൾ അത്രകണ്ട് ശ്രദ്ധ ചെലുത്തണം.

വിദേശരാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് കോവി ഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കേരളം, തമിഴ് നാട് പോലു ള്ള സ്ഥലങ്ങളിൽ കോവിഡ്-19 പകർന്നത് പ്രവാസി കളിൽ നിന്നാണ്. അതുകൊണ്ടുതന്നെ വിദേശരാജ്യ ങ്ങളിൽ നിന്ന് വരുന്നവർക്ക് എയർപോർട്ടുകളിലും ശരീരതാപനില വിലയിരുത്തി ക്വാറന്റൈനിൽ പ്രവേശിപ്പിക്കുന്നു. വർഷങ്ങളോളം ഉറ്റവരേയും ഉടയവ രേയും ഒരു നോക്ക് കാണാൻ ആഗ്രഹിച്ച് വരുന്നവർക്ക് തന്റെ രാജ്യത്തെ രക്ഷപ്പെടുത്താനായി സ്വയം ക്വാറന്റൈയിനിലാവുകയാണ്. പല പ്രവാസി കളും ആദ്യം 14 ദിവസത്തിലായ ക്വാറന്റൈയിൻ രോഗങ്ങൾ കൂടിയതോടെ 28 ദിവസത്തിലേക്ക് നീട്ടുക യായി.

കോവിഡ്-19നെ പടികടത്താനുള്ള ലോകത്തി ന്റെ പോരാട്ടത്തിലെ നിർണ്ണായക കണ്ണികളാണ് നമ്മുടെ നാട്ടിലെ ഡോക്ടർമാർ. സ്വജീവൻ പണയ പ്പെടുത്തിയുള്ള ആ പോരാട്ടത്തിൽ ഇതിനകം രക്ത സാക്ഷികളായത് നിരവധി ഡോക്ടർമാർ. കാരുണ്യം കൊണ്ടും നിസ്സാഹായതകൊണ്ടും ലോകത്തിന്റെ കണ്ണ് നനയിച്ച അവരുടെ ചില കാഴ്ചകൾ ഇന്നും ലോകത്തിന്റെ മനമുരുക്കിയിട്ടുണ്ട്.

ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം രോഗം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സാമൂഹിക അകലം പാലിക്കാനായി ലോകം മുഴുവനായി ലോക്ക് ഡൗൺ പ്രഖാപിച്ചു. ലോക്ക് ഡൗൺ എന്ന രീതി മുമ്പോട്ട് വെച്ചത് തികച്ചും പലപ്രദമായിരുന്നു. പൂർണ്ണമായിട്ടല്ലങ്കിലും ഭാഗികമായി രോഗ വ്യാപനം കുറയ്ക്കാനായി.

ഈ മഹാമാരിയെ നേരിടാനായി കേന്ദ്ര സർക്കാറും കേരള സർക്കാറും ഒന്നിച്ചു നിന്നുകൊണ്ട് ചെറുക്കുകയാണ്. കേരളത്തെ പിടിച്ചുലച്ച കോവിഡ്-19 എന്ന കൊറോണ തന്റെ ക്ലാസിലെ അച്ചടക്കം കാണിക്കാത്ത കുട്ടികളെ ശാസിച്ച് താക്കീത് നൽകി തിരുത്തുന്നതുപോലെ ഒരു വടിയുമേന്തി കൊറോണ യെ ഓടിയ്ക്കുവാൻ ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ തന്റെ ചുമതല അങ്ങേയറ്റം പാലിക്കുകയാണ്. കോവിഡ് -19 എന്ന മഹാവിപത്ത് ജനങ്ങളെ യെന്ന പോലെ രാജ്യത്തിന്റെ സമ്പത്ത് വ്യസ്ഥയേയും തളർത്തി. ലോക ഒാഹരി വിപണിയെ ഈ മഹാമാരി വല്ലാതെ ബാധിച്ചു. എന്നിട്ടും തളരാതെ ലോക രാജ്യങ്ങൾ ഈ മഹാമാരിയ്കെതിരെ ഒറ്റകെട്ടായി നിൽക്കുകയാണ് "ബ്രേക്ക് ദ ചെയിൻ" എന്ന രീതി യിലൂടെ.


കോവിഡിനെ പ്രതിരോധിക്കാൻ നമ്മൾ മുൻകൈയെടുക്കണം

  • കൈകൾ 20 മിനിട്ട് ഇടവിട്ടുള്ള കഴുകൽ
  • സാമൂഹിക അകലം പാലിക്കൽ
  • സാനിറ്റൈസറുകളുടെ ഉപയോഗം
  • വ്യക്തി ശുചിത്വം പാലിക്കൽ
  • വൃത്തിയുള്ള വീടും പരിസരവും
  • മുഖാവരണം ഉപയോഗിക്കൽ
  • യാത്രകൾ, ബന്ധുവീട് സന്ദർശനം തുടങ്ങിയവ ഒഴിവാക്കൽ

ഇതുപോലുള്ള ചെറിയ കാര്യങ്ങൾ മതി കൊറോ ണയെ ഓടിക്കാൻ.

കൊറോണയെ പ്രതിരോധിക്കാൻ എടുക്കുന്ന കരുതലുകൾ നാളത്തേക്കുള്ള ഒരു ചുവടുവെപ്പാണ്. ഇത് നാളത്തെ ഒരു പുതിയ തലമുറയെ സൃഷ്ടിക്കുക യാണ്. നമുക്ക് ഒന്നായി നേരിടാം ഈ വിപത്തിനെ. നാം ഒറ്റയ്ക്കല്ല നമ്മുടെ കൂടെ ഈ നാടുണ്ട്,സർക്കാറുണ്ട് ഇവി ടുത്തെ കാവൽ മാലാഖമാരുണ്ട്. ഭയമല്ല വേണ്ടത് മുൻ കരുതലാണ്.നമുക്ക് ഒന്നിച്ച് പ്രാർത്ഥിക്കാം നാളത്തെ ലോകത്തിനായ് .

ആൽഫിന . എച്ച്
9G സെൻറ് ക്രിസോസ്റ്റംസ് ജി.എച്ച്.എസ്. നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം