സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/ ഈ കാലം കടന്നുപോയി നല്ല കാലം വന്നു

Schoolwiki സംരംഭത്തിൽ നിന്ന്
ഈ കാലം കടന്നുപോയി നല്ല കാലം വന്നു

ഇന്ന് ….... അശ്വതിക്ക് തന്റെ വീട് ഒരു സ്വർഗ്ഗമാണ്. അവൾക്ക് മാത്രമല്ല അവളുടെ അമ്മ ഗൗരിക്കും , അവളുടെ അച്ഛൻ ശങ്കറിനും തന്റെ വീട് സ്വർഗ്ഗീയമായ ഒന്നാണ്. എന്നാൽ കുറച്ച് നാളുകൾക്കു മുൻപ് വരെ അങ്ങനെയ ല്ലായിരുന്നു. അത് അവർക്കൊരു നരകമായിരുന്നു. എന്നിരുന്നാലും ലോക്ക്ടൗൺ കാരണം അതെങ്ങനെ മാറിയെന്നുളള കാര്യമാണ് ഞാനിവിടെ ഈ കഥയിലൂടെ പറയാൻ പോകുന്നത്. അല്ല , ഈ ഞാൻ ആരാണെന്ന് പറഞ്ഞില്ലല്ലോ. ഞാൻ തങ്കപ്പനാശാൻ. അതായത് അശ്വതിയുടെ മുത്തച്ഛൻ കളരി ആശാനായിരുന്നു. എന്നാൽ ഇപ്പോൾ ശങ്കറിന്റെ തോന്നിവാസം കാരണം കളരിപ്പുര തന്നെ നശിച്ചു പോയിരിക്കുന്നു. അതിനു കാരണം ഞാനാണ്. എനിക്കവനെ നല്ലോണം വളർത്താൻ പറ്റിയില്ല. അവൻ പതിനെട്ടാം വയസ്സിലെ തന്നെ സേവ ആരംഭിച്ചി രുന്നു. സേവ എന്നു പറയുമ്പോൾ നാട്ടുകാർക്കോ വീട്ടുകാർക്കോ അല്ല. സ്വയം സേവ. അതായത് മദ്യ സേവ. അധികം നാളേറാതെ തന്നെ അവൻ മുഴുകുടിയ നായി. …. പോരാത്തതിനു തികച്ചും ഒരു ആഭാസൻ നാട്ടുകാർക്കും വീട്ടുകാർ ക്കും ഒരു തീരാശല്യം എന്നോളമായിരുന്നു ശങ്കറിന്റെ വളർച്ച. അവന്റെ ശല്യം തീരുന്നെങ്കിൽ തീരട്ടെ എന്നോണം പെണ്ണുകെട്ടിച്ചു. എന്നാലത് അവിടം കൊണ്ട് ഒട്ടും തീർന്നും ഇല്ല. അവന്റെ അടപിടികൂടലും മർദ്ദനമുറളും പുതു പെണ്ണിനോടായി നാരി-ജന്മം അല്ലെ സർവ്വംസഹ അവളത് സഹിച്ചു. ഭാര്യയായ ഗൗരിയിൽ അവനൊരു സന്താനമുണ്ടായി - അശ്വതി. അതോടെ അവൻ നന്നാവുമെന്ന് എല്ലാവരും മോഹിച്ചു. എന്നാലത് വ്യാമോഹമായിരുന്നു. എങ്കിലും തന്റെ കല്യാണ ത്തിന് മുൻപ് കിട്ടിയ സർട്ടിഫിക്കറ്റ് (നഴ്സിംഗ് കോഴ്സ്) ഉപയോഗിച്ച് ഒരു പ്രൈവറ്റ് ജോലിയും പിന്നീട് പി.എസ്.സി യിലൂടെ ഗവൺമെന്റ് ജോലിയും കരസ്ഥമാക്കി. കുഞ്ഞിന് പന്ത്രണ്ട് വയസ്സായി. എന്നാൽ ഇതൊന്നും അവന് പ്രശ്നമേയല്ല. കുഞ്ഞിനെ പോറ്റാൻ ഗൗരിയുണ്ട്. ഗൗരിയുടെ സമ്പാദ്യത്തിൽ നിന്നും മോഷ്ടിച്ചാണ് അവൻ ഷാപ്പിലെ പറ്റ് തീർക്കുന്നത്. ഇപ്പോൾ ഉറക്കവും അവിടെതന്നെയാണ്.

അങ്ങനെയിരിക്കെ കാലം വീണ്ടും കടന്നു പോയി. അശ്വതിക്ക് വയസ്സ് പതിനാല്. ഇപ്പോഴത്തെ അവസ്ഥ നിങ്ങളും അറിഞ്ഞിരിക്കുമല്ലോ. ലോകം കോവിഡ് പിടിയിൽ അല്ലേ. ശങ്കറിന് ഇപ്പോൾ ,ഷാപ്പിൽ ഉറങ്ങാൻ പറ്റില്ല. അവിടെ യൊ പോലീസ് ട്രോണും , പോലീസിന്റെ നിരീക്ഷണവുമൊക്കെയല്ലേ ….? വീടുവിട്ടി റങ്ങിയാൽ പിടുത്തം വീഴും. ഇപ്പോൾ അച്ഛനെ കാണണമെന്ന അച്ചുമോളുടെ ആവശ്യം നിറവേറി.എന്നാൽ ഈയിടയായി അവനിൽ ചില മാറ്റങ്ങൾ അതായത് എന്തൊ മാനസികവിഭ്രാന്തിപോലെ. എന്താണൊ ആവോ ? ഇടയ്ക്കിടയ്ക്ക് തേയില വെളളം കടുപ്പത്തിൽ ഉണ്ടാക്കി കുടിക്കുന്നു. തപ്പിതടഞ്ഞ് നടക്കുന്നു. എന്റെ മുക്കൂട്ടും കഷായവും ഒക്കെ ചോദിച്ചു വാങ്ങി കുടിക്കുന്നു. പിന്നീടല്ലേ കാര്യം പിടി കിട്ടിയത്. മദ്യത്തിന് പകരമുളള സേവയാണ് ഇത് കണ്ടു പിടച്ചത് അശ്വതിയാണ്. അവൾ തേയിലപ്പൊടിയും എന്റേതായ മുക്കൂട്ടും എല്ലാ ഭദ്രമായി ഒളിപ്പിച്ചു ശങ്കറി നെ നന്നാക്കുന്നതിനായി അവനെ സ്നേഹിക്കുവാൻ ഗൗരിയേയും എന്നെയും ഉപദേശിച്ചു. ആദ്യമൊക്കെ പാടായിരുന്നുവെങ്കിലും ഒത്തൊരുമയോടെ നാം അത് നിറവേറ്റിയെടുത്തു. അങ്ങനെ ലോക്ക്ടൗൺ കാലത്തിലൂടെ എന്റെ മകൻ സ്നേഹി ക്കുവാനും പക, കോപം, വിദ്വേഷം എന്നിവ ഒരു പരിധി വരെ തടയുവാനും നിരന്തരപ്രയത്നത്തിലൂടെ പഠിച്ചു. പോരാത്തതിന് എനിക്ക് ഇപ്പോൾ വീട്ടിലിരുന്ന് ചിരിക്കുവാനായി കുറെയേറെ കോപ്രായങ്ങൾ അവൻ സമ്മാനിച്ചു. അവൻ ഇന്ന് അടുക്കളയിൽ കയറി ഗൗരിയെ സഹായിക്കുന്നു. അല്ലറ-ചില്ലറ പണികൾ ചെയ്യുന്നു. എന്റെ കാൽ തടവിത്തരുന്നു. ബോധത്തോടെ പെരുമാറുന്നു. ഞങ്ങളെ സ്നേഹിക്കുന്നു. പോരാത്തതിന് എന്നെ സ്നേഹത്തോടെ അച്ഛാ....... എന്ന് വിളിക്കുന്നു. ഇതിലും അതിശയിപ്പിക്കുന്ന ഒന്നുണ്ട്. അവനിന്ന് സ്നേഹോന്മയനായി ഒരു കർത്തവ്യം ഏറ്റെടുക്കുന്നുണ്ട്. അതിനു പ്രത്യുപകാരമായി അയൽവാസിയായ റിനുമോൻ പെട്രോൾ അടിച്ചു കൊടുക്കുന്നുണ്ട്. ഇനി ഞാനാ കർത്തവ്യം വിശദീകരിക്കാം.

സാധാരണ ഗൗരി കൊറോണ – സ്പെഷ്യൽ ഡ്യൂട്ടി 4.00 മണിക്ക് തീർന്നാലും 6.00 മണിക്കുളള സർക്കാർ സ്പെഷ്യൽ ബസ്സിൽ വീടിനടുത്തുളള മെയിൻ റോഡിൽ എത്തുന്നത് 8.00 മണിക്ക് .എന്നിട്ട് ഞാൻ അവിടെ നിന്നും അവളെയും കൂട്ടി വീട്ടിൽ എത്തി … വീടിനു പിൻവശമുളള കൊച്ചു കുളി മുറിയിൽ നിന്നും ശുചിയായി വീടിനുളളിൽ പ്രവേശിക്കുമ്പോൾ സമയം രാത്രി 9.00 മണി. എന്നാൽ നിത്യകർത്തവ്യത്തിന് വിപരീതമായുളള ആ പ്രവൃത്തി കണ്ട് ഞാനും അശ്വതിയും ഞെട്ടിപ്പോയി, ഒപ്പം അയൽവാസികളും. അവൻ നിർബന്ധപ്പെട്ടു റിനുമോന്റെ കൈയ്യിൽ നിന്നും ബൈക്കിന്റെ ചാവി വാങ്ങി ഒരു മണിക്കൂറിനകം ഗൗരിയെ മെഡിക്കൽ കോളേജിൽ നിന്നും വീട്ടിലെത്തിച്ചിരുന്നു. ഒരു നിമിഷം ഞാൻ അഭിമാനത്താൽ കോരിത്തരിച്ചു നിന്നു പോയി. അവൻ ഉത്തര വാദിത്വമുളള ഭർത്താവായിരിക്കുന്നു. ഗൗരിയുടെ കണ്ണുകളിൽ മായാതെ നിൽക്കുന്നു, ആകാംഷത്താമര........ ! അങ്ങനെ സന്തോഷത്തോടെ അശ്വതിയും ഞാനും ഗൗരിയും ശങ്കവും കഴിഞ്ഞുപോകുന്നു. ഞങ്ങളുടെ കുടുംബത്തെ മാറ്റി മറിച്ച പ്രിയപ്പെട്ട ലോക്ക്ടൗണിന് നന്ദി. എങ്കിലും അശ്വതി ആ മഹാനായ വ്യക്തിയുടെ വാക്കുകൾ ആദരണീയമായ രീതിയിൽ തന്റെ പുസ്തകത്തിൽ എഴുതി ചേർക്കപ്പട്ടു. ഈ കാലവും കടന്നുപോകും.


അഞ്ജലി എസ്. എസ്
9 G സെൻറ് ക്രിസോസ്റ്റംസ് ജി.എച്ച്.എസ്. നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കഥ