സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അക്ഷരവൃക്ഷം/സുന്ദര ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
സുന്ദര ഗ്രാമം

ആവശ്യത്തിന് പഠിപ്പും അത്യാവശ്യം അറിവുമുള്ള ഒരു സാമൂഹ്യ പ്രവർത്തകനാണ് ടോണി. വലിയ വികസനം ഇല്ലാത്ത ഒരു ചെറിയ ഗ്രാമത്തിലാണ് അവൻ ജനിച്ചു വളർന്നത്. തന്റെ ഗ്രാമത്തെ എത്രയും സുന്ദരമായി സൂക്ഷിക്കാൻ അവൻ വളരെ പ്രയത്നിക്കുന്നുണ്ട്. അത് മാത്രമല്ല ഗ്രാമത്തിലെ എല്ലാ കാര്യങ്ങൾക്കും മുന്നിൽ നിൽക്കുന്നതും ടോണി തന്നെ. അങ്ങനെയിരിക്കെയാണ് ആ ഗ്രാമത്തിൽ ഒരു ഫുഡ് ഫാക്ടറി വരുന്നു എന്ന കാര്യം ടോണി അറിയുന്നത്. നഗരത്തിലെ ഒരു പ്രമുഖ വ്യവസായി ആയ നടേശൻ എന്നയാൾ ഒരു ദിവസം അവരുടെ ഗ്രാമത്തിൽ വന്നിറങ്ങി. അതിബുദ്ധിശാലിയും അഭിനയ മികവുമുള്ള അയാൾ പെട്ടെന്ന് ജനപ്രീതി നേടിയെടുത്തു. ടോണിയെ ഒതുക്കുക എന്നതായിരുന്നു അയാളുടെ ആദ്യത്തെ ലക്ഷ്യം. അതിനായി അയാൾ ടോണിയെ കയ്യിലെടുത്തു. അല്പം സംശയ ഭാവത്തോടെ ടോണി നടേശനെ ഉൾക്കൊണ്ടു.അങ്ങനെ ടോണിയുടെ പിൻബലത്തോടെ അയാൾ പഞ്ചായത്ത് ഇലെക്ഷനിൽ മത്സരിച്ചു പ്രെസിഡന്റായി. അതിനു ശേഷം നടേശന്റെ സ്വഭാവം മാറി. അയാൾ ഫുഡ് കമ്പനി പണികഴിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. അതിനെതിരെ പ്രതികരിക്കാൻ ടോണി തീരുമാനിച്ചു. അങ്ങനെ അവൻ കവലയിൽ മൈക്ക് വച്ച് പ്രസംഗിക്കുവാൻ തുടങ്ങി. ഒരു ഫുഡ് കമ്പനി ഇവിടെ വന്നാൽ ഉണ്ടാകാവുന്ന പരിസ്ഥിതി പ്രശ്നങ്ങളും മാലിന്യ നിക്ഷേപങ്ങളുമെല്ലാം അവൻ നാട്ടുകാരെ പറഞ്ഞു മനസിലാക്കി. ഇതേസമയം നാട്ടുകാരിൽ ആയിരം പേർക്ക് തൊഴിൽ കൊടുക്കാമെന്നു പറഞ്ഞു നടേശൻ നാട്ടുകാരെ കയ്യിലെടുത്തിരുന്നു. എന്നാൽ പത്തു പേർക്ക് മാത്രം ജോലി കൊടുത്തുകൊണ്ട് അയാൾ നാട്ടുകാരെ പറ്റിച്ചു. എന്ന് മാത്രമല്ല ഒരു മാസത്തിനുള്ളിൽ ഈ പത്തുപേരെയും അയാൾ പിരിച്ചു വിടുകയും ചെയ്തു. ഫാക്ടറി പ്രവർത്തനം ആരംഭിച്ചതോടെ പതിയെ പതിയെ മാലിന്യം നിക്ഷേപിക്കാൻ തുടങ്ങി. അങ്ങനെ മാസങ്ങൾക്കുള്ളിൽ അവിടെ ഒരു മാലിന്യ കൂമ്പാരം ഉണ്ടായി. അന്നുവരെ വലിയ രോഗങ്ങളൊന്നും ഇല്ലാതിരുന്ന ആ ഗ്രാമത്തിലെ ജലം മലിനമായി, കൊതുകു പെരുകി, രോഗങ്ങൾ വരാൻ തുടങ്ങി. ഒന്ന് രണ്ടു കൊച്ചു കുട്ടികൾ മരിച്ചതോടെ ടോണി കോടതിയിൽ പോയി പ്രതികരിക്കാൻ തീരുമാനിച്ചു. ധനാഢ്യനായ നടേശന് കോടതിയൊന്നും വലിയ പ്രശ്നമല്ലായിരുന്നു. കോടതിയിൽ നിന്നും നിരാശനായി ഇറങ്ങിയ ടോണി ഒരു പാവം വൃദ്ധനെ കണ്ടു. അയാൾ കേസിന്റെ സമയത്ത് കോടതിയിൽ ഉണ്ടായിരുന്നു. അയാൾ ടോണിയോട് അയാളുടെ കേസിന്റെ കാര്യം പറഞ്ഞപ്പോളാണ് നടേശന്റെ ക്രൂര സ്വഭാവം ടോണിക്ക് മനസിലാകുന്നത്. ടോണിയെപോലെ നടേശനോട് പ്രതികരിച്ച ഒരാളായിരുന്നു ആ വൃദ്ധന്റെ മോൻ. ആ ചെറുപ്പക്കാരനെ നടേശൻ കായലിൽ മുക്കിക്കൊന്നു. ആ മാലിന്യം കാരണം നാട്ടുകാർക്ക് വീട്ടിൽ നിന്നും ഇറങ്ങാൻ കഴിയാത്ത വിധം ദുർഗന്ധം വന്നു. നാടിനെ പാടെ നശിപ്പിക്കാൻ തുടങ്ങി. ഫാക്ടറിയിൽ നിന്നുള്ള പുക മൂലം അന്തരീക്ഷ മലിനീകരണവും ഉണ്ടായി. ചുരുക്കത്തിൽ ആ നാട്ടിൽ ചെടികൾ പോലും വളരാതായി. നാടിൻറെ ഭംഗി മുഴുവൻ ചോർന്നു പോയി. ഈ നേരം ടോണി നടേശന്റെ കമ്പനിയിൽ ചെന്ന് അയാളോട് കയർത്തു. അയാളെ അടിച്ചു അവശനാക്കി ആ മാലിന്യം നീക്കാൻ ആവശ്യപ്പെട്ടു. എന്നാൽ മാലിന്യം നീക്കിയിട്ടും അശുദ്ധമായ ആ സ്ഥലം പഴയ രീതിയിൽ ആക്കാൻ ആർക്കും കഴിഞ്ഞില്ല. ആ നാട്ടുകാരിൽ പലരും നാട് വിടാൻ തീരുമാനിച്ചു. അങ്ങനെ ആ നാട് ജനജീവിതം ഇല്ലാത്ത സ്ഥലം ആയിത്തീർന്നു.കണ്ടില്ലേ ഒരേ ഒരു മനുഷ്യൻ വിചാരിച്ചാൽ ഒരു നാടിനെ നശിപ്പിക്കാൻ കഴിയും

അലൻ ജോസ്
9 സി സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ